ഉതിമൂട്: അഖില കേരള വിശ്വകർമ മഹാസഭ കിഴക്കൻ മേഖല വൈസ് ചെയർമാൻ തേക്കുനിൽക്കുന്നതിൽ അപ്പുക്കുട്ടൻ ആചാരിയുടെ ഭാര്യ സി.എൻ. ലീലാമ്മ (72) നിര്യാതയായി. പരിയാരം പൂക്കോട് ചുട്ടുമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: സിന്ധു, സന്ധ്യ, രമ്യ, ധന്യ. മരുമക്കൾ: കൊന്നപ്പാറ കരിമ്പിട്ടയിൽ മോഹൻലാൽ (ഗുജറാത്ത്), കടുത്തുരുത്തി തെക്കേതിൽ ടി.എസ്. ബിജു (കെ.എസ്.എഫ്.ഇ, ഏറ്റുമാനൂർ), കുറിയന്നൂർ തെക്കേതിൽ ടി.എസ്. സജി (ദുബൈ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.