You are here

കണ്ടു, ക്രിക്കറ്റ്​ നായകനും 2022 നായകനും 

09:41 AM
24/01/2019

ദോ​ഹ: പാക്​ക്രിക്കറ്റി​​​െൻറ നെറുകയിൽ വിരാജിച്ച ഇംറാൻഖാൻ ഇന്ന്​ ആ നാടി​​​െൻറ പ്രധാനമന്ത്രിയാണ്​. 2022 ഖത്തർ ലോകകപ്പി​​​െൻറ പ്രാദേശിക സംഘാടകരാണ്​ സു​പ്രീം ക​മ്മി​റ്റി ഫോ​ർ ഡെ​ലി​വ​റി ആ​ൻ​ഡ് ലെ​ഗ​സി. അതി​​​െൻറ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഹ​സ​ൻ അ​ൽ ത​വാ​ദി. ഏതായാലും കായികമേഖലയിലെയും ഇൗ നായകർ തമ്മിൽ കൂടിക്കാഴ്​ച നടന്നു. ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഖ​ത്ത​റി​ലെ​ത്തി​യ പാ​ക്കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​നു​മാ​യി നടന്ന​ തവാദിയുടെ കൂടിക്കാഴ്​ചയിൽ കായിക മേഖല തന്നെ ചർച്ചയുമായി.
ലോ​ക​ക​പ്പ് ത​യ്യാ​റെ​ടു​പ്പു​ക​ളും ലെ​ഗ​സി പ​ദ്ധ​തി​ക​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ചെ​യ്തു.  2022 ലോ​ക​ക​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ജ​ന​റേ​ഷ​ൻ അ​മേ​സിം​ഗ് പ​രി​പാ​ടി​യു​മാ​യും ച​ർ​ച്ചയായി.
2009ൽ ​ജ​ന​റേ​ഷ​ൻ അ​മേ​സിം​ഗ് ആ​രം​ഭി​ച്ച​ത് മു​ത​ൽ 28000ല​ധി​കം പാ​ക് യു​വാ​ക്ക​ൾ​ക്കാ​ണ് ഇ​തി​ൽ നി​ന്നും പ്ര​യോ​ജ​നം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. 2022 ലോ​ക​ക​പ്പിെ​ൻ​റ ത​യ്യാ​റെ​ടു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ക്കി​സ്​​താ​നി​ൽ നി​ന്ന്​ ക​ഴി​വും യോ​ഗ്യ​ത​യു​മു​ള്ള​വ​രു​ടെ റി​ക്രൂ​ട്ട്മെ​ൻ​റും ബി​സി​ന​സ്​ അ​വ​സ​ര​ങ്ങ​ളും ടൂ​ർ​ണ​മെ​ൻ​റ് അ​ടി​സ്​​ഥാ​ന സൗ​ക​ര്യ പ​ദ്ധ​തി​ക​ൾ​ക്കാ​വ​ശ്യ​മാ​യ ച​ര​ക്ക്, സേ​വ​ന വി​ത​ര​ണ​വും സംബന്ധിച്ച്​ കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ചെ​യ്തു. പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ സാ​ധി​ച്ച​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഫി​ഫ ലോ​ക​ക​പ്പിെ​ൻ​റ ത​യ്യാ​റെ​ടു​പ്പു​ക​ൾ​ക്ക് പാ​ക് പൗ​ര​ന്മാ​രു​ടെ സം​ഭാ​വ​ന എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണെ​ന്നും ഹ​സ​ൻ അ​ൽ ത​വാ​ദി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

Loading...
COMMENTS