തലച്ചോറിന്‍റെ ആരോഗ്യം കാക്കാം; ഓർമശക്തിയും മാനസികാരോഗ്യവും വർധിപ്പിക്കാൻ ഇതാ ചില ടിപ്പുകൾ
text_fieldsരാവിലെ ഉറക്കമുണരുമ്പോൾ നിങ്ങൾക്ക് നേരിയ തലകറക്കം അനുഭവപ്പെടാറുണ്ടോ? ആ സമയം നമ്മളിൽ മിക്കവരും ഒരു ചായയിലോ കുളിയിലോ ശരീരം തണുപ്പിക്കാൻ ശ്രമിക്കുന്നവരായിരിക്കും. നമ്മുടെ തലച്ചോറിന് ഒരു വാംഅപ് വേണം എന്നത് സൗകര്യപൂർവം മറന്നുകളയും. തലച്ചോറിന്‍റെ ആരോഗ്യവും ഓർമശക്തിയും കാത്തുസൂക്ഷിക്കാനുള്ള ചില ടിപ്പുകൾ ഇതാ..
1.സ്മാർട്ടായി ശ്വസിക്കാം
ശ്രദ്ധയോടെ ആഴത്തിലുള്ള ശ്വാസം എടുക്കുക. എന്നാൽ ശ്വസിക്കരുത്. നാല് തവണ ശ്വാസം എടുക്കുക, നാല് തവണ ശ്വാസം പുറത്തേക്കെടുക്കുക, നാലു തവണ പിടിച്ചുനിർത്തുക. മെഡിറ്റേഷനിൽ ഉപയോഗിക്കുന്ന ലളിതമായ രീതിയാണിത്. ഇത്തരത്തിൽ ചെയ്യുമ്പോൾ സമ്മർദ ഹോർമോണുകളെ കുറക്കുകയും തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹം വർധിപ്പിക്കുകയും ചെയ്യുന്നു.
2.മെമ്മറി ഫ്ളാഷ്
ഇന്ന് ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികയിലേക്ക് കടക്കുന്നതിന് മുന്നെ ഇന്നലെ നടന്ന ചെറിയ കാര്യങ്ങൾ ഓർത്തെടുത്തു ശീലിക്കുക. രാവിലെ എന്തു കഴിച്ചുവെന്നും ആസ്വദിച്ച ഗാനങ്ങളും നിങ്ങൾ നടത്തിയ സംഭാഷണങ്ങളും...ഈ വ്യായാമം നിങ്ങളുടെ ഓർമശക്തിയെ വർധിപ്പിക്കുകയും തലച്ചോറിന്‍റെ മെമ്മറി ഹബ്ബായ ഹിപ്പോകാമ്പസിനെ ശക്തിപ്പെടുത്തുന്നു.
3.വാക്ക് പ്ലേ വോംആപ്
രണ്ടു മിനിറ്റ് നേരത്തേക്ക് ഒരു ടൈമർ സെറ്റ് ചെയ്ത്, മലയാളമോ ഇംഗ്ലീഷോ അക്ഷരമാലകളിലെ ഏതെങ്കിലും അക്ഷരം ഉപയോഗിച്ച് അറിയാവുന്ന പരമാവധി വാക്കുകൾ ഒരു നോട്ട്ബുക്കിൽ നിശ്ചിത സമയത്തിനുള്ളൽ എഴുതുക. ഇത്തരത്തിലുള്ള വ്യായാമം തലച്ചോറിലെ ഭാഷാകേന്ദ്രങ്ങളെ ഉത്തേജിപ്പിക്കുകയും വാക്കുകളുടെ ഒഴുക്ക് മെച്ചപ്പെടുത്താനും സഹായിക്കുന്നു.
4.വിഷ്വലൈസേഷൻ ട്രിക്ക്
മൂന്ന് മിനിറ്റ് നേരത്തേക്ക് നിങ്ങളുടെ കണ്ണുകൾ അടച്ച് ഒരു പ്രഭാതത്തെയോ പ്രകാശത്തെയോ കാപ്പിയുടെ ഗന്ധത്തെയോ വിഷ്വലൈസേഷൻ ചെയ്യുക. ഇത്തരത്തിൽ ദൃശ്യവൽക്കരണം നടത്തുമ്പോൾ നിങ്ങൾ യഥാർഥ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന അതെ ബ്രയിൻ സർക്യൂട്ടുകൾ തന്നെ ഇവിടെയും പ്രവർത്തിക്കും. ഇത് നിങ്ങളുടെ ശ്രദ്ധ, ആത്മവിശ്വാസം, പ്രചോദനം എന്നിവ വർധിപ്പിക്കുന്നു.
5.ക്രോസ്-ബോഡി നീക്കങ്ങൾ
ഇത് നിങ്ങളുടെ തലച്ചോറിനെയും ശരീരത്തെയും ഒരുമിച്ച് പ്രവർത്തിക്കാൻ സഹായിക്കുന്നു. നിങ്ങളുടെ വലത് കൈമുട്ട് ഇടത് കാൽമുട്ടുമായി തൊടുകയോ, കാൽവിരലുകൾ മാറി മാറി തൊടുകയോ ചെയ്യുന്നത് പോലുള്ള ചെറിയ ക്രോസ്-ബോഡി നീക്കങ്ങൾ പരീക്ഷിക്കാവുന്നതാണ്. ഈ വ്യായാമം തലച്ചോറിലെ രണ്ട് അർധഗോളങ്ങളെയും ഉത്തേജിപ്പിക്കുന്നു. തലച്ചോറിന്‍റെ ഏകോപനം, എകാഗ്രത, സന്തുലിതാവസ്ഥ എന്നിവ വർധിപ്പിക്കുന്നു.
6. മാനസിക ഗണിതം ഹൃദ്യസ്ഥമാക്കാം
യാത്രകൾക്കിടയിലും പലചരക്ക് കടകളിലും ഗണിതത്തെ ഒരു വില്ലനായി കണക്കാക്കരുത്. ചെറിയ സംഖ്യകൾ തമ്മിൽ കൂട്ടാനും കുറക്കാനും നാം പലപ്പോഴും കാൽക്കുലേറ്റർ ഉപയോഗിക്കുന്നു. കാൽക്കുലേറ്ററിന്‍റെ സഹായമില്ലാതെ നമ്മുടെ സാധനങ്ങളുടെ വിലകൾ സ്വന്തമായി കൂട്ടുകയും തുക കണക്കാക്കുകയും ചെയ്യുക. ഇതിലൂടെ മാനസിക ഗണിതം നിങ്ങളുടെ പ്രവർത്തന മെമ്മറിയെ ശക്തിപ്പെടുത്തുന്നു. വിവരങ്ങൾ ശക്തിപ്പെടുത്താനും കൈകാര്യം ചെയ്യാനും കൂടുതൽ സഹായകരമാകുന്നു.
7. ശബ്ദങ്ങൾ ശ്രദ്ധിക്കുകയും തിരിച്ചറിയുകയും ചെയ്യുക
നിങ്ങളുടെ ചുറ്റുമുള്ള ശബ്ദങ്ങളെ ശ്രദ്ധിക്കുകയും കുറഞ്ഞത് അഞ്ചെണ്ണത്തിന്‍റെ ശബ്ദങ്ങൾ തിരിച്ചറിയുകയും ചെയ്യുക. അത് പുറത്തുള്ള പക്ഷികളുടെ ചിലപ്പാവാം, കാർ പാസിങ് ആവാം, ഫ്രിഡ്ജിന്‍റെ മൂളലാവാം... ഇത്തരത്തിൽ ശബ്ദം ശ്രവിക്കുന്നത് നിങ്ങളുടെ തലച്ചോറിനെ എപ്പോഴും സന്നിഹിതമായിരിക്കാൻ സഹായിക്കുന്നു.
8. പസിലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം
ഒരു മണിക്കൂർ ദൈർഘ്യമുള്ള സുഡോക്കുവിലൊന്നും ശ്രദ്ധ കേന്ദ്രീകരിച്ച് സമയം കളയണമെന്നില്ല. വെറും അഞ്ചു മിനിറ്റിനുള്ളൽ കംപ്ലീറ്റാക്കാൻ കഴിയുന്ന ക്രോസ് വേഡ് ക്ലൂ, വേഡ് ലെ, മിനി ജിഗ്സോ, ലോജിക്ക് പസിൽ എന്നിവ പരിശീലിക്കാം.നിരന്തരം ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നമ്മുടെ മെമ്മറി, ശ്രദ്ധ, പാറ്റേൺ തിരിച്ചറിയൽ എന്നിവ എളുപ്പമാകും. ഇത് നിങ്ങളുടെ ന്യൂറോണുകൾക്ക് പുതു ജീവൻ നൽകുന്നതാണ്.
9. ചെറിയ കാര്യങ്ങൾ പഠിക്കാം
നമ്മുടെ തലച്ചോറിന് പുതുമകൾ പഠിക്കാൻ വളരെ ഇഷ്ടമാണ്. കുറച്ച് സമയം പുതിയ വാക്കുകളോ, വസ്തുതയോ, അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തെക്കുറിച്ച് വിക്കിപീഡിയ വായിക്കുകയോ ചെയ്യാം. ഫീൽഗുഡ് ഹോർമോണായ ഡോപാമിനെ ഉത്തേജിപ്പിക്കുകയും കൂടുതൽ അറിവ് നേടുന്നതിനായി പ്രചോദിപ്പിക്കുകയും ചെയ്യുന്നു.
10. പ്രഭാത നടത്തം
രാവിലെയുള്ള നടത്തം ശീലിക്കുക. നിങ്ങളുടെ ചിന്തകളെ അലഞ്ഞുതിരിയാൻ സമ്മതിക്കാതെ ഓരോ ചുവടും ശ്രദ്ധിച്ച് വെക്കുക. ചുറ്റുപാടുമുള്ള കാഴ്ചകളെയും ശബ്ദങ്ങളെയും ശ്രവിക്കുക. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുന്നു. ജാഗ്രത വർധിക്കുകയും മെമ്മറിയെയും മാനസികാരോഗ്യത്തെയും ശക്തിപ്പെടുത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

