Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്ലാസ്റ്റേഴ്സ് ഹോം മാച്ച്; വാടക കുത്തനെ കൂട്ടി ജി.സി.ഡി.എ

text_fields
bookmark_border
ഞാ​യ​റാ​ഴ്ച​യാ​ണ് ക​ലൂ​രി​ലെ ആ​ദ്യ മ​ത്സ​രം
ബ്ലാസ്റ്റേഴ്സ് ഹോം മാച്ച്; വാടക കുത്തനെ കൂട്ടി ജി.സി.ഡി.എ
cancel

കൊ​ച്ചി: ഏ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ ഞാ​യ​റാ​ഴ്ച ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഈ ​സീ​സ​ണി​ലെ ആ​ദ്യ ഹോം ​മാ​ച്ചി​നി​റ​ങ്ങു​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ത​ല​വേ​ദ​ന​യാ​യി ജി.​സി.​ഡി.​എ തീ​രു​മാ​നം. ഹോം ​മാ​ച്ചു​ക​ളു​ടെ വാ​ട​ക നി​ര​ക്ക് ഇ​ര​ട്ടി​യി​ലേ​റെ സ്റ്റേ​ഡി​യം ഉ​ട​മ​ക​ളാ​യ ജി.​സി​ഡി.​എ കൂ​ട്ടി​യ​താ​ണ് പു​തി​യ മാ​നേ​ജ്മെൻറി​ന് തി​രി​ച്ച​ടി​യാ​യ​ത്.

മു​ൻ സീ​സ​ണു​ക​ളി​ൽ ഓ​രോ മാ​ച്ചി​നും മൂ​ന്ന​ര ല​ക്ഷം രൂ​പ ന​ൽ​കി​യി​ട​ത്ത് ഇ​ത്ത​വ​ണ ഓ​രോ ഹോം ​മാ​ച്ചി​നും ഒ​മ്പ​തു ല​ക്ഷം രൂ​പ വ​രെ​യാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​രു​കൂ​ട്ട​രും ച​ർ​ച്ച ചെ​യ്ത് വാ​ട​ക തു​ക​യി​ൽ ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ട്. ജി.​സി.​ഡി.​എ ആ​വ​ശ്യ​പ്പെ​ട്ട​ത്ര ന​ൽ​കാ​നാ​വി​ല്ലെ​ങ്കി​ലും ഏ​ക​ദേ​ശം അ​തി​നോ​ട് ചേ​ർ​ന്ന തു​ക ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ട​ൻ വാ​ട​ക ക​രാ​റി​ലെ​ത്തും. എ​ന്നാ​ൽ മാ​ത്ര​മേ, ഹോം ​മാ​ച്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ കെ.​ബി.​എ​ഫ്.​സി​ക്ക് സാ​ധി​ക്കു​ക​യു​ള്ളൂ.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 7.30ന് ​മും​ബൈ സി​റ്റി എ​ഫ്.​സി​ക്കെ​തി​രെ​യാ​ണ് മ​ഞ്ഞ​പ്പ​ട സ്വ​ന്തം ത​ട്ട​ക​ത്തി​ലി​റ​ങ്ങു​ക. സീ​സ​ണി​ൽ ഇ​തു​വ​രെ ന​ട​ന്ന ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ ആ​ദ്യ​ത്തേ​തി​ൽ ജ​യ​വും ര​ണ്ടാ​മ​ത്തേ​തി​ൽ ദ​യ​നീ​യ പ​രാ​ജ​യ​വു​മാ​ണ് സ​മ്പാ​ദ്യം. സ്വ​ന്തം ത​ട്ട​ക​മാ​യ​തി​നാ​ലും ‘പു​ത്ത​ൻ’ ടീ​മാ​യ​തി​നാ​ലും ജ​യി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

പു​തി​യ ഉ​ട​മ​ക​ൾ നേ​രി​ട്ടെ​ത്തും

പു​തി​യ മാ​നേ​ജ്മെൻറി​ന് കീ​ഴി​ൽ ക​ളി​യാ​രം​ഭി​ച്ച കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പ്ര​ക​ട​നം നേ​രി​ട്ടു കാ​ണാ​ൻ ഉ​ട​മ​ക​ൾ ഇ​ത്ത​വ​ണ നേ​രി​ട്ടെ​ത്തും. യു.​എ.​ഇ ആ​സ്ഥാ​ന​മാ​യ സ്‌​പോ​ർ​ട്സ്, സ്‌​പോ​ർ​ട്സ്-​ടെ​ക് ക​ൺ​സോ​ർ​ഷ്യ​മാ​യ അ​ൽ ഫു​ർ​സാ​നാ​ണ് പു​തി​യ ഉ​ട​മ​ക​ൾ. ഞാ​യ​റാ​ഴ്ച മ​ത്സ​രം വീ​ക്ഷി​ക്കാ​ൻ വി.​വി.​ഐ.​പി ബോ​ക്സി​ലു​ണ്ടാ​വു​ക അ​ൽ ഫു​ർ​സാ​ൻ ക​ൺ​സോ​ർ​ഷ്യ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ​ശൈ​ഖ് അ​ഹ​മ്മ​ദ് ബി​ൻ ഫൈ​സ​ൽ അ​ൽ ഖാ​സി​മി, അ​ൽ ഫു​ർ​സാ​ൻ ഡ​യ​റ​ക്ട​റും അ​ഹ​മ്മ​ദ് ബി​ൻ ഫൈ​സ​ലി​ന്റെ പ്രൈ​വ​റ്റ് ഓ​ഫി​സ് സി.​ഇ.​ഒ​യും മ​ല​യാ​ളി​യു​മാ​യ ഡോ. ​ഡ​ൺ​സ്റ്റ​ൺ പെ​രേ​ര തു​ട​ങ്ങി​യ​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala Blasters Face Stadium Rent Hike
Next Story