Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പൊലീസ് ആർഎസ്എസിന്റെ അടിമകൾ അല്ല'; വിജയദശമി മാർച്ചിന് അനുമതി തേടണമെന്ന് പ്രിയങ്ക് ഖാർഗെ

text_fields
bookmark_border
പൊലീസ് ആർഎസ്എസിന്റെ അടിമകൾ അല്ല; വിജയദശമി മാർച്ചിന് അനുമതി തേടണമെന്ന് പ്രിയങ്ക് ഖാർഗെ
cancel

ബംഗളൂരു: വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 25ന് കർണാടകയിൽ നടത്താനുദ്ദേശിക്കുന്ന റൂട്ട് മാർച്ചുകൾക്ക് ആർ.എസ്.എസ് ഔദ്യോഗിക അനുമതി തേടണമെന്ന് ആവർത്തിച്ച് കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ. പൊലീസിനെ മാർച്ചിന്റെ വിവരം അറിയിക്കുന്നതും ഔദ്യോഗിക അനുമതി നേടുന്നതും രണ്ടാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ആർഎസ്എസ് നിയമത്തിന് അതീതമല്ലെന്നും പറഞ്ഞു.

‘പൊലീസ് ആർഎസ്എസിന്റെ അടിമകളുടെ മക്കളല്ല’ എന്ന പരാമർശത്തിലൂടെയാണ് പ്രിയങ്ക് ഖാർഗെ നിലപാട് വ്യക്തമാക്കിയത്. മാർച്ച് നടത്തുന്നതുമായി ബന്ധപ്പെട്ട് പൊലീസിനെ വെറുതെ വിവരം അറിയിക്കുകയല്ല, മറിച്ച് നിശ്ചിത നടപടിക്രമങ്ങൾ പാലിച്ച് അനുമതി തേടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് പ്രതിനിധികൾ മഹാലക്ഷ്മി ലേഔട്ട്, നന്ദിനി ലേഔട്ട് പൊലീസ് സ്റ്റേഷനുകളിലേക്ക് അയച്ച കത്തുകളും പ്രിയങ്ക് ഖാർഗെ സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചു. ഇതിൽ ഒരു കത്തിൽ പൊലീസിന്റെ സഹകരണം ആവശ്യപ്പെടുകയും മറ്റൊന്നിൽ മാർച്ച് നടത്തുന്നതായി അറിയിക്കുകയുമാണ് ചെയ്തിട്ടുള്ളത്. എന്നാൽ, ഇത്തരം അറിയിപ്പുകൾ ഔദ്യോഗിക അനുമതിക്ക് പകരമാകില്ലെന്ന് അദ്ദേഹം കുറിച്ചു.

ഒരേ ദിവസം ഒരേസമയം കർണാടകയിലെ വിവിധ തെരുവുകളിലൂടെ ലക്ഷക്കണക്കിന് ആളുകൾ മാർച്ച് നടത്തുമ്പോൾ പൊലീസ് വലിയ മുന്നൊരുക്കങ്ങൾ നടത്തേണ്ടിവരും. ഉദ്യോഗസ്ഥരെ വിന്യസിക്കൽ, ഗതാഗത നിയന്ത്രണം, സുരക്ഷാ ക്രമീകരണങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായി കൃത്യമായ ആസൂത്രണവും പൊതുവിഭവങ്ങളുടെ വിനിയോഗവും ആവശ്യമാണ്. അതിനാൽ, നിർദിഷ്ട അപേക്ഷ സമർപ്പിച്ച് ബന്ധപ്പെട്ട അധികാരികളുടെ ഔദ്യോഗിക അനുമതിക്കായി കാത്തിരിക്കണമെന്നും പ്രിയങ്ക് ഖാർഗെ ആവശ്യപ്പെട്ടു.

ഗണേശ വിഗ്രഹ ഘോഷയാത്ര നടത്തുമ്പോഴും റോഡിന്റെ ഒരു ഭാഗം ഉപയോഗിച്ച് പരിപാടി സംഘടിപ്പിക്കുമ്പോഴും അനുമതി തേടുകയാണോ അതോ വിവരം അറിയിക്കുകയാണോ ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. ആർഎസ്എസിനും ഇതേ നിയമം ബാധകമാണ്. നിബന്ധനകൾ പരിശോധിച്ചശേഷം അനുമതി നൽകുമെന്നും അനുമതി നിഷേധിക്കുകയല്ല സർക്കാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ആർഎസ്എസ് സർക്കാറിൽ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവുമായി പ്രിയങ്ക് ഖാർഗെ നേരത്തെയും രംഗത്തെത്തിയിരുന്നു. പൊതുസ്ഥലങ്ങളുടെയും സർക്കാർ സ്വത്തുക്കളുടെയും അനധികൃത ഉപയോഗം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ കർണാടക മന്ത്രിസഭ ഓഗസ്റ്റിൽ അംഗീകരിച്ചിരുന്നു. അനധികൃത ഉപയോഗത്തിന് മൂന്ന് വർഷം വരെ തടവും അഞ്ചുലക്ഷം രൂപ വരെ പിഴയും വാറന്റില്ലാതെ അറസ്റ്റും വ്യവസ്ഥ ചെയ്യുന്ന നിർദേശങ്ങൾ ബില്ലിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ആർഎസ്എസിന്റെ 2025–26ലെ അഖില ഭാരതീയ പ്രതിനിധി സഭയുടെ വാർഷിക റിപ്പോർട്ട് ഉദ്ധരിച്ച് കർണാടകയിൽ സംഘടന 562 റൂട്ട് മാർച്ചുകൾ നടത്തിയതായും അതിൽ 2.21 ലക്ഷം യൂണിഫോം ധാരികൾ പങ്കെടുത്തതായും പ്രിയങ്ക് ഖാർഗെ ചൂണ്ടിക്കാട്ടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - RSS Must Seek Permission for Vijayadashami Marches in Karnataka
Next Story