Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരോഗ്യം പണയംവെച്ച് ആഘോഷം വേണ്ട; മുംബൈയിൽ പടക്കവിൽപന പൂർണമായി നിരോധിക്കാൻ ബോംബെ ഹൈകോടതി

text_fields
bookmark_border
high court
cancel
camera_alt

പ്രതീകാത്മക ചിത്രം

മുംബൈ: ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും പണയംവെച്ച് പടക്കങ്ങളുടെ നിർമാണവും വിൽപനയും അനുവദിക്കാനാകില്ലെന്ന് ബോംബെ ഹൈകോടതി. മുംബൈയിൽ പടക്കവിൽപന പൂർണമായി നിരോധിക്കുന്ന കാര്യം പരിഗണനയിലാണെന്നും കോടതി വ്യക്തമാക്കി. ദീപാവലിക്കിടെ നിയന്ത്രണങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ടതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ജസ്റ്റിസുമാരായ ഗിരീഷ് കുൽക്കർണി, നീല ഗോകലെ എന്നിവരടങ്ങിയ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്.

ദീപാവലി ദിനത്തിൽ പുലർച്ചെ നാലുമണി വരെ പടക്കം പൊട്ടിച്ചതായും നഗരത്തിന്റെ ചില ഭാഗങ്ങളിൽ വായുഗുണനിലവാര സൂചിക (എ.ക്യു.ഐ) 400 കടന്നതായും കോടതി ചൂണ്ടിക്കാട്ടി. പടക്കങ്ങളുമായി ബന്ധപ്പെട്ട് ഈ വർഷം 350ഓളം തീപിടിത്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സ്വന്തം സന്തോഷത്തിനായി പടക്കം പൊട്ടിച്ച് മറ്റുള്ളവരുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്നത് ആഘോഷമായി കാണാനാകില്ലെന്ന് കോടതി പറഞ്ഞു. കുട്ടികളും വയോധികരും രോഗികളും വിഷവായു ശ്വസിക്കാൻ നിർബന്ധിതരാകുകയാണ്. എല്ലാവർക്കും വീടുകളിൽ വായു ശുദ്ധീകരണ ഉപകരണങ്ങൾ സ്ഥാപിക്കാനുള്ള സാമ്പത്തിക ശേഷിയില്ലെന്നും കോടതി നിരീക്ഷിച്ചു.

ലൈസൻസ് സംവിധാനം പുനഃപരിശോധിക്കണം

അനധികൃതവും നിലവാരമില്ലാത്തതുമായ പടക്കങ്ങളുടെ വിൽപനയെ കോടതി ചോദ്യം ചെയ്തു. നിർമാതാക്കൾ പറയുന്നത് മാത്രം വിശ്വസിച്ച് പടക്കങ്ങൾ 'ഗ്രീൻ ക്രാക്കറുകൾ' ആണെന്ന് എങ്ങനെ വിശ്വസിക്കുമെന്നും കോടതി ചോദിച്ചു. ബേരിയം, അലുമിനിയം പോലുള്ള നിരോധിത രാസവസ്തുക്കൾ ഉപയോഗിക്കുന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. പടക്കവിൽപനയ്ക്കുള്ള ലൈസൻസ് സംവിധാനം പുനഃപരിശോധിക്കണമെന്നും സർക്കാർ നിയന്ത്രണത്തിലുള്ള വിൽപന കേന്ദ്രങ്ങൾ പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.

ദീപാവലിക്ക് മാത്രമല്ല, വർഷം മുഴുവൻ പടക്കനിയന്ത്രണം ബാധകമാണെന്ന് കോടതി വ്യക്തമാക്കി. ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾ, കല്യാണം, ഘോഷയാത്രകൾ, തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ എന്നിവയിലും ശബ്ദമലിനീകരണം ഒഴിവാക്കണമെന്നും കോടതി പറഞ്ഞു. സുപ്രീംകോടതിയുടെ അർജുൻ ഗോപാൽ കേസിലെ വിധി ചൂണ്ടിക്കാട്ടി പടക്കവിൽപന പൂർണമായി നിരോധിക്കണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടു. വാദം കേട്ട കോടതി ഉത്തരവ് മാറ്റിവച്ചു.

491 കേസുകൾ

അനധികൃത പടക്കവിൽപനയുമായി ബന്ധപ്പെട്ട് 491 കേസുകൾ രജിസ്റ്റർ ചെയ്തതായും 674 പ്രതിരോധ നടപടികൾ എടുത്തതായും മുംബൈ പൊലീസ് കോടതിയെ അറിയിച്ചു. നിരോധിത പടക്കങ്ങൾ വിറ്റതിന് 91 കേസുകളും എടുത്തിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Court Weighs Total Firecracker Ban
Next Story