You are here

കറങ്ങിത്തിരിയാതെ കരകയറാം, മികച്ച കരിയറിലേക്ക് 

ഹൈ​ക്​ വൈ​സിെൻറ അ​ണി​യ​റ​ശി​ൽ​പി​ക​ളാ​യ ടീം ​വീ-​ലീ​ഡ് എ​ഡ്​​വ​ഞ്ചേ​ഴ്​​സ്
ദു​ബൈ: ആ​രു​ടെ​യൊ​ക്കെ​യോ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പ​ഠി​ച്ചും പ​രാ​ജ​യ​പ്പെ​ട്ടും പാ​തി​വ​ഴി​യി​ൽ മ​റ്റു മേ​ഖ​ല​ക​ളി​ലേ​ക്ക് ചാ​ടി​യും ക​റ​ങ്ങി​ത്തി​രി​യാ​തി​രി​ക്കാ​ൻ കി​ടി​ല​നൊ​രു പ​രി​ഹാ​ര​മൊ​രു​ക്കു​ക​യാ​ണ് ഒ​രു കൂ​ട്ടം ടെ​ക്കി​ക​ൾ. ഹൈ​ക്ക് വൈ​സ് എ​ന്ന നൂ​ത​ന സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് ക​ഴി​വും അ​ഭി​രു​ചി​ക​ളും ഇ​ഷ്​​ട​ങ്ങ​ളും കൂ​ട്ടി​ക്കി​ഴി​ച്ച് സ്വ​പ്ന​ജോ​ലി​യി​ലേ​ക്കു​ള്ള കു​തി​പ്പൊ​രു​ക്കു​ന്ന ക​രി​യ​റി​ലേ​ക്ക് ഇ​വ​ർ ട്രാ​ക്ക് തീ​ർ​ക്കു​ന്ന​ത്. കേ​വ​ലം സെ​മി​നാ​ർ ന​ട​ത്തി​യോ ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്​​റ്റ്​ എ​ഴു​തി​ച്ചോ അ​ല്ല, നി​ർ​മി​ത​ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ എ​ല്ലാ സ​ങ്കേ​ത​ങ്ങ​ളെ​യും സ​മ​ന്വ​യി​പ്പി​ച്ചു​ള്ള ഏ​റ്റ​വും നൂ​ത​നാ​യ സ​മ്പൂ​ർ​ണ ഓ​ൺ​ലൈ​ൻ വ്യ​ക്തി​ഗ​ത ക​രി​യ​ർ ​െഡ​വ​ല​പ്​​​മ​െൻറ് സം​വി​ധാ​ന​മാ​ണ് ഖ​ര​ഗ്​​പു​ർ ഐ.​ഐ.​ടി​യി​ൽ നി​ന്ന് എ​ൻ​ജി​നീ​യ​റി​ങ്​ പ​ഠി​ച്ചി​റ​ങ്ങി​യ ഇൗ ​ടെ​ക്കി​ക​ളു​ടെ സം​ഘം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.
തു​ട​ർ പ​ഠ​ന​ത്തി​നാ​യി സ്ട്രീ​മും കോ​ഴ്സും സ്ഥാ​പ​ന​ങ്ങ​ളും തീ​രു​മാ​നി​ക്കാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന സ്‌​കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ, പ​ഠ​ന​ത്തി​നു​ശേ​ഷം ജോ​ലി തി​ര​ഞ്ഞെ​ടു​ക്കാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ, തി​ര​ഞ്ഞെ​ടു​ത്ത തൊ​ഴി​ലി​ൽ സം​തൃ​പ്ത​ര​ല്ലാ​ത്ത​വ​ർ, ദീ​ർ​ഘ​മാ​യ അ​വ​ധി​ക്കു​ശേ​ഷം ക​രി​യ​റി​ൽ തി​രി​ച്ചു വ​രാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ...​തു​ട​ങ്ങി​യ​വ​ർ​ക്കെ​ല്ലാം ധൈ​ര്യ​ത്തോ​ടെ ഇൗ ​ടെ​ക്കി​ക്കൂ​ട്ട​ത്തെ സ​മീ​പി​ക്കാം. സാ​മ്പ്ര​ദാ​യി​ക​മാ​യ രീ​തി​ക​ളി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യി നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും ഗ​വേ​ഷ​ണ​ത്തി​െൻറ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ജു​ക്കേ​ഷ​ന​ൽ ടെ​ക്നോ​ള​ജി ക​മ്പ​നി​യാ​യ വീ-​ലീ​ഡ് എ​ഡ്​​വ​ഞ്ചേ​ഴ്​​സി​െൻറ മു​ന്നേ​റ്റം. 
ഒ​രു മൊ​ബൈ​ലി​ലൂ​ടെ ത​ന്നെ ആ​ർ​ക്കും എ​വി​ടെ നി​ന്നും എ​പ്പോ​ഴും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലു​ള്ള  ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​മാ​ണ് ഹൈ​ക്​ വൈ​സ്. ര​ണ്ട് ല​ളി​ത​മാ​യ ഘ​ട്ട​ങ്ങ​ള​ട​ങ്ങി​യ ഈ ​സം​വി​ധാ​ന​ത്തി​ൽ ര​ണ്ട​ര മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ഒ​രു ഓ​ൺ​ലൈ​ൻ ടെ​സ്​​റ്റും അ​തി​നു ശേ​ഷം ഒ​രു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ക​രി​യ​ർ വി​ദ​ഗ്ധ​രു​മാ​യു​ള്ള വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് കൗ​ൺ​സി​ലി​ങ്ങു​മു​ണ്ട്. അ​ത് യ​ഥാ​ക്ര​മം 8/9, 10/11/12, കോ​ള​ജ്/​യൂ​നി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ൾ, ജോ​ലി ചെ​യ്യു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ര​ക്ഷി​താ​ക്ക​ളും ഈ ​അ​സ​സ്​​മ​െൻറി​െൻറ​യും കൗ​ൺ​സി​ലി​ങ്ങി​െൻറ​യും ഭാ​ഗ​മാ​ണ്.
നി​ർ​മി​ത ബു​ദ്ധി, മെ​ഷീ​ൻ ലേ​ണി​ങ് മ​റ്റു ഗ​വേ​ഷ​ണ രീ​തി​ക​ളാ​യ അ​നാ​ലി​റ്റി​ക് ഹൈ​റാ​ർ​ക്കി പ്രോ​സ​സ്, ഐ​റ്റം റെ​സ്പോ​ൺ​സ് തി​യ​റി, ഫാ​ക്ട​ർ അ​നാ​ലി​സി​സ് എ​ന്നി​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ്  ഹൈ​ക്​ വൈ​സ് എ​ന്ന ഓ​ൺ​ലൈ​ൻ വ്യ​ക്തി​ഗ​ത ക​രി​യ​ർ ​െഡ​വ​ല​പ്പ്മ​െൻറ് സം​വി​ധാ​നം വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
ഓ​രോ​രു​ത്ത​രു​ടെ​യും അ​ഭി​രു​ചി, താ​ൽ​പ​ര്യ​ങ്ങ​ൾ, വ്യ​ക്തി​ത്വം, ജോ​ലി​മൂ​ല്യ പ​രി​ഗ​ണ​ന​ക​ൾ, വൈ​കാ​രി​ക ബു​ദ്ധി എ​ന്നി​വ പ​രീ​ക്ഷി​ക്കു​ന്ന ഓ​ൺ​ലൈ​ൻ ടെ​സ്​​റ്റാ​ണ് ആ​ദ്യ​ഘ​ട്ടം. ടെ​​സ്​​റ്റി​നു ശേ​ഷം അ​മ്പ​തോ​ളം പേ​ജു​ക​ളു​ള്ള വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​ൻ സാ​ധി​ക്കും. തു​ട​ർ​ന്നു​ള്ള കൗ​ൺ​സി​ലി​ങ്ങി​ൽ ക​രി​യ​ർ, അ​ക്കാ​ദ​മി​ക, വ്യ​ക്തി​ത്വ വി​ക​സ​നം എ​ന്നീ മേ​ഖ​ല​ക​ളി​ലു​ള്ള പ്രാ​യോ​ഗി​ക​ക​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ വി​ശ​ദ​മാ​യ ആ​ക്​​ഷ​ൻ പ്ലാ​നും ന​ൽ​കു​ന്നു. തു​ട​ർ​ന്ന് എ​ന്ത് സം​ശ​യ​ങ്ങ​ൾ ഉ​ണ്ടാ​യാ​ലും ബ​ന്ധ​പ്പെ​ടാ​നു​ള്ള ചാ​റ്റ് സം​വി​ധാ​ന​വു​മു​ണ്ട്.
കോ​ഴി​ക്കോ​ട്  ആ​യ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് അ​മ്മ​ച്ചാ​ണ്ടി​യാ​ണ് വി ​ലീ​ഡി​െൻറ സ്ഥാ​പ​ക​നും സി.​ഇ.​ഒ​യും. മു​ഹ​മ്മ​ദ് സാ​ലി​ഹ്, ദ​ലീ​ഫ് റ​ഹ്മാ​ന്‍, വി.​പി. റ​സ​ല്‍, നൗ​ഫ​ല്‍ അ​ലി, മു​ന​വ​ര്‍ ഫൈ​റൂ​സ്, സാ​ജി​ദ് മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​രാ​ണ് മ​റ്റു സാ​ര​ഥി​ക​ള്‍. ഐ.​ഐ.​ടി പ​ഠ​ന​ത്തി​നു​ശേ​ഷം വ​ലി​യ ശ​മ്പ​ള​മു​ള്ള ജോ​ലി ഉ​പേ​ക്ഷി​ച്ചാ​ണ് എ​ല്ലാ​വ​രും വി ​ലീ​ഡി​െൻറ ഭാ​ഗ​മാ​യ​ത്. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി, ഒ​ന്ന​ര വ​ർ​ഷ​ത്തോ​ള​മെ​ടു​ത്ത ഈ ​ഗ​വേ​ഷ​ണ ദൗ​ത്യ​ത്തി​ൽ രാ​ജ്യ​ത്തെ പ്ര​ധാ​ന ഐ.​ഐ.​ടി​ക​ൾ, കേ​ന്ദ്ര-​വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് പ​ഠി​ച്ചി​റ​ങ്ങി​യ​വ​രും മ​നഃ​ശാ​സ്ത്ര മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ, അ​ക്കാ​ദ​മി​ക-​വ്യ​വ​സാ​യി​ക-​ഗ​വേ​ഷ​ണ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്​​ധ​ർ എ​ന്നി​വ​രു​മാ​ണ് ഇൗ ​നൂ​ത​ന സം​വി​ധാ​ന​ത്തി​െൻറ പി​ന്നി​ൽ. വെ​ബ്സൈ​റ്റ്: www.hikewise.com
Loading...
COMMENTS