പാങ്ങോട്: പാങ്ങോട് സ്വദേശി ഖത്തറില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. പുലിപ്പാറ പാറയില്‍ വീട്ടില്‍ ഷാഹുല്‍ ഹമീദിെൻറയും സുഹുറാബീവിയുടെയും മകന് ഷാഫി (50) ആണ് മരിച്ചത്. മൃഗസംരക്ഷണവകുപ്പിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹം അവധിയെടുത്താണ് ഖത്തറിലേക്ക് പോയത്. ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: നിഷ (ഇറിഗേഷന്‍ വകുപ്പ്). മകള്‍: ഫാത്തിമ. സഹോദരങ്ങള്‍: പരേതയായ നദീറ, അന്‍സാരി (വ്യാപാരം), സലിം (ബി.എസ്.എന്‍.എല്‍), റഹിം (ഇറിഗേഷന്‍ വകുപ്പ്), സലീനാ ബീവി (ആരോഗ്യവകുപ്പ്).