You are here

ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ൾ: വാം ​അ​പി​ന്​ സെ​വ​ൻ​സ്​ ടൂ​ർ​ണ​മെ​ൻ​റ്​

അ​ബൂ​ദ​ബി: യു.​എ.​ഇ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ളി​െ​ൻ​റ പ്ര​ചാ​ര​ണ​ത്തി​നാ​യി കേ​ര​ളീ​യ​ർ​ക്ക്​ ഏ​റെ സു​പ​രി​ചി​ത​മാ​യ സെ​വ​ൻ​സ്​ ടൂ​ർ​ണ​മെ​ൻ​റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു. 
ഏ​ഷ്യ​ൻ ക​പ്പി​ൽ ബൂ​ട്ടു​കെ​ട്ടു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​മേ​ച്വ​ർ ക​ളി​ക്കാ​ർ​ക്ക്​ പ​െ​ങ്ക​ടു​ക്കാ​മെ​ന്ന​തി​നാ​ൽ കേ​ര​ളീ​യ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ർ​ക്ക്​ വാം ​അ​പ്​ മ​ത്സ​ര​ങ്ങ​ളി​ൽ (ഏ​ഷ്യ​ൻ ക​മ്യൂ​ണി​റ്റി ക​പ്പ്​) സ്വ​ന്തം രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും. വ്യ​ക്​​തി​പ​ര​മാ​യോ ടീം ​ആ​യോ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കും. www.asiancommunitycup.com വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ച്ചോ tournaments@asiancup19.ae വി​ലാ​സ​ത്തി​ലേ​ക്ക്​ മെ​യി​ൽ ചെ​യ്​​തോ ആ​ണ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട​ത്. ര​ജി​സ്​​ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​ണ്. 
2018 ഒ​ക്​​ടോ​ബ​ർ 26 മു​ത​ൽ 2019 ജ​നു​വ​രി വ​രെ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ക​മ്യൂ​ണി​റ്റി ക​പ്പി​ൽ 18നും ​അ​തി​നു മു​ക​ളി​ലും പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ പ​െ​ങ്ക​ടു​ക്കാം. ഒ​രു ടീ​മി​ൽ 15 പേ​രാ​ണ്​ ഉ​ണ്ടാ​വു​ക. ഏ​ഷ്യ ക​പ്പ്​ ഫു​ട്​​ബാ​ൾ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന അ​ബൂ​ദ​ബി, അ​ൽ​െ​എ​ൻ, ദു​ബൈ, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ൽ ത​ന്നെ​യാ​യി​രി​ക്കും ഏ​ഷ്യ​ൻ ക​മ്യൂ​ണി​റ്റി ക​പ്പ്​​ ക​ളി​ക​ൾ. 
ഫൈ​ന​ലി​ലേ​ക്ക്​ യോ​ഗ്യ​ത നേ​ടു​ന്ന ടീ​മു​ക​ൾ ര​ണ്ട്​ വാ​രാ​ന്ത്യ​ങ്ങ​ളി​ലും അ​ല്ലാ​ത്ത ടീ​മു​ക​ൾ ഒ​രു വാ​രാ​ന്ത്യ​ത്തി​ലു​മാ​ണ്​ ക​ളി​ക്കേ​ണ്ടി​വ​രി​ക. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ മ​ത്സ​ര​ദി​വ​സ​ങ്ങ​ളി​ൽ സ്​​ഥ​ല​ത്തു​ണ്ടാ​കു​മെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണം. ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​രി​ൽ​നി​ന്ന്​ യോ​ഗ്യ​രാ​യ​വ​രെ ഒ​ക്​​ടോ​ബ​ർ 11ന്​ ​പ്ര​ഖ്യാ​പി​ക്കും. 
ഒാ​രോ ടീ​മും സ്വ​ന്തം രാ​ജ്യ​ത്തി​െ​ൻ​റ ഒൗ​ദ്യോ​ഗി​ക നി​റ​മു​ള്ള ജ​ഴ്​​സി​യാ​ണ്​ മ​ത്സ​ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. കോം​പ്ലി​മെ​ൻ​റ​റി കി​റ്റു​ക​ൾ സം​ഘാ​ട​ക​ർ വി​ത​ര​ണം ചെ​യ്യും. മൊ​ത്തം 25 മി​നി​റ്റ്​ ആ​യി​രി​ക്കും ഒ​രു മ​ത്സ​ര​ത്തി​െ​ൻ​റ സ​മ​യം. 
ആ​ദ്യ ഘ​ട്ട ഫി​ക്സ്​​ച​ർ ഒ​ക്​​ടോ​ബ​ർ 26, 27 തീ​യ​തി​ക​ളി​ൽ നി​ശ്ച​യി​ക്കും. ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ യോ​ഗ്യ​ത നേ​ടി​യ ടീ​മു​ക​ളു​ടെ ഫി​ക്​​സ്​​ച​ർ ന​വം​ബ​ർ 10, 16 തീ​യ​തി​ക​ളി​ലാ​ണ്​ തീ​രു​മാ​നി​ക്കു​ക. 
സ്​​പോ​ർ​ട്​​സി​െ​ൻ​റ സ്വാ​ധീ​ന​ത്തി​ലൂ​ടെ വി​വി​ധ രാ​ജ്യ​ക്കാ​രെ ഒ​രു​മി​പ്പി​ക്കു​ന്ന​തി​ന്​ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​ണ്​ യു.​എ.​ഇ എ​ന്ന്​ ഏ​ഷ്യ ക​പ്പ്​ ഫു​ട്​​ബാ​ൾ പ്രാ​ദേ​ശി​ക സം​ഘാ​ട​ക ക​മ്മി​റ്റി ടൂ​ർ​ണ​മെ​ൻ​റ്​ ഡ​യ​റ​ക്​​ട​ർ ആ​രി​ഫ്​ അ​ൽ ഹാ​മി​ദ്​ അ​വാ​നി പ​റ​ഞ്ഞു. 
ഏ​ഷ്യ​യി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ ഉ​ൾ​പ്പെ​ടെ താ​മ​സി​ക്കു​ന്ന ബ​ഹു സം​സ്​​കാ​ര രാ​ജ്യ​മെ​ന്ന നി​ല​യി​ൽ യു.​എ.​ഇ സ​വി​ശേ​ഷ​മാ​ണ്. ഇൗ ​രാ​ജ്യ​ക്കാ​രെ ഒ​ന്നി​ച്ച്​ മ​ത്സ​ര​ത്തി​ൽ പ​െ​​ങ്ക​ടു​പ്പി​ക്കു​ന്ന​തി​ന്​ രാ​ജ്യ​ത്തി​ന്​ പ്ര​ത്യേ​കം ക​ഴി​യും. ഇൗ ​ടൂ​ർ​ണ​മെ​ൻ​റി​ൽ യു.​എ.​ഇ​യി​ലെ ഫു​ട്​​ബാ​ൾ ആ​രാ​ധ​ക​ർ​ക്ക്​ വ​ലി​യ താ​ൽ​പ​ര്യ​മു​ണ്ടാ​കു​മെ​ന്ന്​ ഉ​റ​പ്പാ​ണെ​ന്നും ആ​രി​ഫ്​ അ​ൽ ഹാ​മി​ദ്​ അ​വാ​നി കൂ​ട്ടി​ച്ചേ​
ർ​ത്തു.
ജ​നു​വ​രി അ​ഞ്ച്​ മു​ത​ൽ ഫെ​ബ്രു​വ​രി 19 വ​രെ ന​ട​ക്കു​ന്ന എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ്​ ടൂ​ർ​ണ​മെ​ൻ​റി​ൽ ഇ​ന്ത്യ​യും യു.​എ.​ഇ​യും ഉ​ൾ​പ്പെ​ടെ 24 രാ​ജ്യ​ങ്ങ​ളാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യും യു.​എ.​ഇ​യും ഗ്രൂ​പ്പ്​ ‘എ’​യി​ലാ​ണ്. ബ​ഹ്​​റൈ​ൻ, താ​യ്​​ല​ൻ​റ്​ ടീ​മു​ക​ളാ​ണ്​ ഗ്രൂ​പ്പ്​ ‘എ’​യി​ലു​ള്ള മ​റ്റു ടീ​മു​ക​ൾ.
Loading...
COMMENTS