വിഴിഞ്ഞം: കെ.എസ്.ആർ.ടി.സി ഉദ്യേഗസ്ഥൻ കോവിഡ് ബാധിച്ച് മരിച്ചു. കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം സ്ക്വാഡ് ഒന്നിലെ ഉദ്യേഗസ്ഥനായ കരുംകുളം കൊച്ചുതുറ സ്വീറ്റി കോട്ടേജിൽ റോബർട്ട് മോറീസ് (ജോയ് മോൻ 51) ആണ് മരിച്ചത്. ഏഴിന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ചികിത്സ തുടരുന്നതിനിടെ ന്യൂമോണിയ ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച വെളുപ്പിന് മരിച്ചു. മൃതദേഹം കോവിഡ് മാനദണ്ഡങ്ങളോടെ കൊച്ചുതുറ സെൻറ് ആൻറണീസ് ചർച്ച് സെമിത്തേരിയിൽ അടക്കം ചെയ്തു. ഡ്യൂട്ടിക്കിടെയൊണ് റോബർട്ട് മോറീസിന് കോവിഡ് രോഗം ബാധിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: ടെൽമ. മക്കൾ: പൂജ എസ് മോറീസ്, രൂപ എസ്. മോറീസ്.