You are here

ലക്ഷം റിയാൽ കണ്ടെത്തണം; എങ്ങനെയെങ്കിലും മടങ്ങണം

14:01 PM
10/10/2018
രാജു
ദോഹ: ‘ഭാര്യയും വിവാഹ പ്രായമെത്തിയ രണ്ട്​ പെൺമക്കളുമാണുള്ളത്​. അവർക്കായി നാട്ടിലെത്തിയേ പറ്റൂ. വൃക്ക വിൽക്കാനും തയാറാണ്​. ഇൗ അവസ്ഥയിൽ നിന്ന്​ രക്ഷപ്പെടാൻ മാർഗമൊന്നും മുന്നിലില്ല’ പാല സ്വദേശി രാജുവി​​െൻറ വാക്കുകളാണിത്​. 
ഏഴ്​ വർഷം മുമ്പ്​ അബദ്ധത്തിൽ സംഭവിച്ച അപകടത്തിൽ ബംഗ്ല​ാദേശ്​ സ്വദേശി മരിച്ചതാണ്​ രാജുവി​​െൻറ പ്രതീക്ഷകൾക്ക്​ ​േമൽ കുരുക്കായത്​. രാജു ഒാടിച്ചിരുന്ന സിമൻറ്​ മിക്​സറി​​െൻറ മുകളിൽ വാട്ടർ പൈപ്പ്​ വെൽഡ്​ ചെയ്യുന്നതിന്​ വർക്​ഷോപ്പിൽ കയറ്റിയപ്പോഴാണ്​ സംഭവം. 
2011 ജന​ുവരി 26നാണ്​ ബംഗ്ലാദേശ്​ സ്വദേശി മെഷീന്​ ഇടയിൽപെട്ട്​ മരിച്ചത്​. ഇൗ സംഭവത്തിൽ രാജുവി​​െൻറ ഭാഗത്ത്​ നിന്ന്​ വീഴ്​ചയുണ്ടായിരുന്നുവെന്ന്​ കോടതി വിധിക്കുകയായിരുന്നു. രണ്ട്​ ലക്ഷം റിയാൽ നഷ്​ടപരിഹാരത്തിൽ ഒരു ലക്ഷം രാജു നൽകണമെന്നും നിർദേശിച്ചു. 2012 മാർച്ച്​ 29നാണ്​ കോടതി വിധി വന്നത്​. എന്നാൽ, കോടതി വിധി അറിയാതെ രാജു രണ്ടിലധികം പ്രാവശ്യം നാട്ടിൽ പോകുകയും മടങ്ങുകയും ചെയ്​തിരുന്നു. ഖത്തറിൽ നിന്ന്​ പ്രവാസം മതിയാക്കി മടങ്ങുകയും ചെയ്​തു. ഇൗ സമയത്തൊന്നും ബംഗ്ലാദേശ്​ പൗരൻ മരിച്ച കേസിൽ താൻ കുറ്റക്കാരനാണെന്നോ നഷ്​ടപരിഹാരം നൽകേണ്ടതുണ്ടെന്നോ അറിയില്ലായിരുന്നു. സാമ്പത്തിക പ്രയാസങ്ങൾ മൂലം 20 മാസം മുമ്പ്​ വീണ്ടും ഖത്തറിലേക്ക്​ വന്നു. 
ഡ്രൈവറായി ജോലിയിൽ പ്രവേശിക്കുകയും ചെയ്​തു. വിസിറ്റ്​ വിസയിലാണ്​ വന്നത്​. ​ഇതിനിടയിൽ വിസ അടിക്കാനും റെസിഡൻറ്​സ്​ കാർഡ്​ എടുക്കാനും ശ്രമിച്ചു. ഇൗ സമയത്താണ്​ നഷ്​ടപരിഹാരമായി ഒരു ലക്ഷം റിയാൽ നൽകാനുണ്ടായിരുന്നുവെന്ന്​ അറിയുന്നത്​. ഇതോടെ നാട്ടിലേക്ക്​ മടങ്ങാൻ ശ്രമിച്ചെങ്കിലും വിമാനത്താവളത്തിൽ തടഞ്ഞ്​ തിരിച്ചയച്ചു. 
വിമാനത്താവളത്തിൽ വെച്ച്​ 5000 റിയാൽ പിഴ ഒടുക്കേണ്ടിയും വന്നു. അപകടമുണ്ടായ ദിവസം പൊലീസ്​ സ്​​േറ്റഷനിൽ കൊണ്ടുപോകുകയും 500 റിയാൽ പിഴ അടപ്പിക്കുകയും ചെയ്​തിരുന്നു. 
തുടർന്ന്​ രണ്ടോ മൂന്നോ പ്രാവശ്യം കമ്പനി പ്രതിനിധികൾക്കൊപ്പം തന്നെ കോടതിയിലും പോയിരുന്നു. പിന്നീട്​ തുടർനടപടികൾ ഒന്നും അറിഞ്ഞില്ല. ഇതോടെ കേസ്​ അവസാനിച്ചതായും പ്ര​ശ്​നങ്ങൾ ഒന്നും ഇല്ലെന്നാണ്​ കരുതിയിരുന്നതെന്നും രാജു ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. 
2014ലും 2015ലും നാട്ടിൽ പോയി മടങ്ങുകയും ചെയ്​തു. 2015 അവസാനത്തിൽ കമ്പനി ജോലി അവസാനിപ്പിക്കുകയും നാട്ടിലേക്ക്​ കയറ്റിവിടുകയും ചെയ്​തു. എന്നാൽ, വീട്ടിലെ സാമ്പത്തിക പ്രയാസങ്ങളെ തുടർന്നാണ്​ വീണ്ടും 2017ൽ വരേണ്ടിവന്നത്​. മൂന്ന്​ മാസം വീതം വിസിറ്റ്​ വിസ നീട്ടുകയായിര​ുന്നു. 
കോടതി വിധി വന്നിട്ട്​ അപ്പീൽ പോകുകയോ മറ്റ്​ നടപടികൾ സ്വീകരിക്കുകയോ ചെയ്യാതിരുന്നതിനാൽ ഇനി ഒരു ലക്ഷം റിയാൽ നഷ്​ടപരിഹാരം നൽകൽ മാത്രമാണ്​ മാർഗം. 
ഇതിനുള്ള വഴി രാജുവിന്​ ഇല്ല. ദോഹയിലെ ഇന്ത്യൻ എംബസിയെയും സാമൂഹിക പ്രവർത്തകരെയും സമീപിച്ചിരുന്നു. 20000 റിയാൽ വരെ നൽകാമെന്ന്​ ഒാപ്പൺ ഹൗസിൽ വെച്ച്​ കണ്ടപ്പോൾ ഇന്ത്യൻ അംബാസഡർ പറഞ്ഞിരുന്നതായി രാജു പറഞ്ഞു. ബാക്കി തുക കണ്ടെത്താനുള്ള ഒാട്ടത്തിലാണ്​ ഇപ്പോൾ. 
ഒക്​ടോബർ 24 വരെയാണ്​ വിസയുള്ളത്​. തുക കണ്ടെത്തുന്നതിനായി ഒാടിക്കൊണ്ടിരിക്കുകയാ​െണന്നും രാജു പറഞ്ഞു.  
Loading...
COMMENTS