Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎന്റെ ചിരിയാണ്​...

എന്റെ ചിരിയാണ്​ മനോഹരമെന്നാണ്​ കരുതിയത്​, ദയാബായിയെ കണ്ടപ്പോൾ ആ ധാരണ മാറി -വി.ഡി. സതീശൻ

text_fields
bookmark_border
daya bai, vd satheesan
cancel
camera_alt

ദയാബായി ഫൗണ്ടേഷൻ രൂപവത്കരണ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ദയാബായിക്കൊപ്പം

തി​രു​വ​ന​ന്ത​പു​രം: എൻഡോസൾഫാൻ വിഷയത്തിൽ താൻ നൽകിയ വാക്ക്​ നൂറുശതമാനവും പാലിക്കു​മെന്ന്​ മുഖ്യമന്ത്രി വി.ഡി. സതീശൻ. ഒരു കുട്ടിക്കും ചികിത്സകിട്ടാത്ത അവസ്ഥ വരില്ല. പലതവണ അവി​ടെ പോവുകയും കുട്ടികളുടെ അവസ്ഥ നേരിട്ടറിയുകയും ചെയ്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദയാബായി ഫൗണ്ടേഷൻ രൂപവത്കരണം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദയാബായി തനിക്ക്​ മാതൃസ്ഥാനത്താണ്​. അവരു​ടെ ചിരിയിലാണ്​ താൻ വീണത്​. തന്‍റെ ചിരിയാണ്​ മനോഹരമെന്നാണ്​ കരുതിയിരുന്നത്​. ദയാബായിയെ കണ്ടപ്പോൾ ആ ധാരണ മാറി. വയ്യാതെ കിടന്നപ്പോൾ വാ, താൻ അമ്മയെപ്പോലെ നോക്കിക്കോളാമെന്ന് പറഞ്ഞ്​ പലതവണ ദയാബായിയെ വിളിച്ചതാണ്​. വന്നാൽ തന്‍റെ ഭാഗത്ത്​ എന്തെങ്കിലും തെറ്റ്​ കണ്ടാൽ ഉടൻ സെക്രട്ടേറിയറ്റിനുമുന്നിൽ പോയി സമരം കിടക്കുമെന്ന് അറിയാം.

ഫൗണ്ടേഷന്‍റെ ഏതാവശ്യങ്ങൾക്കും കൂടെയുണ്ടാകും. തിരുവനന്തപുരത്തോ കാസർകോട്ടോ എവിടെയാണ്​ ഓഫിസ്​ തുറക്കേണ്ടത്​ എന്നുപറഞ്ഞാൽ മതി. എല്ലാ സഹായവും ചെയ്തുതരും. തിരുവനന്തപുരത്താണെങ്കിൽ തനിക്ക്​ ഇടക്കിടെ ദയാബായിയെ കാണാമല്ലോ എന്നും അദ്ദേഹം പറഞ്ഞു. ലോഗോ പ്രകാശനം മുഖ്യമന്ത്രിയും മന്ത്രി അനൂപ്​ ജേക്കബും ചേർന്ന് നിർവഹിച്ചു. ഫൗണ്ടേഷൻ ചെയർപേഴ്സൻ പ്രീതി, അംഗം വരുൺ, സംവിധായകനും കാമറാമാനുമായ വിപിൻ മോഹൻ തുടങ്ങിയവർ പ​ങ്കെടുത്തു.

‘മുഖ്യമന്ത്രി സിനിമ കണ്ട്​ രസിച്ചെന്ന് പറയും’

തി​രു​വ​ന​ന്ത​പു​രം: ദയാബായിയുടെ ജീവിതം ആസ്പദമാക്കിയ ബോളിവുഡ് ചിത്രം ‘ദയാബായ്’ കാണാൻ ഇരിക്കുന്നില്ലെന്ന്​ മുഖ്യമന്ത്രി. പ്രളയസമയത്ത്​ മുഖ്യമന്ത്രി സിനിമ കണ്ട്​ രസിച്ചെന്നാവും ഇനി നാളെ പറയുക. അങ്ങനെ പറഞ്ഞാലും തനിക്കൊന്നുമില്ല. സിനിമ അടുത്തദിവസം മുഴുവനായി കണ്ടുകൊള്ളാമെന്നും മുഖ്യമന്ത്രി ദയാബായിയോട് പറഞ്ഞു. ഫൗണ്ടേഷൻ അംഗം വരുൺ സംവിധാനം ചെയ്ത സിനിമ ഉദ്​ഘാടനശേഷം തിയറ്ററിൽ പ്രദർ​ശിപ്പിച്ചു.

എയിംസ്​ കാസർകോട്ട്​ സ്ഥാപിക്കണം -ദയാബായി

തി​രു​വ​ന​ന്ത​പു​രം: എൻ​ഡോസൾഫാൻ ഇരകളായ തന്‍റെ മക്കൾക്കുവേണ്ടി എയിംസ്​ കാസർകോട്ട്​ സ്ഥാപിക്കണമെന്ന്​ സാമൂഹിക പ്രവർത്തക ദയാബായി. എയിംസിലാണ്​ എൻ​ഡോസൾഫാൻ ഇരകൾക്ക്​ വിദഗ്​ധ ചികിത്സ നൽകാനാവുന്നത്​. ഇപ്പോൾ മംഗലാപുരത്ത്​​ ചികിത്സയുടെ പേരിൽ അവരെ കൊള്ളയടിക്കുകയാണ്​. വായടക്കാനോ വെള്ളം കുടിക്കാനോ പോലും കഴിയാത്ത തരം വൈകല്യമുള്ളവരാണ്​ കുട്ടികളെന്നും അവർക്കുവേണ്ടി ഇതെങ്കിലും നടപ്പാക്കണമെന്നും ദയാബായി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:daya baiMalayalam NewsKerala NewsVD Satheesan
News Summary - Satheesan praises Daya Bai's smile
Next Story