Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമരപ്പന്തലിൽ 30 പേർ; കേസിൽ 58! സെക്രട്ടേറിയറ്റിനു മുന്നിലെ സമരത്തിൽ കേസെടുത്ത് ​പൊലീസ്, വളർമതി ഒന്നാം പ്രതി

text_fields
bookmark_border
https://www.madhyamam.com/tags/rank-holders
cancel

തിരുവനന്തപുരം: എല്‍.പി.എസ്.ടി റാങ്ക് ഹോള്‍ഡേഴ്‌സ് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിൽ കേസെടുത്ത് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ്.

സമരസമിതി നേതാവ് വളര്‍മതിയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. മുപ്പതോളം പേരാണ് സമരപ്പന്തലില്‍ ഉണ്ടായിരുന്നതെങ്കിലും 58 പേര്‍ക്കെതിരെ കേസുണ്ട്. ഇതിൽ കണ്ടാലറിയാവുന്ന എട്ടുപേരും അല്ലാത്ത 50 പേരുമാണുള്ളത്. സമരത്തിനിടെ വളർമതി തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു.

സെക്രട്ടേറിയറ്റിന്റെ ഗേറ്റിനു മുന്നില്‍ മുദ്രാവാക്യം വിളിക്കുകയും പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തുവെന്നാണ് എഫ്‌.ഐ.ആറില്‍ പറയുന്നത്.

അതേസമയം, കേസിൽ ആരോപിക്കുന്ന പോലെ വഴിതടഞ്ഞ് പ്രതിഷേധം നടത്തിയിട്ടില്ലെന്ന് വളര്‍മതി പ്രതികരിച്ചു. സുരക്ഷക്ക് എന്നു പറഞ്ഞ് പേരുകള്‍ വാങ്ങിയ ശേഷം പൊലീസ് എഫ്‌.ഐ.ആറില്‍ ഉള്‍പ്പെടുത്തിയതാണ്. എന്തിനാണ് ഇത്തരത്തില്‍ കള്ളത്തരം കാണിക്കുന്നത്.

യൂനിവേഴ്‌സിറ്റി കോളജില്‍ കലാപമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തവരാണ് ഇപ്പോള്‍ പ്രതിഷേധക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതെന്നും വളര്‍മതി വിമർ​ശിച്ചു.

പ്രതിപക്ഷത്തിരുന്നപ്പോള്‍ സെക്രട്ടറിയറ്റിനു മുന്നിലെ സമരങ്ങളെ പിന്തുണച്ചവരാണ് ഇപ്പോള്‍ സമരത്തിനെതിരെ നീങ്ങുന്നത്. സെക്രട്ടേറിയറ്റ് മെയിന്‍ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് കേസെടുത്തത്.

സമരത്തില്‍ നിന്നു പിന്മാറില്ല. വിദ്യാര്‍ഥി -അധ്യാപക അനുപാതം കുറക്കണം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടു​പോകില്ലെന്നും വളര്‍മതി പറഞ്ഞു.

അതേസമയം, സെക്രട്ടേറിയറ്റിന്​ മുന്നിൽ സമരം ചെയ്യുന്ന ആ കുട്ടി തലമുണ്ഡനം ചെയ്തതിൽ വിഷമമുണ്ടെന്ന്​ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞിരുന്നു.

സമരം ചെയ്യുന്ന എൽ.പി.എസ്​.ടി റാങ്ക്​ ഹോൾഡേഴ്​സ്​ ഉന്നയിച്ച വിഷയങ്ങളെ അടിസ്ഥാനമാക്കി സമരക്കാരുമായി എട്ടുതവണ ഈ സർക്കാർ ചർച്ച നടത്തി.

പൊതുവിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ അവർ ഉന്നയിച്ച അഞ്ച്​ കാര്യങ്ങളിൽ നാലെണ്ണത്തിലും ഉറപ്പ് കൊടുത്തു. അഞ്ചാമതായി അവർ ഉന്നയിച്ചത്​ അനുപാതം കുറച്ച് നിയമനം നടത്തണമെന്നാണ്​. അതെങ്ങനെ നടപ്പാക്കാനാകുമെന്നും അദ്ദേഹം നിയമസഭയിൽ സംസാരിക്കുന്നതിനിടെ ചോദിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story