ക​ളി​യു​ടെ ആ​വേ​ശ​ത്തി​മി​ര്‍പ്പി​നി​ട​യി​ലും കാ​രു​ണ്യ​ത്തിെൻറ ക​നി​വ് 

08:40 AM
11/09/2019
ഡി​ഫ സൂ​പ്പ​ര്‍ ക​പ്പ് വേ​ദി​യി​ല്‍ വെ​ച്ച് പ്ര​ഭു​വി​നു​ള്ള ചി​കി​ത്സ സ​ഹാ​യം പ്ര​സി​ഡ​ൻ​റ്​ ഡോ. ​അ​ബ്്ദു​ല്‍സ​ലാം ക​ണ്ണി​യ​ന്‍ കൈ​മാ​റു​ന്നു
ദ​മ്മാം: കാ​ല്‍പ്പ​ന്ത് ക​ളി​യു​ടെ ആ​വേ​ശ​ത്തി​മി​ര്‍പ്പി​നി​ട​യി​ലും കാ​രു​ണ്യ​ത്തി​െൻറ ക​നി​വ് വ​ഴി​ക​ള്‍ മ​റ​ക്കാ​തെ ദ​മ്മാ​മി​ലെ കാ​യി​ക​പ്രേ​മി​ക​ള്‍. ജോ​ലി​ക്കി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കു​പ​റ്റി അ​ര​ക്കു​താ​ഴെ ത​ള​ര്‍ന്ന് ദ​മ്മാം മെ​ഡി​ക്ക​ല്‍ കോ​പ്ല​ക്‌​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന കൊ​ല്ലം സ്വ​ദേ​ശി പ്ര​ഭു​വി​​െൻറ ചി​കി​ത്സ​ക്കാ​ണ് കാ​യി​ക​പ്രേ​മി​ക​ള്‍ കൈ​ത്താ​ങ്ങാ​യ​ത്. സൗ​ദി കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ​യി​ലെ ഫു​ട്‌​ബാ​ള്‍ ക്ല​ബു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഡി​ഫ സം​ഘ​ടി​പ്പി​ച്ച് വ​രു​ന്ന ഫു​ട്​​ബാ​ള്‍ മേ​ള​യു​ടെ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ മ​ത്സ​ര​വേ​ദി​യി​ല്‍  ഡി​ഫ പ്ര​സി​ഡ​ൻ​റ്​ ഡോ. ​അ​ബ്്ദു​ല്‍സ​ലാം ക​ണ്ണി​യ​ന്‍ പ്ര​ഭു​വി​നു​ള്ള ചി​കി​ത്സ സ​ഹാ​യം കൈ​മാ​റി. ഡി​ഫ ഭാ​ര​വാ​ഹി​ക​ളും ക്ല​ബ് സം​ഘാ​ട​ക​രും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.  
ഡി​ഫ സൂ​പ്പ​ര്‍ ക​പ്പ് മേ​ള​യു​ടെ സെ​മി​ഫൈ​ന​ല്‍ പോ​രാ​ട്ട​ങ്ങ​ള്‍ വ്യാ​ഴാ​ഴ്ച ന​ട​ക്കും. ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ച്ച് യു​നൈ​റ്റ​ഡ് എ​ഫ്.​സി, ദാ​ര്‍ അ​ല്‍ സി​ഹാ യൂ​ത്ത് ക്ല​ബ്, ഇ.​എം.​എ​ഫ് റാ​ക്ക, സു​ഡാ​ള്‍ എ​ഫ്.​സി ടീ​മു​ക​ള്‍ സെ​മി​യി​ല്‍ പ്ര​വേ​ശി​ച്ചു. അ​ര്‍ഷ​ദ് വാ​ഴ​ക്കാ​ട്, അ​ബ്്ദു കാ​ളി​കാ​വ്, ശി​ഹാ​ബ്, റി​യാ​സ് എ​ട​ത്ത​നാ​ട്ടു​ക​ര, സി​ദ്ദീ​ഖ് ക​ണ്ണൂ​ര്‍ എ​ന്നി​വ​ര്‍ ക​ളി​നി​യ​ന്ത്രി​ച്ചു. ഡി​സ്പാ​ക് പ്ര​സി​ഡ​ന്റ് സി.​കെ. ഷ​ഫീ​ക്, സി​റാ​ജ് അ​ബൂ​ബ​ക്ക​ര്‍ (വ​ട​ക​ര എ​ന്‍.​ആ​ര്‍.​ഐ), ആ​ബി​ദ​ലി ക​ര​ങ്ങാ​ട​ന്‍, ഷ​മീ​ര്‍ ക​ര​മ​ന, നി​ഹാ​സ്, ന​ജീ​ബ് ചീ​ക്കി​ലോ​ട്, യു​സു​ഫ് വേ​ങ്ങ​ര, മു​ഹ​മ്മ​ദ് സാ​ദി​ക് എ​ന്നി​വ​ര്‍ ക​ളി​ക്കാ​രെ പ​രി​ച​യ​പ്പെ​ടു​ക​യും മി​ക​ച്ച ക​ളി​ക്കാ​ര്‍ക്കു​ള്ള ട്രോ​ഫി​ക​ളും സ​മ്മാ​നി​ച്ചു. വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന ആ​ദ്യ സെ​മി ഫൈ​ന​ലി​ല്‍ ഇ.​എം.​എ​ഫ് റാ​ക്ക യു​നൈ​റ്റ​ഡ് എ​ഫ്.​സി​യ​​ു​മാ​യും സു​ഡാ​ള്‍ എ​ഫ്.​സി യൂ​ത്ത് ക്ല​ബു​മാ​യും മാ​റ്റു​ര​ക്കും. രാ​ത്രി 10.30മു​ത​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും.
Loading...
COMMENTS