You are here

ഫി​ഫ ക്ല​ബ്​ ഫു​ട്​​ബാ​ൾ ലോ​ക​ക​പ്പി​ൽ ഇ​ന്ന്​ ക്വാ​ർ​ട്ട​ർ

11:11 AM
14/12/2019
ദോ​ഹ: ഫി​ഫ ക്ല​ബ്​ ഫു​ട്​​ബാ​ൾ ലോ​ക​ക​പ്പി​ൽ ഇ​ന്ന് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ കോ​ൺ​ക​കാ​ഫ്​ ചാ​മ്പ്യ​ൻ​മാ​രാ​യ സി.​എ​ഫ്​ മൊ​ണ്ടെ​റേ​യെ​ അ​ൽ​സ​ദ്ദ്​ നേ​രി​ടും. അ​ൽ​സ​ദ്ദ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി 8.30നാ​ണ്​ മ​ത്സ​രം. ഇ​തി​ലെ  ജേ​താ​ക്ക​ളാ​ണ്​ 18ന്​ ​ലി​വ​ർ​പൂ​ളു​മാ​യി സെ​മി​യി​ൽ ഏ​റ്റു​മു​ട്ടു​ക. ബു​ധ​നാ​ഴ്​​ച ന​ട​ന്ന ആ​ദ്യ ​േപ്ല​ഓ​ഫ്​ മ​ത്സ​ര​ത്തി​ൽ ഖ​ത്ത​ർ ലീ​ഗ്​ ചാ​മ്പ്യ​ന്മാ​രാ​യ അ​ൽ​സ​ദ്ദ്​ ഓ​ഷ്യാ​ന ചാ​മ്പ്യ​ൻ​മാ​രാ​യ ഹി​ൻ​ഗി​ൻ സ്​​പോ​ർ​ട്​ ക്ല​ബി​നെ ഒ​ന്നി​നെ​തി​രെ  മൂ​ന്നു​ഗോ​ളു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ചാ​ണ്​ ക്വാ​ർ​ട്ട​ർ സ്​​ഥാ​ന​മു​റ​പ്പി​ച്ച​ത്. ശ​നി​യാ​ഴ്​​ച അ​ൽ​സ​ദ്ദ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ  വൈ​കു​ന്നേ​രം അ​ഞ്ചി​ന്​ ന​ട​ക്കു​ന്ന മ​റ്റൊ​രു ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ അ​ൽ​ഹി​ലാ​ൽ എ​സ്.​എ​ഫ്.​സി ഇ.​എ​സ്​  തു​നീ​സു​മാ​യി ഏ​റ്റു​മു​ട്ടും. 
ഇ​തി​ലെ ജേ​താ​ക്ക​ളാ​ണ്​ 17ന്​ ​ഖ​ലീ​ഫ സ്​​േ​റ്റ​ഡി​യ​ത്തി​ൽ രാ​ത്രി 8.30ന്​ ​ന​ട​ക്കു​ന്ന  സെ​മി​യി​ൽ സി.​ആ​ർ. ​െഫ്ല​മി​ങ്​​ഗോ​യു​മാ​യി ഏ​റ്റു​മു​ട്ടു​ക. മ​ത്സ​ര ടി​ക്ക​റ്റ് കൈ​വ​ശ​മു​ള്ള​വ​ര്‍ക്ക് മ​ത്സ​ര ദി​ന​ങ്ങ​ളി​ല്‍ ദോ​ഹ മെ​ട്രോ​യി​ല്‍ സൗ​ജ​ന്യ യാ​ത്രാ​ടി​ക്ക​റ്റ് ല​ഭി​ക്കും.  മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ലു​മു​ള്ള ഗോ​ള്‍ഡ് ക്ല​ബ്​ ബോ​ക്സ് ഓ​ഫി​സി​ല്‍ മ​ത്സ​ര ടി​ക്ക​റ്റി​​െൻറ പ്രി​ൻ​റ് കാ​ണി​ച്ചാ​ൽ യാ​ത്രാ​പാ​സ് ല​ഭി​ക്കും. മെ​ട്രോ​യു​ടെ ഗോ​ൾ​ഡ്​​ലൈ​നി​ലെ അ​ൽ​സു​ദാ​ൻ സ്​​റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി​യാ​ണ്​  അ​ൽ​സ​ദ്ദ്​ സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്ക്​ പോ​കേ​ണ്ട​ത്.
Loading...
COMMENTS