ഉറക്കം ആറ് മണിക്കൂറിൽ കുറവോ? നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും?
text_fieldsശരിയായി ഉറങ്ങാൻ സാധിക്കാത്തതാണ് ഇന്ന് പലരും നേരിടുന്ന പ്രധാന പ്രശ്നം. ജോലിയും തിരക്കും എല്ലാം കഴിഞ്ഞ് ഉറങ്ങാൻ കിടക്കുമ്പോൾ നേരം ഏറെ വൈകുന്നത് ഇന്ന് പലർക്കും പതിവാണ്. പഠനത്തിനും ജോലിക്കുമായി ഉറക്കത്തെ ബലികൊടുക്കുന്നവരാണ് പലരും. ആറ് മണിക്കൂറെങ്കിലും ഒരു വ്യക്തി ഉറങ്ങേണ്ടത് പ്രധാനമാണ്. ശരിയായ രീതിയിൽ ഉറക്കം ലഭിക്കാത്തത് ക്ഷീണം അനുഭവപ്പെടുന്നതിന് മാത്രമല്ല. പല ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു.
പതിവായി ആറ് മണിക്കൂറിൽ താഴെ ഉറങ്ങുന്നത് നിങ്ങളുടെ ശരീരത്തിലെ വിശപ്പിന്റെയും മെറ്റബോളിസത്തിന്റെയും ഹോർമോൺ നിയന്ത്രണം മാറാൻ തുടങ്ങും. ആറ് മണിക്കൂറിൽ താഴെ ഉറങ്ങുന്നത് പ്രീ-ഡയബറ്റിസ് അല്ലെങ്കിൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത ഇരട്ടിയാക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. ഉറക്കം കുറയുന്നത് അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നുവെന്നും പഠനത്തിൽ പറയുന്നു. ആറ് മണിക്കൂറിൽ താഴെ ഉറങ്ങുന്നവർക്ക് 27 വയസ്സാകുമ്പോഴേക്കും ഉയർന്ന ബോഡി മാക്സ് ഇൻഡക്സ് ഉണ്ടാകാനുള്ള സാധ്യത 7.5 മടങ്ങ് കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
ആറ് മണിക്കൂറിൽ താഴെ ഉറങ്ങുന്നത് ഹൃദയ സമ്പന്ധമായ രോഗങ്ങൾ വരുന്നതിന് കാരണമാകുന്നു. 4000 മുതിർന്ന ആളുകളിൽ നടത്തിയ പഠനത്തിൽ ഏഴ് മുതൽ എട്ട് വരെ ഉറങ്ങുന്ന ആളുകളെ അപേക്ഷിച്ച് ഇവർക്ക് ആർട്ടറി പ്ലാക്ക് (കൊഴുപ്പുകള്‍, കൊളസ്‌ട്രോള്‍,മറ്റ് വസ്തുക്കള്‍ എന്നിവ ഹൃദയദമനികളില്‍ അടിഞ്ഞുകൂടുന്നത്) ഉണ്ടാകുന്നതിനുള്ള സാധ്യത 27 ശതമാനം കൂടുതലാണ്.
ഉയർന്ന രക്ത സമ്മർദ്ദം, ഉയർന്ന സ്ട്രസ് ഹോർമോണുകളുടെ അളവ്, നീർവീക്കം എന്നിവക്കുള്ള സാധ്യതയും വർധിപ്പിക്കുന്നു. ഇത് ഹൃദയത്തെയും രക്തക്കുഴലുകളെയും തകരാറിലാക്കും.
ഉറക്കക്കുറവ് തലച്ചോറിനെയും സാരമായി ബാധിക്കുന്നു. ആറ് മണിക്കൂറോ അതിൽ കുറവോ ഉറങ്ങുന്നവരിൽ ബ്രയിൻ ടോക്സിൻ അടിഞ്ഞു കൂടുന്നു. വൈജ്ഞാനിക ശേഷി കുറയുകയോ ഡിമെൻഷ്യ ഉണ്ടാകുകയോ ചെയ്യാനുള്ള സാധ്യത കൂടുതലാണ്. സ്ഥിരമായി കുറച്ച് ഉറങ്ങുന്നവരിൽ വിഷാദവും ഉത്കണ്ഠയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഉറക്കക്കുറവ് രോഗ പ്രതിരോധ ശേഷിയെയും പ്രതികൂലമായി ബാധിക്കുന്നു. ശരിയായി ഉറങ്ങാത്ത വ്യക്തിയിൽ മെറ്റബോളിസം, സമ്മര്‍ദ പ്രതികരണം എന്നിവയുമായി ബന്ധപ്പെട്ട ധാരാളം ജീനുകളുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നു. ഉറങ്ങുന്ന സമയത്ത് ശരീരത്തിലുടനീളം നിരവധി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
ഹോർമോണുകൾ പുറത്തു വിടുകയും തൈറോയ്ഡ് പ്രവർത്തനം നിയന്ത്രിക്കുകയും, ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കുകയും ചെയ്യുന്നതെല്ലാം ഇതിൽ ചിലതാണ്. എന്നാൽ ആറ് മണിക്കൂറിൽ കുറവ് ഉറങ്ങുന്നത് ഈ പ്രവർത്തനങ്ങളെ എല്ലാം തടസ്സപ്പെടുത്തുന്നു. കാലക്രമേണ, ഇത് പേശികളുടെ നഷ്ടം, അസ്ഥികളുടെ ആരോഗ്യം കുറയൽ, രോഗശാന്തി മന്ദഗതിയിലാകൽ, ശരീരത്തിന്റെ മൊത്തത്തിലുള്ള തേയ്മാനം എന്നിവക്ക് കാരണമാകും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

