Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂരം കലക്കൽ: അന്വേഷണ റിപ്പോർട്ട് സർക്കാറിന് കൈമാറി; തിരുവമ്പാടി ദേവസ്വം ഭാരവാഹികളടക്കം എട്ട് പേർ പ്രതിപ്പട്ടികയിൽ

text_fields
bookmark_border
പൂരം കലക്കൽ: അന്വേഷണ റിപ്പോർട്ട് സർക്കാറിന് കൈമാറി; തിരുവമ്പാടി ദേവസ്വം ഭാരവാഹികളടക്കം എട്ട് പേർ പ്രതിപ്പട്ടികയിൽ
cancel

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറി. ക്രൈംബ്രാഞ്ച് മേധാവി തയാറാക്കിയ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി പരിശോധിച്ച ശേഷമാണ് സർക്കാരിന് സമർപ്പിച്ചത്. കുറ്റപത്രം സമർപ്പിക്കുന്നതിന് ആവശ്യമായ സർക്കാർ അനുമതി തേടിയാണ് റിപ്പോർട്ട് കൈമാറിയത്. തിരുവമ്പാടി ദേവസ്വം ഭാരവാഹികളടക്കം എട്ട് പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗത്തുണ്ടായ വീഴ്ചകളാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തലെന്നാണ് റിപ്പോർട്ടുകൾ. ലഹളയുണ്ടാക്കാൻ ശ്രമിക്കൽ, സർക്കാരിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യൽ, വിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളതെന്നാണ് വിവരം. സർക്കാർ അനുമതി ആവശ്യമായ വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

കേസിൽ തുടർനടപടികൾ വൈകുന്നതിനെതിരെ നേരത്തേ വിമർശനങ്ങൾ ഉയർന്നിരുന്നു. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) മാസങ്ങൾക്കുമുമ്പ് തയാറാക്കിയ റിപ്പോർട്ടിൽ ഏഴ് പേരെ പ്രതിചേർക്കാൻ ശിപാർശ ചെയ്തിരുന്നതായാണ് വിവരം. രാഷ്ട്രീയവും പ്രാദേശികവുമായ സമ്മർദങ്ങൾ കാരണം അന്വേഷണ റിപ്പോർട്ട് വൈകിപ്പിക്കുകയാണെന്ന ആരോപണങ്ങളും ഉയർന്നിരുന്നു.

പ്രതിപ്പട്ടികയിലുള്ളവർക്ക് പ്രധാന രാഷ്ട്രീയ പാർട്ടികളുമായി അടുത്ത ബന്ധമുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ അന്വേഷണ റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവന്നാലേ കൂടുതൽ വ്യക്തത ലഭിക്കൂ.

പൂരം കലക്കലുമായി ബന്ധപ്പെട്ട് മുൻ എഡിജിപി എം.ആർ. അജിത് കുമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഇടപെടലുകളെക്കുറിച്ചും നേരത്തേ വിമർശനങ്ങൾ ഉയർന്നിരുന്നു. റിപ്പോർട്ടിന്റെ പൂർണരൂപം ലഭ്യമായാൽ മാത്രമേ അന്വേഷണ സംഘം ഇക്കാര്യത്തിൽ എന്താണ് വ്യക്തമാക്കിയിരിക്കുന്നതെന്ന് അറിയാനാകൂ.

റിപ്പോർട്ട് സർക്കാരിന് കൈമാറിയതോടെ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള അനുമതിയും തുടർനടപടികളും സംബന്ധിച്ച സർക്കാർ തീരുമാനം നിർണായകമാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thrissur Pooram Probe Report Submitted
Next Story