Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFood and Nutritionchevron_rightനല്ല ജീരകത്തിന്‍റെ...

നല്ല ജീരകത്തിന്‍റെ ഗുണങ്ങൾ അറിയാം; തടി കുറക്കാം, പ്രമേഹം നിയന്ത്രിക്കാം...

text_fields
bookmark_border
Cumin Seed Benefits
cancel

ജീരകം ഏറെ ഔഷധ ഗുണമുള്ളതായാണ് പരിഗണിക്കപ്പെടുന്നത്. ഭക്ഷണത്തിൽ ജീരകം ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾക്ക് പ്രയോജനപ്പെടും. അവയിൽ ചിലത് എന്താണെന്ന് അറിയാം....

1. തടി കുറയ്ക്കാം

വയറും തടിയുമടക്കം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് ജീരകം സഹായകമാകും. ഇതുമായി ബന്ധപ്പെട്ട പഠനങ്ങളിൽ എട്ട് ആഴ്ചക്കുള്ളിലാണ് ഫലം ലഭിച്ചത്. അമിതഭാരവും പൊണ്ണത്തടിയും ഉള്ളവർ മൂന്ന് മാസത്തേക്ക് ദിവസവും മുന്ന് ഗ്രാം ജീരകപ്പൊടി തൈരിൽ ചേർത്ത് കഴിച്ചാൽ അരക്കെട്ടിലേതടക്കം ശരീരത്തിലെ കൊഴുപ്പിലും ശരീരഭാരത്തിലും ഗണ്യമായ കുറവുണ്ടാകുമെന്നാണ് പഠനങ്ങൾ. രാത്രി ജീരകം വെള്ളത്തില്‍ ഇട്ട് വെക്കുക. രാവിലെ വെള്ളത്തിന്റെ നിറം മഞ്ഞയാകുന്നത് വരെ തിളപ്പിച്ച് കുടിക്കുന്നത് വയർ കുറയ്ക്കാൻ സഹായിക്കും.

2. കൊളസ്ട്രോൾ

അമിതഭാരവും പൊണ്ണത്തടിയും ഉള്ള സ്ത്രീകൾ പ്രതിദിനം 3 ഗ്രാം ജീരകപ്പൊടി കഴിക്കുന്നത് മൊത്തം കൊളസ്ട്രോളും ചീത്ത കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നി കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജീരകപ്പൊടി കഴിക്കുന്നവരിൽ ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ അല്ലെങ്കിൽ നല്ല കൊളസ്ട്രോൾ ഉയർന്ന അളവിൽ ഉണ്ടാകുന്നുമുണ്ട്.


3. പ്രമേഹം

ടൈപ്പ് 2 പ്രമേഹമുള്ള മുതിർന്നവരിൽ നടത്തിയ പഠനത്തിൽ ജീരക എണ്ണയുടെ ഉപയോഗം ബ്ലഡ് ഷുഗർ കുറച്ചതായി കണ്ടെത്തി. എന്നാൽ, കരീംജീരകം ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിൽ സമ്മിശ്ര ഫലമാണ് ലഭിച്ചത്.

4. ഇറിറ്റബിൾ ബൗൾ സിൻഡ്രോം

ജീരക എണ്ണ ഇറിറ്റബിൾ ബൗൾ സിൻഡ്രോം ഭേദമാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 4 ആഴ്ചത്തെ ഉപയോഗം വയറുവേദന അടക്കം രോഗത്തിന്‍റെ പല ലക്ഷണങ്ങളിലും പുരോഗതി കണ്ടെത്തി. മലബന്ധം മാറുകയും വയറിളക്കം ഉണ്ടായിരുന്നവർക്ക് മലവിസർജ്ജനം കുറയുകയും ചെയ്തു. ഗ്യാസ്, അസിഡിറ്റി പ്രശ്നമുള്ളവർക്ക് ജീരക വെള്ളവും സഹായകമാകും.

5. മാനസിക സമ്മർദ്ദം

മാനസിക സമ്മർദ്ദത്തെ നേരിടാൻ ജീരകത്തിന്‍റെ ഉപയോഗം ശരീരത്തെ സഹായിക്കുന്നുവെന്നാണ് പറയുന്നത്. ജീരകം ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിച്ച് സമ്മർദ്ദമുണ്ടാക്കുന്ന ഫലങ്ങളെ ചെറുക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ലോകമെമ്പാടുമുള്ള പല വിഭവങ്ങളിലും ജീരകം ഒരു സാധാരണ ഘടകമാണ്. ഇത് സ്വാദ് അടക്കം വർധിപ്പിക്കും. ഭക്ഷണത്തിൽ ജീരം ഉൾപ്പെടുത്തുന്നത് മിക്കവർക്കും സുരക്ഷിതമായിരിക്കും. എന്നാൽ ചില ആളുകൾക്ക് ജീരകത്തോട് അലർജിയുണ്ടാകാം. ഇത്തരക്കാർക്ക് ജീരകത്തിന്റെ സത്ത് കഴിച്ച ശേഷം ഓക്കാനം, തലകറക്കം, വയറുവേദന എന്നിവ അനുഭവപ്പെടാറുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Healthy FoodsHealth TipsCumin BenefitsFood HabitsCumin Seed
News Summary - cumin seed benefits
Next Story