Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഇ​നി അ​ൽ​പം...

ഇ​നി അ​ൽ​പം പി​ന്നോ​ട്ട് ന​ട​ക്കാം

text_fields
bookmark_border
ഇ​നി അ​ൽ​പം പി​ന്നോ​ട്ട് ന​ട​ക്കാം
cancel

ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വ്യാ​യാ​മ​മു​റ​യാ​ണ് ദി​നേ​ന​യു​ള്ള ന​ട​ത്ത​മെ​ന്ന കാ​ര്യ​ത്തി​ൽ ആ​ർ​ക്കും സം​ശ​യ​മു​ണ്ടാ​വി​ല്ല. ദി​വ​സ​വും ന​ട​ക്കു​ന്ന​തി​ന്റെ പ്ര​യോ​ജ​ന​ങ്ങ​ൾ എ​ണ്ണി​യാ​ൽ തീ​രു​ക​യു​മി​ല്ല. എ​ന്നാ​ൽ, ഈ ​ന​ട​ത്ത​മൊ​ക്കെ​യും മു​ന്നോ​ട്ടു​ള്ള​താ​ണ്. പു​തി​യ കാ​ല​ത്ത് ഫി​റ്റ്ന​സ് ട്രെ​യി​ന​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ന്ന​ത് പി​​ന്നോ​ട്ടു​ള്ള ന​ട​ത്ത​മാ​ണ്. മു​ന്നോ​ട്ടു ന​ട​ക്കു​ന്ന​തി​നു പ​ക​രം പി​ന്നോ​ട്ടു ന​ട​ക്കു​ന്ന പു​തി​യ വ്യാ​യാ​മ​മു​റ​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് പ്ര​മു​ഖ ഫി​സി​യോ തെ​റാ​പ്പി​സ്റ്റ് ഡോ. ​ശീ​ത​ല്‍ കാ​വ്‌​ദേ പ​റ​യു​ന്നു.

മു​ന്നോ​ട്ടു ന​ട​ക്കു​മ്പോ​ഴു​ള്ള​തി​ൽ​നി​ന്ന് വ്യ​ത്യ​സ്‌​ത​മാ​യി പി​ന്നോ​ട്ടു ന​ട​ക്കു​മ്പോ​ൾ ഉ​പ്പൂ​റ്റി​ക്കു​പ​ക​രം കാ​ൽ​വി​ര​ലു​ക​ളാ​ണ് ആ​ദ്യം നി​ല​ത്ത്‌ പ​തി​യു​ക. ഇ​ത് ശ​രീ​ര​ത്തി​ന്റെ ച​ല​ന സ​ന്തു​ല​ന​ത്തി​ന് സ​ഹാ​യ​ക​മാ​വു​ന്നു. വ്യ​ത്യ​സ്‌​ത​മാ​യ​ത​രം പേ​ശി​ക​ളെ ഉ​ത്തേ​ജി​പ്പി​ക്കാ​നും അ​തു​വ​ഴി അ​ര​ക്കെ​ട്ടി​ലെ​യും കാ​ല്‍മു​ട്ടി​ലെ​യും ച​ല​ന​ത്തെ ആ​യാ​സ​ര​ഹി​ത​മാ​ക്കാ​നും പി​ന്നോ​ട്ട് ന​ട​ക്കു​ന്ന​തി​ലൂ​ടെ സാ​ധി​ക്കും. ന​ടു​വേ​ദ​ന​ക്കു​ള്ള മി​ക​ച്ച ‘ഒ​റ്റ​മൂ​ലി’​യാ​യും ഈ ​വ്യാ​യാ​മ​ത്തെ കാ​ണു​ന്ന​വ​രു​ണ്ട്. ക്വാ​ഡ്രി​സെ​പ്‌​സ്‌, ഗ്ലൂ​ട്‌​സ്‌, കാ​ള്‍വ്‌​സ്‌ പേ​ശി​ക​ളെ ബ​ല​പ്പെ​ടു​ത്താ​നും ഇ​ത്‌ സ​ഹാ​യി​ക്കും. ഈ ​പേ​ശി​ക​ളു​ടെ വി​ക​സ​ന​ത്തി​നും ശ​രീ​ര​ത്തി​ന്റെ ബാ​ല​ന്‍സി​നും ഈ ​ന​ട​ത്തം ഗു​ണം ചെ​യ്യും.

ഇ​ങ്ങ​നെ ന​ട​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്ക​ണം. പ്ര​ത്യേ​കി​ച്ചും ട്രെ​ഡ്‌​മി​ല്ലി​ലൊ​ക്കെ ന​ട​ക്കു​മ്പോ​ൾ. ആ​ദ്യം ഏ​റ്റ​വും സാ​വ​ധാ​ന​ത്തി​ലാ​യി​രി​ക്ക​ണം തു​ട​ങ്ങേ​ണ്ട​ത്. പ​തി​യെ സ്പീ​ഡും സ​മ​യ​ദൈ​ർ​ഘ്യ​വും കൂ​ട്ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthWalkingExerciseTreadmill
News Summary - Health-walking-exercise
Next Story