അമിതമായാൽ ഉറക്കവും ആരോഗ്യത്തിന് ഹാനികരം; കൂടുതൽ ഉറങ്ങുന്നവരിൽ ഈ ആരോഗ്യ പ്രശ്നങ്ങൾ വരാൻ സാധ്യത!
text_fieldsപ്രതീകാത്മക ചിത്രം
ഒരു ദിവസം എങ്ങനെയിരിക്കും എന്നത് മതിയായ ഉറക്കത്തെ ആശ്രയിച്ചായിരിക്കും. മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിനുള്ള താക്കോലാണ് ഉറക്കം എന്ന് പറയാം. ഉറക്കക്കുറവ് പല ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. സ്ലീപ്പ് ഫൗണ്ടേഷന്റെ കണക്കനുസരിച്ച് ആരോഗ്യമുള്ള വ്യക്തികൾക്ക് സാധാരണയായി ഏഴ് മുതൽ എട്ട് വരെ ഉറക്കം ആവശ്യമാണ്. നവജാതശിശുക്കൾക്ക് 11 മണിക്കൂർ മുതൽ 19 മണിക്കൂർ വരെയാകാമെന്ന് ആരോഗ്യ സംഘടന പറയുന്നു.
എന്നാൽ ഉറക്കക്കുറവ് മാത്രമല്ല അമിത ഉറക്കവും ശരീരത്തെ പ്രതികൂലമായി ബാധിക്കും. 24 മണിക്കൂറിൽ ഒമ്പത് മണിക്കൂറിലധികം ഉറങ്ങുന്നതാണ് അമിത ഉറക്കം എന്നത് കൊണ്ട് അർഥമാക്കുന്നത്. യാത്രാ ക്ഷീണത്തെ തുടർന്ന് കൂടുതൽ നേരം ഉറങ്ങുന്നതും സമ്മർദം നിറഞ്ഞ ജോലിയുടെ ഫലമായി ഉറങ്ങുന്നതുമെല്ലാം ഇതിൽ നിന്ന് മാറ്റി നിർത്താം.
അമിത ഉറക്കം പ്രമേഹം, ഹൃദ്രോഗം, മരണ സാധ്യത എന്നിവയുൾപ്പെടെ നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില മരുന്നുകൾ കഴിക്കുന്നതിന്റെ ഫലമായോ സൈക്യാട്രിക് അല്ലെങ്കിൽ ന്യൂറോളജിക്കൽ വൈകല്യം കാരണമോ ഉറക്കം ഒൻപതു മണിക്കൂറിൽ കൂടുതലാകാറുണ്ട്.
അമിതമായി ഉറങ്ങുന്നത് ഒരു വ്യക്തിയിൽ കാർഡിയോമെറ്റബോളിക് സിൻഡ്രോം, സ്റ്റിഫ് ആർട്ടറികൾ, സ്ട്രോക്ക്, അല്ലെങ്കിൽ ഹൃദ്രോഗം അല്ലെങ്കിൽ സ്ട്രോക്ക് മൂലമുള്ള മരണം എന്നിവക്കുള്ള സാധ്യത വർധിപ്പിക്കുന്നു. അതുപോലെ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. 12 മണിക്കൂർ വരെ ഉറങ്ങുന്നവരിൽ രാത്രിയിൽ 8 മണിക്കൂർ ഉറങ്ങുന്നവരെ അപേക്ഷിച്ച് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണ്. അമിതമായി ഉറങ്ങുന്നവർക്ക് പക്ഷാഘാത സാധ്യത കൂടുതലാണ്. കൂടാതെ കടുത്ത തലവേദന, നടുവേദന എന്നിവക്കെല്ലാം അമിത ഉറക്കം കാരണമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

