ഫ്രിഡ്ജിൽ ദീർഘകാലം സൂക്ഷിച്ച ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ? അതും ചൂടാക്കാതെ, ഈ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം
text_fieldsപലപ്പോഴും വിശപ്പും മടിയും കാരണം ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണങ്ങൾ ചൂടാക്കാതെ കഴിക്കുന്നവരാണ് പലരും. എന്നാൽ ആ ശീലം ആരോഗ്യത്തിന് അത്ര നല്ലതല്ല. റഫ്രിജറേറ്ററിൽ ഭക്ഷണം സൂക്ഷിക്കുന്നത് ബാക്ടീരിയകളുടെ വളർച്ചയെ മന്ദഗതിയിലാക്കുന്നുണ്ടെങ്കിലും ഇവ പൂർണമായും ആരോഗ്യത്തിന് നല്ലതാണ് എന്നതല്ല. തണുത്ത ഭക്ഷണം കഴിക്കുന്നത് പോഷകങ്ങളുടെ ആഗിരണം കുറക്കുന്നതിനും പല്ലിന്‍റെ ആരോഗ്യത്തെയും ബാധിക്കുന്നു. ലിസ്റ്റീരിയ അല്ലെങ്കിൽ സാൽമൊണെല്ല പോലുള്ള ബാക്ടീരിയകൾ ഉണ്ടെങ്കിൽ അത് ഭക്ഷ്യജന്യ രോഗത്തിനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നും പഠനങ്ങൾ പറയുന്നു.
ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകുന്നത് എന്ത്കൊണ്ട്?
ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിലൂടെ ഭക്ഷണം കേടാകുന്നത് തടയുമെങ്കിലും ഭക്ഷണത്തിന്റെ പോഷകഗുണം പൂർണമായും സംരക്ഷിക്കാൻ അതിന് കഴിയില്ല. കാലക്രമേണ വിറ്റാമിൻ സി, ചില ബി വിറ്റാമിനുകൾ എന്നിവ തണുപ്പിച്ച അവസ്ഥയിൽ വിഘടിച്ചേക്കാം. അവശേഷിക്കുന്ന പച്ചക്കറികൾ, പഴങ്ങൾ, അല്ലെങ്കിൽ വേവിച്ച ധാന്യങ്ങൾ എന്നിവ ദീർഘകാലത്തേക്ക് സൂക്ഷിച്ചാൽ കുറഞ്ഞ ആന്റിഓക്‌സിഡന്റ് പ്രവർത്തനം ഉണ്ടാകാം. പോഷകങ്ങൾ കുറഞ്ഞ അത്തരം ഭക്ഷണം തുടർച്ചയായി കഴിക്കുന്നതിലൂടെ ഭക്ഷണത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം ക്രമേണ കുറച്ചേക്കാം.
തണുത്ത ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് ദന്താരോഗ്യത്തിന് ഹാനികരമാണ്. തണുത്ത ഭക്ഷണങ്ങൾ കഴിക്കുന്നതുമൂലം പെട്ടന്ന് ഉണ്ടാകുന്ന താപനിലയിലെ വ്യത്യാസം പല്ലുകൾക്ക് ദോഷമായി ബാധിക്കുന്നു. പല്ലുകളുടെ ഇനാമിൽ നഷ്ട്ടപ്പെടുന്നതിന് ഇത് കാരണമാകുന്നു. ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണങ്ങൾ നേരിട്ട് കഴിക്കാതെ ചെറിയ രീതിയിൽ ചൂടാക്കിയ ശേഷം കഴിക്കുന്നത് പല്ലുകളെ സംരക്ഷിക്കുന്നു.
ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണങ്ങൾ കഴിക്കുന്നതിലെ പ്രധാന അപകടം ഭക്ഷ്യജന്യ രോഗങ്ങളാണ്. ഭഷണം നല്ല രീതിയിൽ സൂക്ഷിച്ചിട്ടില്ലെങ്കിലോ ദീർഘകാലം സൂക്ഷിക്കുന്നതിലൂടെയോ ലിസ്റ്റീരിയ അല്ലെങ്കിൽ സാൽമൊണെല്ല പോലുള്ള ബാക്ടീരിയകൾ വരുന്നതിന് കാരണമാകുന്നു. അതിനാൽ ഭക്ഷണം ചൂടാക്കാതെ കഴിക്കുന്നതിലൂടെ ഛർദ്ദി, വയറുവേദന, വയറിളക്കം എന്നിങ്ങനെയുള്ള അസുഖങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു.
ചൂടാക്കി കഴിക്കുന്നതിലൂടെ ഒരു പരിധി വരെ ഇവയെ നശിപ്പിക്കാമെങ്കിലും ദീർഘകാലം ഇങ്ങനെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. രോഗപ്രതിരോധ ശേഷി കുറവുള്ളവർ, ഗർഭിണികൾ, പ്രായമായവർ എന്നിവരിൽ ഇത്തരം അണുബാധകൾ പെട്ടന്ന് വരുന്നു. അതിനാൽ ഇത്തരക്കാർ പ്രത്യേകം ശ്രദ്ധിക്കണം.
മിച്ചം വരുന്ന ഭക്ഷണം ഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നത് ബാക്ടീരിയ, ഫംഗസ് വളർച്ചയെ മന്ദഗതിയിലാക്കുകയേ ഉള്ളൂ. അതല്ലാതെ അവയെ ഇല്ലാതാക്കുന്നില്ല. അത്തരം ഭക്ഷണം വീണ്ടും ചൂടാക്കാതെ തണുപ്പിച്ച് കഴിക്കുന്നത് ദഹനനാളത്തിന്റെ അസ്വസ്ഥതക്കും ഭക്ഷ്യവിഷബാധക്കും സാധ്യത വർധിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

