Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂരിലേക്ക് സ്​പെഷൽ ട്രെയിൻ; ദീപാവലി തിരക്ക് പരിഗണിച്ച് കൂടുതൽ സർവിസുകൾ അനുവദിച്ച് റെയിൽവേ

text_fields
bookmark_border
https://www.madhyamam.com/tags/train-service
cancel

ബംഗളൂരു: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ അധിക തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കും തൂത്തുക്കുടിയിലേക്കും പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തും.

സൗത്ത് വെസ്റ്റേൺ റെയിൽവേയാണ് (എസ്.ഡബ്ല്യു.ആർ) പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചത്. നവംബർ ആറിനും ഏഴിനുമാണ് സർവിസുകൾ.

06533 നമ്പർ ട്രെയിൻ നവംബർ ആറിന് രാത്രി 9.45ന് ബംഗളൂരു കന്റോൺമെന്റിൽനിന്ന് പുറപ്പെട്ട് നവംബർ ഏഴിന് ഉച്ചക്ക് 12.30ന് തൂത്തുക്കുടിയിലെത്തും.

മടക്കയാത്രയിൽ 06534 നമ്പർ ട്രെയിൻ നവംബർ ഏഴിന് വൈകീട്ട് 3.30ന് തൂത്തുക്കുടിയിൽനിന്ന് പുറപ്പെട്ട് നവംബർ എട്ടിന് പുലർച്ചെ 5.30ന് ബംഗളൂരു കന്റോൺമെന്റിലും എത്തും.

ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കുള്ള പ്രത്യേക ട്രെയിനും സർവിസ് നടത്തും. 06545 നമ്പർ ട്രെയിൻ നവംബർ ഏഴിന് പുലർച്ചെ 12.05ന് എസ്.എം.വി.ടി ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് അന്നേ ദിവസം ഉച്ചക്ക് രണ്ടിന് കണ്ണൂരിലെത്തും.

മടക്കയാത്രയിൽ 06546 നമ്പർ ട്രെയിൻ നവംബർ ഏഴിന് വൈകീട്ട് 6.25ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് നവംബർ എട്ടിന് രാവിലെ 9.45ന് എസ്.എം.വി.ടി ബംഗളൂരുവിലെത്തും.

നേരത്തേ, തിരുവനന്തപുരം നോർത്തിനും ഹസ്രത്ത് നിസാമുദ്ദീനും ഇടയിൽ ദക്ഷിണ റെയിൽവേ ദീപാവലി സ്​പെഷൽ ട്രെയിൻ പ്രഖ്യാപിച്ചിരുന്നു. 06073/06074 തിരുവനന്തപുരം നോർത്ത് – ഹസ്രത്ത് നിസാമുദ്ദീൻ – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷൽ ആണ് സർവിസ് നടത്തുക.

തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്റ്റേഷനിൽ നിന്ന് 2026 നവംബർ 2, 9, 16 തീയതികളിൽ (തിങ്കളാഴ്ചകളിൽ, ആകെ 3 സർവിസുകൾ) ഉച്ചക്ക് രണ്ട് മണിക്ക് പുറപ്പെട്ട് ബുധനാഴ്ച രാത്രി 11.50 ന് ഹസ്രത്ത് നിസാമുദ്ദീനിൽ എത്തിച്ചേരും.

വർക്കല ശിവഗിരി, കൊല്ലം ജങ്ഷൻ, കായംകുളം ജങ്ഷൻ, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് ജങ്ഷൻ എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പുകൾ.

മടക്കയാത്ര നവംബർ 5, 12, 19 തീയതികളിൽ (വ്യാഴാഴ്ചകളിൽ, ആകെ 3 സർവീസുകൾ) രാവിലെ 5.45 ന് ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച വൈകീട്ട് 4.30 ന് തിരുവനന്തപുരം നോർത്ത് സ്റ്റേഷനിൽ എത്തിച്ചേരും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story