Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രമ്യ ഹരിദാസ് അന്വേഷണ കമീഷന് മുന്നിൽ ഹാജരായില്ല; റിപ്പോർട്ട് ഉടനെന്ന് എം.എം ഹസൻ

text_fields
bookmark_border
https://www.madhyamam.com/tags/ramya-haridas
cancel
camera_alt

രമ്യ ഹരിദാസ്, എം.എം. ഹസൻ

പാ​ല​ക്കാ​ട്/തിരുവനന്തപുരം: ചി​റ​യി​ന്‍കീ​ഴി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ത​മ്മി​ല​ടി​ച്ച സം​ഭ​വം അ​ന്വേ​ഷി​ക്കാ​ന്‍ കെ.​പി.​സി.​സി നി​യോ​ഗി​ച്ച എം.​എം. ഹ​സ​ൻ ക​മീ​ഷ​ന് മു​മ്പാ​കെ ര​മ്യ ഹ​രി​ദാ​സ് എം.​എ​ൽ.​എ ഹാ​ജ​രാ​യി​ല്ല. ഫോ​ണി​ലൂ​ടെ​യാ​ണ് അ​വ​ർ മൊ​ഴി ന​ല്‍കി​യ​ത്.

ര​മ്യ ഹ​രി​ദാ​സ് ഡ​ല്‍ഹി​യി​ലാ​ണെ​ന്നാ​ണ് എം.​എം. ഹ​സ​ന്‍ പ്ര​തി​ക​രി​ച്ച​ത്. എ​ന്നാ​ല്‍, ര​മ്യ ഞാ​യ​റാ​ഴ്ച പാ​ല​ക്കാ​ട്ടു​ണ്ടാ​യി​രു​ന്നെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ വി​വാ​ദ​മു​യ​ർ​ന്നു. പാ​ല​ക്കാ​ട്ട് എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലു​മാ​യും ര​മ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഡി.​സി.​സി അ​ധ്യ​ക്ഷ​ന്‍ എ. ​ത​ങ്ക​പ്പ​ന്റെ വീ​ട്ടി​ലെ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യാ​ണ് ര​മ്യ പാ​ല​ക്കാ​ട്ടെ​ത്തി​യ​ത്. ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ന് പ​ക​രം സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു യാ​ത്ര.

പാ​ർ​ട്ടി നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ ക​മീ​ഷ​നെ ര​മ്യ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​താ​യാ​ണ് ആ​ക്ഷേ​പ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി​യി​ലെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ലും ഫ​രീ​ദാ​ബാ​ദി​ലെ സെ​മി​നാ​റി​ലും പ​ങ്കെ​ടു​ക്കു​മെ​ന്നും, ഇ​തി​നാ​യി കേ​ര​ള ഹൗ​സി​ൽ മു​റി ബു​ക്ക് ചെ​യ്തി​ട്ടു​ണ്ടെ​ന്നു​മാ​ണ് അ​വ​ർ നേ​ര​ത്തെ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്.

എന്നാൽ, ടി​ക്ക​റ്റെ​ടു​ത്തി​രു​ന്നെ​ങ്കി​ലും ശാ​രീ​രി​ക പ്ര​യാ​സം മൂ​ല​മാ​ണ് ഡ​ൽ​ഹി​യി​ൽ പോ​കാ​തി​രു​ന്ന​തെ​ന്ന് ര​മ്യ ഹ​രി​ദാ​സ് എം.​എ​ൽ.​എ പറഞ്ഞു. അ​ന്വേ​ഷ​ണ ക​മീ​ഷ​ന് മു​ന്നി​ല്‍ ക​ള്ളം പ​റ​ഞ്ഞെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ഡി.​സി.​സി അ​ധ്യ​ക്ഷ​ന്റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യാ​ണ് പാ​ല​ക്കാ​ട്ടെ​ത്തി​യ​ത്. മാ​ധ്യ​മ​ങ്ങ​ള്‍ ത​ന്നെ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നാ​രോ​പി​ച്ച ര​മ്യ, ചി​റ​യി​ന്‍കീ​ഴി​ലെ പ്ര​ശ്‌​നം പ​റ​ഞ്ഞ് തീ​ര്‍ക്കാ​വു​ന്ന​തേ​യു​ള്ളൂ​വെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

അതേസമയം, നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ കൈ​യാ​ങ്ക​ളി സം​ഭ​വ​ത്തി​ൽ ചൊ​വ്വാ​ഴ്ച​യോ ബു​ധ​നാ​ഴ്ച​യോ ര​മ്യ ഹ​രി​ദാ​സ്​ എം.​എ​ൽ.​എ​യു​മാ​യി സം​സാ​രി​ക്കു​മെ​ന്ന്​ കെ.​പി.​പി.​സി നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​എം ഹ​സ​ൻ പറഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ര​മ്യ​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. ഡ​ൽ​ഹി​യി​ൽ​ പോ​കു​ന്നു​വെ​ന്ന്​ അ​റി​യി​ച്ച​തി​നാ​ൽ വി​ശ​ദ​മാ​യി സം​സാ​രി​ക്കാ​നാ​യി​ല്ല.

അ​വ​രു​മാ​യി നേ​ർ​ക്കു​നേ​ർ സം​സാ​രി​ച്ച​ശേ​ഷം റി​പ്പോ​ർ​ട്ട്​ ന​ൽ​കും. ​പ്ര​ഥ​മ​ദൃ​ഷ്​​ട്യാ കു​റ്റ​ക്കാ​രെ​ന്ന്​ ക​ണ്ടെ​ത്തി​യ​ത്​ കൊ​ണ്ടാ​ണ്​ ര​ണ്ട്​ ​പേ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്ക്​ ശി​പാ​ർ​ശ ചെ​യ്ത​ത്. എ​ല്ലാ​വ​ർ​ക്കു​മു​ള്ള മു​ന്ന​റി​യി​പ്പാ​ണ് സ​സ്പെ​ൻ​ഷ​നെ​ന്ന് ഹ​സ​ൻ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ചി​റ​യി​ൻ​കീ​ഴി​ൽ ര​മ്യ ഹ​രി​ദാ​സ് എം.​എ​ൽ.​എ​യും പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​വും കൈ​യാ​ങ്ക​ളി​യു​മു​ണ്ടാ​യ​ത്.

പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കു​ന്ന വി​ധം അ​ച്ച​ട​ക്ക​ലം​ഘ​നം ന​ട​ത്തി​യെ​ന്ന അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം പാ​ള​യം പ്ര​ദീ​പി​നെ​യും എ​സ്.​സ​ജാ​ദി​നെ​യും പാ​ർ​ട്ടി​യി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

പ്രതികരിക്കാതെ സണ്ണി ജോസഫ്

പാ​ല​ക്കാ​ട്: ചി​റ​യി​ൻ​കീ​ഴി​ൽ കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളു​മാ​യു​ണ്ടാ​യ കൈ​യാ​ങ്ക​ളി​യി​ല്‍ ര​മ്യ ഹ​രി​ദാ​സ് എം.​എ​ൽ.​എ അ​ന്വേ​ഷ​ണ ക​മീ​ഷ​ന് മു​ന്നി​ല്‍ ഹാ​ജ​രാ​കാ​ത്ത​തി​ല്‍ പ്ര​തി​ക​രി​ക്കാ​തെ കെ.​പി.​സി.​സി അ​ധ്യ​ക്ഷ​നും മ​ന്ത്രി​യു​മാ​യ സ​ണ്ണി ജോ​സ​ഫ്. ര​മ്യ ഹ​രി​ദാ​സ് പാ​ല​ക്കാ​ട്ടു​ണ്ടാ​യി​രു​ന്നെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​ത് സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തോ​ട് ത​നി​ക്ക​റി​യി​ല്ലെ​ന്നും ദൃ​ശ്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ച്ചി​ല്ലെ​ന്നും അ​ത് ത​ന്റെ ‘ക​ണ്‍സേ​ണ്‍’ അ​ല്ലെ​ന്നു​മാ​യി​രു​ന്നു സ​ണ്ണി ജോ​സ​ഫി​ന്റെ പ്ര​തി​ക​ര​ണം.

അ​ന്വേ​ഷ​ണ ക​മീ​ഷ​ന് മു​ന്നി​ല്‍ ഹാ​ജ​രാ​കി​ല്ലെ​ന്ന് ര​മ്യ അ​റി​യി​ച്ചി​രു​ന്നോ​യെ​ന്ന ചോ​ദ്യ​ത്തോ​ട് ത​നി​ക്ക​റി​യി​ല്ല, അ​ധ്യ​ക്ഷ​നാ​യ എം.​എം. ഹ​സ​നോ​ട് ചോ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ര​മ്യ ഹ​രി​ദാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം പാ​ര്‍ട്ടി​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യ​തി​നാ​ലാ​ണ് ര​ണ്ട് പേ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്ന് പ​റ​ഞ്ഞ് അ​ദ്ദേ​ഹം ഒ​ഴി​ഞ്ഞു​മാ​റി. എ​ല്ലാ ചോ​ദ്യ​ത്തി​നും താ​ന്‍ മ​റു​പ​ടി പ​റ​യേ​ണ്ട​തി​ല്ലെ​ന്നും സ​ണ്ണി ജോ​സ​ഫ് പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story