You are here

കോവിഡ് : രണ്ടാഴ്​ചക്കകം 3500 അധികകിടക്കകൾ കൂടി

07:44 AM
23/05/2020
റാസ്​ ലഫാൻ ആശുപത്രിയുടെ ഉദ്​ഘാടനചടങ്ങിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനിയും പൊതുജനാരോഗ്യമന്ത്രി ഡോ. ഹനാൻ അൽ കുവാരിയും (ഫയൽചിത്രം)
ദോഹ: കോവിഡ്–19 രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട ചികിത്സ നൽകുന്നതി​െൻറ ഭാഗമായി അടുത്ത രണ്ടാഴ്ചക്കകം 3500 കിടക്കകൾ കൂടി തയ്യാറാക്കുമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിച്ചു.
അടുത്ത രണ്ടാഴ്ചക്കകം ആശുപത്രികളുടെ ശേഷി വർധിപ്പിക്കുമെന്ന് എച്ച്.എം.സി ഹെൽത്ത് സിസ്​റ്റം ഫോർ ആക്സിഡൻറ് കൺ​േട്രാൾ ചെയർമാൻ ഡോ. സഅദ് അൽ കഅ്ബി പറഞ്ഞു.
നിലവിൽ ആശുപത്രികളിൽ കിടക്കകളുടെ ക്ഷാമം ഇല്ലെന്നും ഡോ. കഅ്ബി പറഞ്ഞു. കോവിഡ്–19 രോഗികളുടെ ചികിത്സ സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ല. നിലവിൽ കിടക്കകളുടെ ക്ഷാമം ഇല്ല. ഏഴ് ആശുപത്രികളാണ് കോവിഡ്–19 രോഗികൾക്കായി സജ്ജമാക്കിയിരിക്കുന്നതെന്നും ഡോ. അൽ കഅ്ബി കൂട്ടിച്ചേർത്തു. 
കമ്മ്യൂണിക്കബിൾ ഡിസീസ്​ സ​െൻറർ, ഹസം മിബൈരീക് ജനറൽ ആശുപത്രി, ക്യൂബൻ ആശുപത്രി, റാസ്​ ലഫാൻ ആശുപത്രി, മിസൈദ് ആശുപത്രി, ലിബ്സീർ ആശുപത്രി, ഇൻഡസ്​ട്രിയൽ ഏരിയ ഫീൽഡ് ആശുപത്രി എന്നിവയാണ് കോവിഡ്–19 രോഗികൾക്കായി പ്രത്യേകം സജ്ജമാക്കപ്പെട്ട ആരോഗ്യ കേന്ദ്രങ്ങൾ. ഗുരുതരാവസ്​ഥയിലുള്ളവർക്കും തീവ്ര പരിചരണമാവശ്യമുള്ളവർക്കുമുള്ള ചികിത്സാ സൗകര്യങ്ങൾ ഘട്ടം ഘട്ടമായി വർധിപ്പിച്ചിട്ടുണ്ട്​. പുതിയ ആശുപത്രി തുറക്കുന്നതോടൊപ്പം നിലവിലെ ആശുപത്രികളുടെ ശേഷി വർധിപ്പിക്കുന്നുണ്ടെന്നും ഡോ. അൽ കഅ്ബി വിശദീകരിച്ചു.
കോവിഡ്–19 വ്യാപനം തടയുന്നതിനും വൈറസിനെ പ്രതിരോധിക്കുന്നതിനും സമൂഹത്തിലെ എല്ലാ അംഗങ്ങളും കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കേണ്ട സമയമാണിത്​. തീവ്ര പരിചരണ വിഭാഗത്തിലും സാധാരണ വാർഡുകളിലും രോഗികൾക്കായി കിടക്കകളുടെ എണ്ണത്തിൽ കുറവില്ല. അധിക കിടക്കകൾ വർധിപ്പിക്കുന്നതോടെ ഗുരുതരമായ കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി വർധിക്കുമെന്നും ഡോ. അൽ കഅ്ബി വ്യക്തമാക്കി.
കോവിഡ്–19നെതിരായ രാജ്യത്തി​െൻറ പോരാട്ടത്തിലെ നിർണായക ചുവടുവെപ്പാണ് റാസ്​ ലഫാൻ ആശുപത്രി. കഴിഞ്ഞ മാസമാണ്​ ആശുപത്രിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കപ്പെട്ടതെന്നും മെഡിക്കൽ ഡയറക്ടർ ഡോ. ഖാലിദ് അൽ ജൽഹാം പറഞ്ഞു. 
തീവ്ര പരിചരണം ആവശ്യമുള്ളവർക്ക് മതിയായ സൗകര്യങ്ങളും സംവിധാനങ്ങളും പരിചയ സമ്പന്നരായ മെഡിക്കൽ ജീവനക്കാരും സജ്ജമാണെന്ന് എച്ച്.എം.സി ഐ.സി.യു ആക്ടിംഗ് ചെയർമാൻ ഡോ. അഹ്മദ് അൽ മുഹമ്മദ് പറഞ്ഞു.
Loading...
COMMENTS