You are here

ഖത്തർ എന്നും ​െഎക്യരാഷ്​ട്രസഭക്കൊപ്പം

ദോഹ: യു ​എ​ന്നു​മാ​യു​ള്ള ന​യ​പ​ര​മാ​യ പ​ങ്കാ​ളി​ത്ത​ത്തെ ഖ​ത്ത​ര്‍ മൂ​ല്യ​വ​ത്താ​യി കാ​ണു​ന്നു​വെ​ന്ന് ജ​നീ​വ​യി​ലെ യു ​എ​ന്‍ ഓ​ഫി​സി​ലെ ഖ​ത്ത​റി​​​െൻറ സ്ഥി​രം പ്ര​തി​നി​ധി അ​ലി ഖ​ല്‍ഫാ​ന്‍ അ​ല്‍ മ​ന്‍സൂ​രി വി​ശ​ദീ​ക​രി​ച്ചു. ജ​നീ​വ​യി​ലെ യു ​എ​ന്‍ ഓ​ഫി​സ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സ്പെ​ഷ്യ​ല്‍ മാ​ഗ​സി​ന് ന​ൽകി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.
അ​ന്താ​രാ​ഷ്​ട്ര ത​ല​ത്തി​ല്‍ സ​മാ​ധ​ന​വും സു​ര​ക്ഷ​യും ല​ക്ഷ്യ​മി​ട്ട് യു ​എ​ന്‍ ന​ട​ത്തു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ എ​ല്ലാ​യ്​പ്പോ​ഴും ഖ​ത്ത​ര്‍ പ​ങ്കാ​ളി​ത്തം വ​ഹി​ക്കാ​റു​ണ്ട്​. മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണം, മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ള്‍, ലോ​കം നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ക്കെ​ല്ലാം ഖ​ത്ത​ര്‍ യു ​എ​ന്നു​മാ​യി മി​ക​ച്ച സ​ഹ​ക​ര​ണത്തിലാണ്​. അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന​വും സു​ര​ക്ഷ​യും നി​ല​നി​ര്‍ത്താ​നും പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നും ബ​ന്ധ​ങ്ങ​ളി​ലു​ണ്ടാ​വു​ന്ന വി​ള്ള​ലു​ക​ള്‍ കു​റ​ക്കാ​നും ഖ​ത്ത​ര്‍ പ​ര​മ​പ്ര​ധാ​ന​മാ​യ പ​ങ്കാ​ളി​ത്ത​മാ​ണ് വ​ഹി​ക്കു​ന്ന​ത്. 
എ​ന്നാ​ല്‍ 2017 ജൂ​ണ്‍ മു​ത​ല്‍ ഗ​ള്‍ഫ് മേ​ഖ​ല​യി​ലെ ചി​ല രാ​ജ്യ​ങ്ങ​ള്‍ ഖ​ത്ത​റി​നെ​തി​രെ അ​ന്യാ​യ ഉ​പ​രോ​ധം ന​ട​ത്തു​ക​യാ​ണെ​ന്നും ഏ​ക​പ​ക്ഷീ​യ​മാ​യ ശ​ക്തി​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യു​ള്ള അ​ള​വു​കോ​ലു​ക​ള്‍ ന​ട​പ്പാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ത്തി​ന് എ​തി​രാ​യ ഇ​ത്ത​രം പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള സ​മാ​ധാ​ന​പൂ​ര്‍ണ​മാ​യ ബ​ന്ധ​ത്തി​നും മ​നു​ഷ്യാ​വ​കാ​ശ​ത്തി​നും നേ​രെ​യു​ള്ള ക​ട​ന്നാ​ക്ര​മ​ണ​മാ​ണ്​. 
ലോ​ക വ്യാ​പാ​ര സം​ഘ​ട​ന, വ​ര്‍ഗ്ഗീ​യ വി​വേ​ച​ന നി​ഷ്കാ​സ​ന ക​മ്മി​റ്റി, അ​ന്താ​രാഷ്​ട്ര കോ​ട​തി തു​ട​ങ്ങി​യ​വ​യി​ലെ​ല്ലാം ഖ​ത്ത​ര്‍ അ​ന്യാ​യ ഉ​പ​രോ​ധ​ത്തി​നെ​തി​രെ പ​രാ​തി​ക​ള്‍ ബോ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഖ​ത്ത​ര്‍ വ​നി​ത​ക​ള്‍ ന​ട​ത്തു​ന്ന ന​വോ​ത്ഥാ​നം രാ​ജ്യം അ​വ​ര്‍ക്കു ന​ൽകു​ന്ന മി​ക​ച്ച പി​ന്തു​ണ​യു​ടെ ഫ​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വ​നി​താശാ​ക്തീ​ക​ര​ണ രം​ഗ​ത്ത് രാ​ജ്യ​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന ഏ​റ്റ​വും പ്ര​ബ​ല​യാ​യ വ​നി​ത​യാ​യ ശൈ​ഖ മൗസ ബി​ന്‍ത് നാ​സ​ര്‍ സാ​മൂ​ഹ്യ പ​രി​ഷ്​ക​ര​ണ രം​ഗ​ത്ത് മാ​തൃ​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
ദേ​ശീ​യ വീ​ക്ഷ​ണം 2030 പ്ര​കാ​രം രാ​ജ്യം അ​ടി​സ്ഥാ​ന സൗ​ക​ര്യ രം​ഗ​ത്തും ഗ്രാ​മീ​ണ വി​ക​സ​ന മേ​ഖ​ല​യി​ലും ഏ​റെ പു​രോ​ഗ​തി പ്രാ​പി​ച്ച​ു. ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം എ​ന്നീ മേ​ഖ​ല​ക​ളി​ലും വ​ന്‍ മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തു​ന്നത്​. 
ഊ​ര്‍ജ്ജം, വെ​ള്ളം, വൈ​ദ്യു​തി, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളി​ലും ഖ​ത്ത​ര്‍ നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ചു. മാ​നു​ഷി​ക സേ​വ​ന വി​ക​സ​ന രം​ഗ​ങ്ങ​ളി​ല്‍ യാ​തൊ​രു വി​ഭാ​ഗീ​യ​ത​യു​മി​ല്ലാ​തെ​യാ​ണ് ഖ​ത്ത​ര്‍ മ​റ്റു​രാ​ജ്യ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.
Loading...
COMMENTS