Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightമസിലുണ്ടാകാൻ മരുന്ന്​...

മസിലുണ്ടാകാൻ മരുന്ന്​ വേണ്ട

text_fields
bookmark_border
No-Medicine-for-Muscles
cancel

ഹാർട്ട്​ അറ്റാക്ക്​ വരുമെന്ന മുന്നറിയിപ്പ്​ കിട്ടുന്നതിന്​ മുമ്പ്​ ആവേശം കയറി വ്യായാമം തുടങ്ങുന്നവർ രണ്ടാഴ്​ച പിന്നിടു​േമ്പാഴേക്കും ഇതിൽ നിന്ന്​​ എങ്ങനെ ഒഴിവാകാം എന്ന്​ ആലോചിച്ചു തുടങ്ങും. ആവശ്യത്തിന്​ ഭക്ഷണം കഴിക്കാത്തതുകൊണ്ടുള്ള ക്ഷീണം മുതൽ ശാസ്​ത്രീയമല്ലാത്തതും അമിതമായതുമായ വ്യായാമം വരെ ഇതിന്​ കാരണമാണ്​. 

മടി പിടിക്കുന്ന യുവാക്കൾ പെ​െട്ടന്ന്​ മസിലുണ്ടാകാൻ ആശ്രയിക്കുന്നത്​ അനബോളിക്‌ സ്‌റ്റിറോയിഡുകളെയാണ്​. പേശികളിലെ പ്രോട്ടീന്‍ അംശം കൂട്ടി കാര്യക്ഷമത വര്‍ധിപ്പിക്കുകയാണ്​ സ്​റ്റിറോയിഡുകൾ​ ചെയ്യുന്നത്​. സത്യത്തിൽ ഹോര്‍മോണ്‍ അളവുകുറവുള്ള രോഗികള്‍ക്ക്​ നൽകുന്ന മരുന്നാണ്​ ഇവ. കരള്‍വീക്കം, അര്‍ബുദം, ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം, പ്രമേഹം, നീര്‍ക്കെട്ട്‌, പുരുഷന്മാരിലെ സ്‌ത്രൈണത, അനീമിയ എന്നിവക്ക്​ ഇവയുടെ ദുരുപയോഗം കാരണമാകുമെന്ന്​ ഡോക്​ടർമാർ പറയുന്നു. 

മിസ്​റ്റർ കേരളയാകു​േമ്പാൾ കൊടുക്കാമെന്ന്​ കരുതി എടുക്കുന്ന  ഫോ​േട്ടാ ചരമവാർത്തക്കൊപ്പം കൊടുക്കേണ്ടിവരുമെന്ന്​ ചുരുക്കം. പ്രത്യേക വ്യായാമങ്ങള്‍ക്കൊപ്പം കൂടിയ അളവില്‍ ഭക്ഷണവും കഴിച്ചാല്‍ മസിൽ താനെ വളരും. പക്ഷേ, അതിനു കാലങ്ങളോളം കഠിനപ്രയത്‌നം വേണ്ടിവരും. ക്ഷമ ആട്ടിൻ സൂപ്പി​​െൻറ ഫലം ചെയ്യുമെന്ന്​ കേട്ടിട്ടില്ലേ. ആട്ടിൻ സൂപ്പും ക്ഷമയും ഒന്നിച്ചുണ്ടെങ്കിൽ ശരീരത്തിനും ഗുണം ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fitnessmalayalam newsExerciseMusclesHealth News
News Summary - No Medicine for Muscles - Health News
Next Story