Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇനി 'നടുനിവർത്താം'; ജനശതാബ്ദി എക്‌സ്പ്രസിൽ പുഷ്ബാക്ക് സീറ്റുകൾ തിരിച്ചെത്തി

text_fields
bookmark_border
ഇനി നടുനിവർത്താം; ജനശതാബ്ദി എക്‌സ്പ്രസിൽ പുഷ്ബാക്ക് സീറ്റുകൾ തിരിച്ചെത്തി
cancel

തിരുവനന്തപുരം: ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനുകളിൽ യാത്രക്കാരുടെ യാത്രാദുരിതത്തിന് പരിഹാരമായി പുഷ്ബാക്ക് സംവിധാനമുള്ള ബക്കറ്റ് സീറ്റുകൾ റെയിൽവേ പുനഃസ്ഥാപിച്ച തുടങ്ങി. ദീർഘദൂര യാത്രക്കാരിൽ നടുവേദനയും കഴുത്തുവേദനയും ഉൾപ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകൾക്ക് കാരണമായ എൽ-ഷെയ്പ്പ് സീറ്റുകൾ മാറ്റണമെന്ന നാളുകളായുള്ള ആവശ്യമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.

റെയിൽവേയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നിർണായക തീരുമാനം. വന്ദേ ഭാരതിന് പുറമെ കേരളത്തിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ജനശതാബ്ദി എക്‌സ്പ്രസിന്റെ കണ്ണൂർ - തിരുവനന്തപുരം റൂട്ടിലാണ് ആദ്യഘട്ടത്തിൽ എൽ-സീറ്റുകൾ മാറ്റി പുതിയ പുഷ്ബാക്ക് സീറ്റുകൾ യാഥാർത്ഥ്യമാക്കിയത്. ഈ പുതിയ മാറ്റങ്ങളോടെയുള്ള ട്രെയിൻ സർവീസ് ഞായറാഴ്ച മുതൽ ആരംഭിച്ചു. അടുത്ത ഘട്ടമായി കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിലും ഈ നവീകരണം നടപ്പിലാക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

പുതിയ പുഷ്ബാക്ക് സീറ്റുകൾ യാത്രക്കാർക്ക് ദീർഘദൂര യാത്രകളിൽ കൂടുതൽ ആശ്വാസമേകും. കൂടാതെ, പുതിയ സീറ്റുകൾക്ക് മുന്നിലായി ചായയോ കുപ്പിവെള്ളമോ മറ്റ് സാധനങ്ങളോ സുരക്ഷിതമായി വെക്കുന്നതിനുള്ള ചെറിയ ട്രേ സംവിധാനങ്ങളും ഇത്തവണ ഒരുക്കിയിട്ടുണ്ട്. യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന റെയിൽവേയുടെ ഈ നടപടിയെ ഏറെ ആശ്വാസത്തോടെയാണ് യാത്രക്കാർ സ്വാഗതം ചെയ്യുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jan Shatabdi Express Gets Pushback Seats Back
Next Story