വർക്കല: കോവിഡിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിട്ട.സിവിൽ സർജൻ വർക്കല വിളബ്ഭാഗം കലാ നിലയത്തിൽ ഡോ. എസ്.കെ. രവീന്ദ്രനാഥ് (68) നിര്യാതനായി. ചൊവ്വാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വർക്കല മൈതാനത്ത് ശ്രീനാരായണ ഫാർമസി സ്ഥാപകൻ പരേതനായ കെ.ആർ. കേശവൻ വൈദ്യരുടെയും പരേതയായ കെ.ആർ. ദേവകിയുടെയും മകനാണ്. ഭാര്യ: ഡോ. കലാദേവി (റിട്ട. സിവിൽ സർജൻ). മക്കൾ: കണ്ണൻ, ഡോ. അപർണ രവി (കോഴിക്കോട് മെഡിക്കൽ കോളജ്). മരുമകൻ: ഡോ. പ്രവീൺ (കോഴിക്കോട് മെഡിക്കൽ കോളജ്).