Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യോഗിക്കെതിരെ മത്സരിച്ച് അഖിലേഷ് ജനപിന്തുണ തെളിയിക്കണമെന്ന് ചന്ദ്രശേഖർ ആസാദ്

text_fields
bookmark_border
asad
cancel
camera_alt

സമാജ്‌വാദി പാർട്ടി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദ്

ലഖ്‌നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാൻ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തയ്യാറാകണമെന്ന് വെല്ലുവിളിച്ച് ആസാദ് സമാജ് പാർട്ടി (എ.എസ്.പി) നേതാവ് ചന്ദ്രശേഖർ ആസാദ്. യോഗിക്ക് ജനപ്രീതിയിൽ വിശ്വാസമുണ്ടെങ്കിൽ ബിജ്‌നോർ ജില്ലയിലെ ആറ് സംവരണമില്ലാത്ത മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിൽ തന്നെ നേരിടാൻ അദ്ദേഹം തയ്യാറാകണമെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു.

യോഗിക്കെതിരെ മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തർപ്രദേശിലെ 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയെ പരാജയപ്പെടുത്താൻ ദലിത്, ഒ.ബി.സി, മുസ്‌ലിം വിഭാഗങ്ങളെ ഒരുമിപ്പിച്ച് ശക്തമായ രാഷ്ട്രീയ ബദൽ രൂപീകരിക്കുകയാണ് സഖ്യത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പല നിയമസഭാ മണ്ഡലങ്ങളിലും ഈ മൂന്ന് വിഭാഗങ്ങൾക്കും കൂടി 70 മുതൽ 75 ശതമാനം വരെ ജനസംഖ്യയുണ്ടെന്നും ചിലയിടങ്ങളിൽ ഇത് 80 ശതമാനത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബി.എസ്.പിയുടെ വോട്ടുകൾ ഇത്തവണ നിലനിർത്താനാകില്ലെന്നും വോട്ടർമാർക്ക് ശക്തമായ രാഷ്ട്രീയ ബദലായി എസ്.പി.എം മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chandrashekhar Azad Challenges Akhilesh Yadav
Next Story