Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്യാനേഷ് കുമാറിന് ശനിയാഴ്ച വരെ സമയം; രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രക്ഷോഭമെന്ന് സി.ജെ.പി

text_fields
bookmark_border
ഗ്യാനേഷ് കുമാറിന് ശനിയാഴ്ച വരെ സമയം; രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രക്ഷോഭമെന്ന് സി.ജെ.പി
cancel

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ശനിയാഴ്ചയ്ക്കകം രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ രണ്ടു മുതൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ. ഗാന്ധിജയന്തി ദിനത്തിൽ മുംബൈയിൽ നിന്നായിരിക്കും പ്രക്ഷോഭത്തിന് തുടക്കം കുറിക്കുക. ഇതിന് ശേഷം ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും ദീപ്‌കെ വ്യക്തമാക്കി. സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. "ഈ ഗാന്ധി ജയന്തി ദിനത്തിൽ ജനാധിപത്യം സംരക്ഷിക്കാൻ നമുക്ക് പ്രതിജ്ഞയെടുക്കാം"- എന്ന തലക്കെട്ടോടെയായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ജനാധിപത്യം തിരിച്ചുപിടിക്കാൻ ഒക്ടോബർ രണ്ടിനേക്കാൾ മികച്ച ഒരു ദിവസമില്ലെന്ന് സി.ജെ.പിയുടെ സഹകൺവീനറായ അശുതോഷ് രാങ്ക പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് കമീഷൻ തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കുന്നുവെന്നും, 48 മണിക്കൂറിനുള്ളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജിവെച്ചില്ലെങ്കിൽ ‘ജന്തർ മന്തർ 2.0’ പ്രക്ഷോഭത്തിന് രാജ്യം സാക്ഷ്യം വഹിക്കുമെന്നും കഴിഞ്ഞ ദിവസം ദിപ്കെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ കക്ഷികൾക്കെതിരെയും രൂക്ഷവിമർശനവുമായി ദീപ്‌കെ രംഗത്തെത്തിയത്. തിരഞ്ഞെടുപ്പുകളിൽ കൃത്രിമം നടക്കുന്നുണ്ടെന്ന് ആരോപിക്കുന്ന പ്രതിപക്ഷം വീണ്ടും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പാണെന്ന മിഥ്യാധാരണ നിലനിർത്താനും അട്ടിമറിക്കപ്പെട്ട തിരഞ്ഞെടുപ്പുകളെ നിയമവിധേയമാക്കാനും മാത്രമേ സഹായിക്കൂവെന്ന് അദ്ദേഹം വിമർശിച്ചു.

മത്സരരംഗത്ത് നിന്ന് മാറിനിൽക്കുന്നത് പാർട്ടികളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന ഭയം കൊണ്ടാണോ പ്രതിപക്ഷം വീണ്ടും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതെന്നും ദീപ്‌കെ ചോദിച്ചു. വോട്ടുകൾ മോഷ്ടിക്കപ്പെടുകയും എം.എൽ.എമാരെയും എം.പിമാരെയും വിലക്കുവാങ്ങുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതിയിൽ എന്ത് അസ്തിത്വമാണ് പ്രതിപക്ഷം സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ചില സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിൽ കൃത്രിമം നടക്കുന്നുവെന്ന് ആരോപിക്കുന്നവർ മറ്റിടങ്ങളിൽ നിശബ്ദത പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വോട്ടർപ്പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനുള്ളിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് സി.ജെ.പിയുടെ ഈ പ്രഖ്യാപനം. വോട്ടർപ്പട്ടികയിൽ പേര് ചേർക്കുന്നതിലും വെട്ടിക്കളയുന്നതിലും കമ്മീഷൻ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്ത് മാസത്തിനിടെ 14 തവണയെങ്കിലും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, എല്ലാ തീരുമാനങ്ങളും കമ്മീഷൻ ഏകകണ്ഠമായാണ് എടുത്തതെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CJP Warns of Nationwide Protests
Next Story