Obituary
തിരുവനന്തപുരം: പാപ്പനംകോട് എസ്റ്റേറ്റ് റ്റി.സി 51/2809, ഗൗരിയിൽ രാജേശ്വരിയമ്മ (72) നിര്യാതയായി. മകൻ: മഹേഷ് എ.ആർ. മരുമകൾ: അജിത പി.നായർ. സഞ്ചയനം 23ന് രാവിലെ എട്ടിന്.
കുഴിത്തുറ: മഞ്ഞാലുമൂട് കൊക്കോട് ഗംഗാസദനത്തിൽ പരേതനായ ഗംഗാധരൻ പിള്ളയുടെയും ഒാമന അമ്മയുടെയും മകൻ ജി. ശേഖരൻ നായർ (57) നിര്യാതനായി. ഭാര്യ: ശൈലജകുമാരി. സഹോദരങ്ങൾ: പ്രസന്നകുമാരി, ശശികുമാരൻ നായർ, ശാർങ്ഗധരൻ നായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
കമലേശ്വരം: പയറ്റുക്കുപ്പം പി.ആർ.എ 153(4), ‘നെഫ്’ൽ മുഹമ്മദ് ഈസ ബാബു (62) നിര്യാതനായി. ഭാര്യ: നുജൂമാ ഈസ. മക്കൾ: നസ്രീൻ ഈസ, ഇസ്ര ഈസ, ഫിറാസ് ഈസ. മരുമക്കൾ: ഷബിൻ, ഹയാസ്.
വെമ്പായം: കൊപ്പം പ്രതിഷ്ഠയിൽ ജോൺസൺ-സുഗത ജോൺസൺ ദമ്പതികളുടെ മകൻ വിനോദ് ജോൺസൺ (40) നിര്യാതനായി. ഭാര്യ: ഡോ. പ്രിയ. മകൻ: സാമുവൽ വി. ജോൺസൺ.
പാങ്ങോട്: പാങ്ങോട് സ്വദേശി ഖത്തറില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. പുലിപ്പാറ പാറയില്‍ വീട്ടില്‍ ഷാഹുല്‍ ഹമീദിെൻറയും സുഹുറാബീവിയുടെയും മകന് ഷാഫി (50) ആണ് മരിച്ചത്. മൃഗസംരക്ഷണവകുപ്പിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹം അവധിയെടുത്താണ് ഖത്തറിലേക്ക് പോയത്. ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: നിഷ (ഇറിഗേഷന്‍ വകുപ്പ്). മകള്‍: ഫാത്തിമ. സഹോദരങ്ങള്‍: പരേതയായ നദീറ, അന്‍സാരി (വ്യാപാരം), സലിം (ബി.എസ്.എന്‍.എല്‍), റഹിം (ഇറിഗേഷന്‍ വകുപ്പ്), സലീനാ ബീവി (ആരോഗ്യവകുപ്പ്).
വിഴിഞ്ഞം: കെ.എസ്.ആർ.ടി.സി ഉദ്യേഗസ്ഥൻ കോവിഡ് ബാധിച്ച് മരിച്ചു. കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം സ്ക്വാഡ് ഒന്നിലെ ഉദ്യേഗസ്ഥനായ കരുംകുളം കൊച്ചുതുറ സ്വീറ്റി കോട്ടേജിൽ റോബർട്ട് മോറീസ് (ജോയ് മോൻ 51) ആണ് മരിച്ചത്. ഏഴിന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ചികിത്സ തുടരുന്നതിനിടെ ന്യൂമോണിയ ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച വെളുപ്പിന് മരിച്ചു. മൃതദേഹം കോവിഡ് മാനദണ്ഡങ്ങളോടെ കൊച്ചുതുറ സെൻറ് ആൻറണീസ് ചർച്ച് സെമിത്തേരിയിൽ അടക്കം ചെയ്തു. ഡ്യൂട്ടിക്കിടെയൊണ് റോബർട്ട് മോറീസിന് കോവിഡ് രോഗം ബാധിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: ടെൽമ. മക്കൾ: പൂജ എസ് മോറീസ്, രൂപ എസ്. മോറീസ്.
നെടുമങ്ങാട്: ആനാട് കളിയൽ വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ രാധാമണിയമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ വിജയൻ, സുരേന്ദ്രൻ, പ്രസാദ്, വിമല, പരേതനായ സുന്ദരം, എം.ആർ. മല്ലിക. മരുമക്കൾ: ചന്ദ്രിക, ജയന്തി, ബാലകൃഷ്ണപിള്ള, മുരളി, പരേതരായ ബിന്ദു, ശ്യാമള.
കല്ലമ്പലം: ഒറ്റൂർ കൃഷ്ണ ഭവനിൽ എൻ. രാമകൃഷ്ണപിള്ള (70 - സി.പി.ഐ ഒറ്റൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി) നിര്യാതനായി. ഭാര്യ: ശ്യാമളദേവി. മക്കൾ: ഷൈൻ, ഷാനി, ഷാനു. മരുമക്കൾ: നയന, സാബു, രാഖി. മരണാനന്തര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ 8.30ന്.
കല്ലമ്പലം: നാവായിക്കുളം മരുതികുന്ന് മുക്കുകട നസിം മൻസിലിൽ പരേതനായ അബ്ദുൽ മജീദിെൻറ ഭാര്യ റസിയാബീവി (64) നിര്യാതയായി. മക്കൾ: നസിം, ഷഫീക്ക്, നിസാ, ഹംന. മരുമക്കൾ: ബുഷ്റ, രഹ്ന, മുഹമ്മദ് ഫൗസി, അലിഫുദീൻ.
ചിറയിൻകീഴ്: ഡി.സി.സി ജനറൽ സെക്രട്ടറി കൊയ്ത്തൂർക്കോണം സുന്ദരെൻറ ഭാര്യാ മാതാവ് ഓമന (64) നിര്യാതയായി. മക്കൾ: മായ (റീത്ത), ബിജു, സണ്ണി.
മണ്ണന്തല: കോവിൽനട ശ്രീമംഗലം വീട്ടിൽ എൻ. രവീന്ദ്രബാബു (70^ അബൂദബി നാഷനൽ ഹോട്ടൽ കമ്പനി പർച്ചേസിങ് മാനേജർ, അക്കൗണ്ട് ഓഫിസർ ശാന്തിഗിരി ആശ്രമം) നിര്യാതനായി. ഭാര്യ: ഗായത്രി (എഴുത്തുകാരി). മക്കൾ: തുഷാർ (ലൈഫ് വെയർ കമ്പനി ചെന്നൈ), മിഥില. മരുമക്കൾ: ഷാജു (മറൈൻ ഗ്ലോബൽ കമ്പനി, ദുബൈ). ദീപ.
വർക്കല: കോവിഡിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിട്ട.സിവിൽ സർജൻ വർക്കല വിളബ്ഭാഗം കലാ നിലയത്തിൽ ഡോ. എസ്.കെ. രവീന്ദ്രനാഥ് (68) നിര്യാതനായി. ചൊവ്വാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വർക്കല മൈതാനത്ത് ശ്രീനാരായണ ഫാർമസി സ്ഥാപകൻ പരേതനായ കെ.ആർ. കേശവൻ വൈദ്യരുടെയും പരേതയായ കെ.ആർ. ദേവകിയുടെയും മകനാണ്. ഭാര്യ: ഡോ. കലാദേവി (റിട്ട. സിവിൽ സർജൻ). മക്കൾ: കണ്ണൻ, ഡോ. അപർണ രവി (കോഴിക്കോട് മെഡിക്കൽ കോളജ്). മരുമകൻ: ഡോ. പ്രവീൺ (കോഴിക്കോട് മെഡിക്കൽ കോളജ്).