Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുസ്തഫല്‍ ഫൈസിയെ അംഗമാക്കിയതില്‍ സമസ്തക്ക് അതൃപ്തി

text_fields
bookmark_border
മുസ്തഫല്‍ ഫൈസിയെ അംഗമാക്കിയതില്‍ സമസ്തക്ക് അതൃപ്തി
cancel

മ​ല​പ്പു​റം: സ​മ​സ്ത മു​ശാ​വ​റ​യി​ൽ​നി​ന്ന് സ​സ്​​പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട എം.​പി. മു​സ്ത​ഫ​ല്‍ ഫൈ​സി​യെ വ​ഖ​ഫ് ബോ​ര്‍ഡ് അം​ഗ​മാ​ക്കി​യ​തി​ല്‍ സ​മ​സ്ത​ക്ക് അ​തൃ​പ്തി. മു​സ്ത​ഫ​ൽ ഫൈ​സി​യെ ബോ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ൽ സ​മ​സ്ത നേ​തൃ​ത്വ​ത്തി​ന് അ​മ​ർ​ഷ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ്ര​തി​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ, മു​സ്ത​ഫ​ൽ ഫൈ​സി സ​മ​സ്ത​യു​ടെ പ്ര​തി​നി​ധി​യാ​ണെ​ന്ന് മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​റ​ഞ്ഞ​താ​ണ് ജി​ഫ്‍രി ത​ങ്ങ​ളു​ടെ പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി നി​യ​മി​ത​നാ​യ എം.​സി. മാ​യി​ൻ​ഹാ​ജി മു​ണ്ട​ക്കോ​ട് ജ​ലാ​ലി​യ്യ കാ​മ്പ​സി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ ജി​ഫ്‍രി ത​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഈ ​കൂ​ടി​ക്കാ​ഴ്ച​ക്ക് ശേ​ഷ​മാ​ണ് ജി​ഫ്‍രി ത​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്. മു​സ്ത​ഫ​ല്‍ ഫൈ​സി​യെ സ​മ​സ്ത​യോ​ട് ചോ​ദി​ച്ചി​ട്ട് ഉ​ള്‍പ്പെ​ടു​ത്തി​യ​ത​ല്ല എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റ പേ​ര് പ​രാ​മ​ർ​ശി​ക്കാ​തെ​യു​ള്ള ജി​ഫ്‍രി ത​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം. ബോ​ർ​ഡി​ൽ പ​ല​രേ​യും ഉ​ൾ​പ്പെ​ടു​ത്തി​യ​ത് ഏ​തെ​ങ്കി​ലും മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും. സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ സ​മ​സ്‍ത​യു​ടെ അ​ഭി​പ്രാ​യം ചോ​ദി​ച്ചി​ട്ടി​ല്ല. ചോ​ദി​ച്ചാ​ൽ ഇ​ന്ന​യാ​ളെ​യാ​ണ് എ​ടു​ക്കേ​ണ്ട​​തെ​ന്ന് പ​റ​യു​മെ​ന്നും ജി​ഫ്‍രി ത​ങ്ങ​ൾ പ​റ​ഞ്ഞു.

പ്ര​സം​ഗ​ത്തി​ൽ ജി​ഫ്‍രി ത​ങ്ങ​ളെ ഇ​ക​ഴ്ത്തി​ക്കാ​ണി​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​ണ് സ​മ​സ്ത​യി​ലെ ലീ​ഗ് അ​നു​കൂ​ല നേ​താ​വാ​യ മു​സ്ത​ഫ​ൽ ​ഫൈ​സി​യെ 2025 ഫെ​ബ്രു​വ​രി​യി​ൽ മു​ശാ​വ​റ​യി​ൽ​നി​ന്ന് സ​സ്​​പെ​ൻ​ഡ് ചെ​യ്ത​ത​ത്. ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​വും അ​പേ​ക്ഷ​യും പി​ന്നീ​ട് സ​മ​സ്ത മു​ശാ​വ​റ ത​ള്ളു​ക​യാ​യി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Samastha Dissatisfied Over M.P. Musthafa Faizy's Appointment to Waqf Board
Next Story