You are here

വ്യാ​ജ ക​മ്പ​നി​ക​ളു​ടെ പേ​രി​ല്‍ ബാ​ങ്ക് ത​ട്ടി​പ്പ്: മൂ​ന്നു ഏ​ഷ്യ​ന്‍  സ്വ​ദേ​ശി​കൾ അറസ്​റ്റിൽ   

10:59 AM
20/06/2019
​പ്രതികളിൽനിന്ന്​ ​ കണ്ടെടുത്ത കറൻസികളും ഉപകരണങ്ങളും
ദോ​ഹ: വ്യാ​ജ ക​മ്പ​നി​ക​ളു​ടെ പേ​രി​ല്‍ ബാ​ങ്ക് ത​ട്ടി​പ്പ് ന​ട​ത്തി​യ മൂ​ന്നു ഏ​ഷ്യ​ന്‍ സ്വ​ദേ​ശി​ക​ളെ അ​റ​സ്​റ്റ്​ ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ബാ​ങ്ക് ട്രാ​ന്‍സ്ഫ​ര്‍ ഉ​ത്ത​ര​വു​ക​ള്‍ വ്യാ​ജ​മാ​യി ത​യാ​റാ​ക്കി​യെ​ന്ന കു​റ്റ​ത്തി​നാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. 
ഇ​വ​രു​ടെ വീ​ടു​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ വി​വി​ധ സാ​ങ്ക​ല്‍പ്പി​ക ക​മ്പ​നി​ക​ളു​ടെ വ്യാ​ജ ഒ​പ്പു​ക​ളോ​ടെ​യു​ള്ള ചെ​ക്ക് ബു​ക്കു​ക​ള്‍, നി​ര​വ​ധി എ​ടി​എം കാ​ര്‍ഡു​ക​ള്‍, ക്രെ​ഡി​റ്റ് കാ​ര്‍ഡു​ക​ള്‍, പ​ര്‍ച്ചേ​സ് ചെ​യ്ത ബി​ല്ലു​ക​ള്‍ എ​ന്നി​വ​യെ​ല്ലാം ക​ണ്ടെ​ത്തി. ഇ​ല​ക്ട്രോ​ണി​ക് ത​ട്ടി​പ്പു​ക​ള്‍ മൂ​ല​മു​ള്ള സാ​മ്പ​ത്തി​ക ന​ഷ്ടം ത​ട​യു​ന്ന​തി​നാ​യി, നി​ര്‍ദ്ദി​ഷ്​ട മാ​ര്‍ഗ​ങ്ങ​ളി​ലൂ​ടെ​യ​ല്ലാ​തെ ഫ​ണ്ടു​ക​ള്‍ പി​ന്‍വ​ലി​ക്കു​ക​യോ പ​ര്‍ച്ചേ​സ് ന​ട​ത്തു​ക​യോ കൈ​മാ​റ്റം ചെ​യ്യു​ക​യോ ചെ​യ്യു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടാ​ല്‍, വ​കു​പ്പു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് വാ​ണി​ജ്യ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളോ​ടും ക​മ്പ​നി​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക ക​മ്പ​നി​ക​ള്‍ക്കാ​യി വ്യാ​ജ​മാ​യി ബാ​ങ്ക് ട്രാ​ന്‍സ്ഫ​ര്‍ ഓ​ര്‍ഡ​റു​ക​ള്‍ ത​യാ​റാ​ക്കു​ക​യും ഫ​ണ്ടു​ക​ള്‍ വ്യാ​ജ ക​മ്പ​നി​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു ഇ​വ​ര്‍ ചെ​യ്തി​രു​ന്ന​ത്. 
കു​റ്റാ​ന്വേ​ഷ​ണ​ത്തി​​​െൻറ ചു​മ​ത​ല​യു​ള്ള ജ​ന​റ​ല്‍ ഡ​യ​റ​ക്ട​റേ​റ്റി​ലെ സാ​മ്പ​ത്തി​ക, ഇ​ല​ക്ട്രോ​ണി​ക് കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ പ്ര​തി​രോ​ധി​ക്കു​ന്ന വ​കു​പ്പാ​ണ് മൂ​ന്നു​പേ​രെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ള്‍ വ്യാ​ജ​രേ​ഖ​ക​ളു​മാ​യി ക്ര​യ​വി​ക്ര​യം ന​ട​ത്തു​ന്ന​തി​നി​ടെ ബ​ന്ധ​പ്പെ​ട്ട ബാ​ങ്കു​മാ​യി ഏ​കോ​പി​പ്പി​ച്ചാ​യി​രു​ന്നു ന​ട​പ​ടി. ചോ​ദ്യം ചെ​യ്യ​ലി​ല്‍ മൂ​ന്നു​പേ​രും കു​റ്റ​സ​മ്മ​തം ന​ട​ത്തി.​ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കാ​നാ​യി ബ​ന്ധ​പ്പെ​ട്ട അ​തോ​റി​റ്റി​ക​ളു​ടെ മു​ന്നി​ല്‍ ഇവരെ ഹാ​ജ​രാ​ക്കി.
Loading...
COMMENTS