You are here

​െഎ.എസ്​.സി സായിദ്​ വർഷാചരണ പരിപാടി തുടങ്ങി

08:27 AM
06/05/2018

അബൂദബി: ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സ​​െൻററി​​​െൻറ (െഎ.എസ്​.സി) ഒരു വർഷം  നീണ്ടുനിൽക്കുന്ന സായിദ് വർഷാചരണ പരിപാടികൾ  ചെയർമാൻ എം.എ. യൂസുഫലി ഉദ്‌ഘാടനം ചെയ്തു. ​
െഎ.എസ്​.സിയുടെ 51ാം വാർഷികാഘോഷവും പുതിയ മാനേജിങ് കമ്മിറ്റി അംഗങ്ങളുടെ സത്യപ്രതിജ്ഞയും ചടങ്ങിൽ നടന്നു. ഐ.എസ്.സി പ്രസിഡൻറ്​ രമേഷ് പണിക്കർ അധ്യക്ഷത വഹിച്ചു. 
വൈസ് ചെയർമാൻ ബി.ആർ. ഷെട്ടി, ഇന്ത്യൻ എംബസി ഫസ്​റ്റ്​ സെക്രട്ടറി ദിനേശ് കുമാർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഈപ്പൻ മാമൂട്ടിൽ സ്വാഗതം പറഞ്ഞു. പുതിയ മാനേജിങ് കമ്മിറ്റി അംഗങ്ങൾക്ക് എം.എ. യൂസുഫലി സത്യവാചകം ചൊല്ലിക്കൊടുത്തു. 
പ്രമുഖ ബോളിവുഡ് ഗായകരായ ഹംസിക അയ്യരും വിപിൻ അനിജയും നയിച്ച സംഗീതനിശയും നൃത്തപരിപാടികളും അരങ്ങേറി.

Loading...
COMMENTS