You are here

പെരുന്നാൾ ദിനത്തിൽ യൂത്ത് ഫോറം ‘ഈദകം’

07:34 AM
23/05/2020
ദോഹ: യൂത്ത് ഫോറം സംഘടിപ്പിക്കുന്ന ‘ഈദകം, അതിജീവനത്തിൻെറ ഈണങ്ങൾ‘ പെരുന്നാൾ ദിനത്തിൽ വൈകീട്ട് ഏഴിന്​ തുടങ്ങും. കോവിഡ് 19ൻെറ പശ്ചാത്തലത്തിൽ യൂത്ത് ഫോറം ഫേസ്ബുക്ക് പേജിലൂടെയാണ് തത്സമയം പരിപാടി. സൂഫി ഗായകരായ സമീർ ബിൻസി, ഇമാം മജ്ബൂർ, സിനിമ സംവിധായകൻ സകരിയ, ഗാന രചയിതാവ് ജമീൽ അഹ്മദ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ്​ നഹാസ് മാള, സാമൂഹിക പ്രവർത്തകനും ഷോർട്ട് ഫിലീം സംവിധായകനുമായ റഈസ് ഹിദായ, ഗായകരായ അമീൻ യാസർ, ഷാനവാസ്, സലാഹുദ്ധീൻ, ശരീഫ് കൊച്ചിൻ, ദാനാ റാസിഖ്, സിദ്റത്തുൽ മുൻതഹ, ആയിഷ അബ്​ദുൽ ബാസിത് തുടങ്ങിയവരും പങ്കെടുക്കും. കോവിഡ് കാലത്തെ പെരുന്നാളിൽ ശാരീരിക അകലം പാലിച്ച് സാമൂഹികമായി ഒരുമിച്ച് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്ത് പകരുകയെന്നതാണ് ഈദകത്തിലൂടെ ലക്ഷ്യം വെക്കുന്നത്.
 
Loading...
COMMENTS