Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFitnesschevron_rightഏത് കായിക ഇനമാണ്...

ഏത് കായിക ഇനമാണ് കൂടുതൽ ആരോഗ്യവും ആയുസ്സും സമ്മാനിക്കുന്നത്? ഈ വിനോദമാണ് നിങ്ങളുടേതെങ്കിൽ ആരോഗ്യപരമായി മെച്ചമില്ല...

text_fields
bookmark_border
ഏത് കായിക ഇനമാണ് കൂടുതൽ ആരോഗ്യവും ആയുസ്സും സമ്മാനിക്കുന്നത്? ഈ വിനോദമാണ് നിങ്ങളുടേതെങ്കിൽ ആരോഗ്യപരമായി മെച്ചമില്ല...
cancel

വെറുതെ ജിമ്മിൽ പോയി സമയം കളയുന്നതിനേക്കാളും മടുപ്പിക്കുന്ന നടത്തത്തേക്കാളും ആരോഗ്യത്തിന് ഗുണകരം ചില കായിക വിനോദങ്ങളാണെന്ന് പുതിയ പഠനങ്ങൾ. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യൂ.എച്ച്.ഒ) കണക്കനുസരിച്ച് നഗരങ്ങളിൽ താമസിക്കുന്ന പകുതിയിലധികം ആളുകളും ആവശ്യത്തിന് വ്യായാമം ചെയ്യുന്നില്ല. ഇതിന്റെ ഫലമായി പൊണ്ണത്തടിയും മറ്റ് ജീവിതശൈലീ രോഗങ്ങളും വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് ഏത് കായിക വിനോദമാണ് ആരോഗ്യത്തിന് ഏറ്റവും നല്ലതെന്ന കാര്യത്തിൽ അമേരിക്കയിലെ മായോ ക്ലിനിക്കും ഡെന്മാർക്കിലെ കോപ്പൻഹേഗൻ സിറ്റി ഹാർട്ട് സ്റ്റഡിയും ചേർന്ന് പഠനം നടത്തിയത്. പ്രധാന കായിക വിനോദങ്ങളായ ടെന്നിസും ഫുട്ബാളുമാണ് ആരോഗ്യത്തിന് ഗുണകരമായ പഠനത്തിൽ മുന്നിൽ. സൈക്ലിങ്ങും നീന്തലുമാണ് ഗുണകരമായ മറ്റു കായിക വിനോദങ്ങൾ.

ടെന്നിസ്

ശരീരത്തിലെ എല്ലാ പേശികൾക്കും ഒരേപോലെ വ്യായാമം നൽകുന്ന ടെന്നിസ്, ഒരു മണിക്കൂർ കളിക്കുമ്പോൾ ഏകദേശം 600 മുതൽ 800 വരെ കലോറി കത്തിച്ചുകളയുന്നു. വേഗത്തിലുള്ള ചിന്തയും ചടുലമായ നീക്കങ്ങളും ആവശ്യമുള്ളതിനാൽ ഇത് ബുദ്ധിശക്തി വർധിപ്പിക്കാനും സഹായിക്കും. ടെന്നിസ് കളിക്കുന്നവർ മറ്റുള്ളവരേക്കാൾ ഒമ്പത് ശതമാനം കൂടുതൽ കാലം ജീവിക്കുന്നു എന്നാണ് പഠനം പറയുന്നത്. ബാഡ്മിന്റൺ, സ്ക്വാഷ് തുടങ്ങിയ കളികളും ഇതേ ഗുണങ്ങൾ നൽകുന്നവയാണ്.

ഫുട്ബാൾ

വെറുതെ ഓടിയാൽ മാത്രം പോരാ, ഒരു പന്തിന് പിന്നാലെ ഓടുന്നത് നിങ്ങളുടെ ആരോഗ്യത്തിൽ വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് പുതിയ ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ആരോഗ്യഗുണങ്ങൾ നൽകുന്ന കായിക വിനോദങ്ങളുടെ പട്ടികയിൽ ടെന്നീസിനൊപ്പം തന്നെ മുൻനിരയിലാണ് ഫുട്ബാളിന്റെ സ്ഥാനം. വെറും വിനോദത്തിനപ്പുറം ശാരീരികക്ഷമത നിലനിർത്താൻ ഫുട്ബാൾ എങ്ങനെ സഹായിക്കുന്നു എന്നതിനെക്കുറിച്ച് പ്രധാനപ്പെട്ട വിവരങ്ങളാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

ഒരു ഫുട്ബാൾ മൈതാനത്ത് ചിലവഴിക്കുന്ന 90 മിനിറ്റ് കൊണ്ട് ഒരു വ്യക്തിക്ക് 500 മുതൽ 1000 വരെ കലോറി എരിച്ചുകളയാൻ സാധിക്കും. തുടർച്ചയായ ഓട്ടം, പെട്ടെന്നുള്ള സ്പ്രിന്റിങ്, ചാട്ടം എന്നിവ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രക്തസമ്മർദം കുറക്കുകയും ചെയ്യുന്നു. ശരീരത്തിലെ അമിത കൊഴുപ്പ് കുറച്ച് പേശികൾക്ക് കരുത്ത് നൽകാൻ ഇതിലും മികച്ചൊരു വ്യായാമം വേറെയില്ല. ഹൃദയമിടിപ്പ് ക്രമീകരിക്കാനും ശ്വാസകോശത്തിന്റെ ശേഷി വർധിപ്പിക്കാനും ഫുട്ബാൾ സഹായിക്കുന്നു. പ്രമേഹം, അമിതവണ്ണം, ഉയർന്ന രക്തസമ്മർദം എന്നിവ നേരിടുന്നവർക്ക് ഫുട്ബാൾ ഒരു മികച്ച ബദൽ ചികിത്സ കൂടിയാണെന്ന് പബ്മെഡ് സെൻട്രൽ (പി.എം.സി) റിപ്പോർട്ട് ചെയ്യുന്നു.

അസ്ഥികളുടെ സാന്ദ്രത വർധിപ്പിക്കാനും ശരീരത്തിന്റെ ബാലൻസ് നിലനിർത്താനും ഇത് സഹായിക്കുന്നു. ജിമ്മിലെ മടുപ്പിക്കുന്ന വ്യായാമത്തേക്കാൾ ഫുട്ബാൾ തിരഞ്ഞെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത് ഇതിലെ ആവേശവും കൂട്ടായ പ്രവർത്തനവുമാണ്. എന്നാൽ, ഫുട്ബാൾ ഒരേസമയം ഏറോബിക്, അനെയ്‌റോബിക് വ്യായാമങ്ങൾ നൽകുന്നു. സുഹൃത്തുക്കളോടൊപ്പം ചേർന്ന് കളിക്കുമ്പോൾ ലഭിക്കുന്ന മാനസിക ഉന്മേഷവും സ്ട്രെസ് കുറക്കാനുള്ള കഴിവും ഫുട്ബാളിനെ കൂടുതൽ ആകർഷകമാക്കുന്നു. പ്രായഭേദമെന്യേ എല്ലാവർക്കും അവരുടെ വേഗതക്ക് അനുസരിച്ച് കളിക്കാൻ സാധിക്കുമെന്നതും ഈ കായിക വിനോദത്തിന്റെ പ്രത്യേകതയാണ്.

ക്രിക്കറ്റ്

ഇന്ത്യക്കാരുടെ പ്രിയ വിനോദമായ ക്രിക്കറ്റ് പരകോടി കളിക്കമ്പക്കാർക്ക് ആവേശം പകരുന്നുണ്ടെങ്കിലും ആരോഗ്യപരമായി അതത്ര വലിയ കാര്യമൊന്നുമല്ലെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കൃത്യമായ ലക്ഷ്യബോധം ആവശ്യമാണെങ്കിലും ഹൃദയത്തിന് ആവശ്യമായ 'കാർഡിയോ വർക്കൗട്ട്' ലഭിക്കുന്നില്ല എന്നതാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. സന്തോഷം നൽകുന്നവരോടൊപ്പം ഇഷ്ടമുള്ള കായിക വിനോദങ്ങളിൽ ഏർപ്പെടുന്നത് ശാരീരികവും മാനസികവുമായ ഉന്മേഷത്തിന് മികച്ച വഴിയാണ്.

നീന്തൽ,സൈക്ലിങ്ങ്

നീന്തലും സൈക്ലിംഗുമാണ് പട്ടികയിൽ അടുത്ത സ്ഥാനങ്ങളിലുള്ളത്. വെള്ളത്തിന്റെ പ്രതിരോധത്തെ മറികടന്ന് നീന്തുമ്പോൾ അത് പേശികൾക്ക് വലിയ കരുത്ത് നൽകുന്നു.സന്ധികൾക്ക് ആയാസം നൽകാതെ തന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഇവ സഹായിക്കുന്നു. പ്രത്യേകിച്ച്, ശരീരഭാരം സന്ധികളെ ബാധിക്കാത്തതിനാൽ പ്രായമായവർക്കും സന്ധിവേദനയുള്ളവർക്കും നീന്തൽ ഏറ്റവും മികച്ച വ്യായാമമാണ്. ഹൃദയമിടിപ്പ് വർധിപ്പിക്കാനും ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത കൂട്ടാനും ഇത് സഹായിക്കുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം കാലിലെ പേശികളെയും ഇടുപ്പിനെയും ശക്തമാക്കാൻ സൈക്ലിങ് സഹായിക്കുന്നു. നടത്തത്തേക്കാളും ഓട്ടത്തേക്കാളും കുറഞ്ഞ സമ്മർദ്ദം മാത്രമേ സൈക്ലിങ് സന്ധികളിൽ ചെലുത്തുന്നുള്ളൂ. പതിവായി സൈക്ലിങ് ചെയ്യുന്നത് സ്ട്രോക്ക്, ഹൃദയാഘാതം തുടങ്ങിയവയുടെ സാധ്യത കുറക്കുന്നു. കൂടാതെ, പ്രമേഹവും അമിതവണ്ണവും നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് സൈക്ലിങ് ഒരു ശീലമാക്കാവുന്നതാണ്. മാനസിക സമ്മർദം കുറച്ച് മനസ്സിന് ശാന്തത നൽകാനും സൈക്ലിങ് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsHealthMental HealthresearchfitnessExercise
News Summary - Which sport gives you the most health and longevity? If this is your hobby, there is no better health...
Next Story