Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightശരീരത്തിന്‍റെ...

ശരീരത്തിന്‍റെ ഫിറ്റ്നസ്സ് നിലനിർത്താൻ ഈ ഒരു കാര്യം മാത്രം ശീലമാക്കിയാൽ മതി; ജീവിതത്തിന്‍റെ ഭാഗമായ വ്യായാമശീലം പങ്കുവെച്ച് കൃതി സനോൺ

text_fields
bookmark_border
ശരീരത്തിന്‍റെ ഫിറ്റ്നസ്സ് നിലനിർത്താൻ ഈ ഒരു കാര്യം മാത്രം ശീലമാക്കിയാൽ മതി; ജീവിതത്തിന്‍റെ ഭാഗമായ വ്യായാമശീലം പങ്കുവെച്ച് കൃതി സനോൺ
cancel

ബോളിവുഡിൽ ഏറെ ആരാധകരുള്ള ഫിറ്റ്നസ് ഐക്കണാണ് നടി കൃതി സനോൺ. 35ാം വയസ്സിലും ഏറെ ചിട്ടയോടെയാണ് കൃതി തന്‍റെ സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുന്നത്. എന്നാൽ പണ്ടു മുതലേ കൃതി തന്‍റെ ഫിറ്റ്നസ്സിൽ ശ്രദ്ധ കൊടുത്തിരുന്ന ഒരാളല്ല. ഫേമസ്‌ലി ഫിറ്റ് വിത്ത് സോഫി എന്ന ടോക്ക് ഷോയിൽ സംസാരിക്കവെ തന്നെ ഫിറ്റ്നസ്സിൽ ശ്രദ്ധിക്കാൻ നിർബന്ധിച്ച കാര്യങ്ങളെ കുറിച്ചും ആരോഗ്യകരമായ ശരീരത്തിന് നിർബന്ധമായി പാലിക്കേണ്ട ശീലങ്ങളെക്കുറിച്ചും നടി സംസാരിച്ചു.

ന്യൂഡൽഹിയിലെ ഒരു പഞ്ചാബി കുടുംബത്തിൽ നിന്നുള്ള കൃതി, താൻ ഒരിക്കലും വീട്ടിൽ വ്യായാമം ചെയ്യാറുണ്ടായിരുന്നില്ലെന്ന് പറയുന്നു. പക്ഷെ വ്യായാമം ചെയ്യാൻ കൃത്യമായൊരു കാരണം താൻ കണ്ടെത്താൻ ശ്രമിച്ചിരുന്നുവെന്നും നടി പറയുന്നുണ്ട്. 'എനിക്ക് ഒരു ലക്ഷ്യം വേണമായിരുന്നു. റാബ്തക്കുവേണ്ടി(സിനിമ) ഞാൻ ഉണ്ടാക്കിയെടുത്ത ഒരു ശരീരത്തിൽ എത്താൻ ഞാൻ വളരെയധികം കഠിനാധ്വാനം ചെയ്യാൻ തുടങ്ങി. ഞാൻ മറ്റൊരു രൂപത്തിലേക്ക് മാറുകയായിരുന്നു. ഒരു പുനർജന്മം എന്നപോലെ. അപ്പോഴാണ് ഞാൻ ശരിക്കും വ്യായാമം ചെയ്യാൻ തുടങ്ങിയത്. എന്താണ് നല്ലതെന്നും നല്ലതല്ലാത്തതെന്നും ഞാൻ മനസ്സിലാക്കി' കൃതി പറഞ്ഞു.

വ്യായാമത്തിനു മുമ്പുതന്നെ തന്‍റെ ജീവിതത്തിലുണ്ടായിരുന്ന ഒരു ശീലം തന്‍റെ ഫിറ്റ്നസ്സ് നിലനിർത്താൻ ഏറെ സഹായിച്ചുവെന്ന് നടി പറയുന്നു. പ്രയാസകരമായ ഒരു ശീലവുമല്ല, നടത്തമായിരുന്നു അത്. ഫോൺ ചെയ്തുകൊണ്ട് നടി എത്ര ദൂരം വേണമെങ്കിലും നടക്കുമായിരുന്നു. അത് ശരീരത്തിന് വളരെ നല്ലൊരു ഘടന നിലനിർത്താൻ സഹായിച്ചുവെന്നാണ് നടി പറയുന്നത്.

വളരെ ബുദ്ധിമുട്ടേണ്ടതില്ലാത്തതും എന്നാൽ ഹൃദയാരോഗ്യത്തിന് ഗണ്യമായ ഗുണങ്ങൾ നൽകുന്നതുമായ ഒരു മികച്ച വ്യായാമമാണ് നടത്തം. നടത്തത്തിന്റെ ഗുണപരമായ ഫലങ്ങൾ ഇതിൽ മാത്രം ഒതുങ്ങുന്നില്ല. നടത്തം തലച്ചോറിന്റെ വളർച്ചയെ സഹായിക്കുന്നു. മുതിർന്ന പൗരന്മാരിൽ നടത്തം ഒരു ഉത്തേജകം പോലെ പ്രവർത്തിക്കുന്നു. ഇത് അവരിൽ എനർജി നിലനിർത്താനും ശരീരത്തിൽ ഊർജ്ജസ്വലത ഉണ്ടാക്കാനും കാരണമാകുന്നു.

നടത്തം ശരീരത്തിലേക്ക് എൻഡോർഫിനുകൾ പുറപ്പെടുവിക്കാൻ സഹായിക്കുന്നു. ഇത് വേദന തടയുകയും ശാരീരിക സുഖം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. നടത്തം സമ്മർദ്ദം നിയന്ത്രിക്കാനും ഊർജ്ജം വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നുണ്ട്. ഇത് ന്യൂറോപ്ലാസ്റ്റിസിറ്റി വർദ്ധിപ്പിക്കുകയും, കാര്യങ്ങൾ പഠിക്കാനും മാറ്റങ്ങളുമായി പൊരുത്തപ്പെടാനും നമ്മെ സഹായിക്കുകയും ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Healthfitnessfitness tipsCelebritiesKriti SanonLifestyle
News Summary - Kriti Sanon reveals what motivates her to workout; shares 1 healthy habit she always follows
Next Story