പെൺകുട്ടികളുടെ പഠനസ്വപ്നങ്ങൾക്ക് ചിറകേകാൻ ‘ലൈഫ് പ്ലസ്’ കരിക്കുലം
text_fieldsരാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച ലൈഫ് പ്ലസ് പഠനക്യാമ്പിൽ നിന്ന്
പരപ്പനങ്ങാടി: പഠിക്കാനും പഠിച്ചുമുന്നേറാനും അതിയായ താൽര്യമുള്ള പെൺകുട്ടിയാണോ നിങ്ങൾ? -അവർക്ക് മറ്റു നിബന്ധനകളൊന്നുമില്ലാതെ സൗജന്യ ലൈഫ് പ്ലസ് പദ്ധതിയുടെ വാതിലുകൾ പരപ്പനങ്ങാടിയിൽ തുറന്നുവെച്ചിട്ടുണ്ട്.
കാലത്തിനുമേൽ തന്റെ പേര് എഴുതി ചേർക്കണമെന്ന് വാശിയുള്ള പെൺകുട്ടികൾക്ക് പഠിച്ചുമുന്നേറാൻ എല്ലാ സംവിധാനങ്ങളും ഒരുക്കുന്നത് എം.എസ്.എസ് സംസ്ഥാന അധ്യക്ഷൻ നിയാസ് പുളിക്കലകത്ത് ചെയർമാനായി പരപ്പനങ്ങാടിയിൽ പ്രവർത്തിച്ചുവരുന്ന രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷനാണ്. ഈ സംഘം ആവിഷ്‌കരിച്ചതാണ് ലൈഫ് പ്ലസ് സൗജന്യ കരിക്കുലം.
പരപ്പനങ്ങാടിയിലെ ഹൈസ്‌കൂൾ തലങ്ങളിൽ നിന്ന് അധ്യാപകരുടെ പങ്കാളിത്തത്തിൽ തെരഞെടുക്കപ്പെട്ട പഠിക്കാനും മുന്നേറ്റം രചിക്കാനും താൽപര്യമുള്ള എട്ടാംതരം മുതൽക്കുള്ള വിദ്യാർഥികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് ലക്ഷങ്ങൾ ചെലവഴിച്ച് രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ ‘ജീവിത വിദ്യാഭ്യാസം പകരുന്നത്. ഇതിൽ ആൺകുട്ടികൾക് പ്രവേശന ഇടംകിട്ടാൻ കടമ്പകൾ പലതുണ്ടെങ്കിലും സ്വന്തം താൽപര്യപ്രകാരം മുന്നോട്ടുവരുന്ന പെൺകുട്ടികൾക്ക് പഠന കേന്ദ്രത്തിലേക്കുള്ള വഴി എളുപ്പമാണ്.
മാതാപിതാക്കളുടെ കരുതലും കടമയും വിദ്യാർഥികളെ ബോധ്യപെടുത്തുക, ലഹരിയോട് അകന്ന് സമര നിരതരാവുക, വൈവാഹികപൂർവ കൗൺസിലിൽ പഠിതാവുക, ഭാഷാപഠനത്തിൽ പ്രാവീണ്യം നേടി ആശയ കൈമാറ്റത്തിൽ കരുത്തുനേടുക, സമൂഹത്തിന്റെ ലീഡർഷിപ്പ് ഏറ്റെടുക്കുവാൻ സന്നദ്ധമാക്കുക, പരീക്ഷക്കാവശ്യമായ വിഭവങ്ങളോടാപ്പം ജീവിതപരീക്ഷണങ്ങളെ അതിജീവിക്കാനുള്ള ജ്ഞാനം നേടുക, മലകയറ്റം, തീയിൽ നടത്തം, നീന്തൽ, കുപ്പി ചില്ല് നടത്തം, ചോദ്യങ്ങളെ നേരിടാനുള്ളെ ആത്മധൈര്യം നേടുക, മെഡിക്കൽ കോള്ജുകളടക്കമുള്ള സർക്കാർ ആതുരാലയങ്ങളിലെ തീവ്രപരിചരണ വിഭാഗത്തിൽ നിശ്ചിത ദിനങ്ങൾ സേവന നിരതരാവുക, അനാഥകൾ അഗതികൾ എന്നിവരോടുള്ള ആത്മബന്ധത്തിന്റെ അനുഭവ പാഠങ്ങളുടെ ആഖ്യാനങ്ങൾ രചിക്കുക, വൃദ്ധസദനങ്ങൾ-ബൗദ്ധിക പരിമിതിയുള്ള ഭിന്നശേഷിക്കാരുടെ ഇടങ്ങൾ സന്ദർശിക്കൽ, മാനസികാരോഗ്യ ചികിത്സ കേന്ദ്രങ്ങളിലെ സന്ദർശനം, സ്വന്തമായി വിപണിയിൽ ഇടംനേടാൻ ആവശ്യമായ ബിസിനസ് മുന്നേറ്റ കരുക്കൾ തയാറാക്കൽ, എ.ഐയെ സംബന്ധിച്ച് പ്രാഥമിക അറിവ് എന്നീ സിലബസ് കലണ്ടറിനോടൊപ്പം കലാ സാംസ്‌കാരിക രംഗത്ത് സർഗാത്മക കഴിവുകളുള്ളവർക്ക് നാടക തിയേറ്റേഴ്സ്, മെന്റലിസ്റ്റ് കോഴ്സ്, മേജിക് പാഠശാല തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഇവയെല്ലാം തീർത്തും സൗജന്യവും പെൺകുട്ടികൾക്ക് പ്രത്യേക പരിഗണനയുമുണ്ട്. ആൺകുട്ടികളോടൊപ്പം പെൺകുട്ടികൾക്കും ആത്മവിശ്വാസത്തിന്റെ ചിറക് സമ്മാനിക്കുകയാണ് രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ.
ശുചിത്വ കേരളത്തിനായി കടലോരം ശുചീകരിച്ച് പെൺകുട്ടികൾ മാത്രമായി നടത്തിയ തെരുവ് നാടകം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സർക്കാറിന്റെ തൂഫാൻ ലഹരിവിരുദ്ധ കാമ്പയിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച 36 സ്റ്റേജുകളിൽ അവതരിപ്പിക്കപ്പെട്ട ലഹരിവിരുദ്ധ നാടുകാവും നാടിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. സി.എം.പി മുൻ പോളിറ്റ് ബ്യൂറോ അംഗം അധികാരത്തിൽ ജയപ്രകാശ്,
മുൻ ജില്ല ഫിഷറീസ് ഓഫിസർ പഞ്ചാര അഹമ്മദ് കുട്ടി, ദേശീയ തൊഴിലുറപ്പു വേദി ജില്ല മുൻ ഓംബ്ഡ്‌സ്മാൻ ചെങ്ങാട്ട് അബ്ദുൽ റഷീദ്, സോഷിലിസ്റ്റ് നേതാവ് എം. സിദ്ധാർഥൻ, കോൺഗ്രസ് നേതാക്കളായ യു.വി. സുരേന്ദ്രൻ, കാട്ടുങ്ങൽ മുഹമ്മദ് കുട്ടി, പ്രമുഖ മാജിക് മെന്റലിസ്റ്റ് അധ്യാപകൻ അനിൽ മാസ്റ്റർ, മെക് സെവൻ പ്രാദേശിക അമ്പാസിഡർ ജമാൽ അബ്ദുൽ നാസർ വേളക്കാട്, പി.ഡി.പി സംസ്ഥാന സമിതി അംഗം സക്കീർ പരപ്പനങ്ങാടി, ബി.ജെ.പി നേതാവ് പി.വി. തുളസി ദാസ്, നാടക ആചാര്യൻ സുജാതൻ ആവത്താം വീട്ടിൽ, വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ഡലം സെക്രട്ടറി ഫിറോസ് സെറാമിക്, വ്യപാരി വ്യവസായി സമിതി അധ്യക്ഷൻ നൗഫൽ ഇഷ ഗോൾഡ്, ഡ്രൈവർ ഇല്യൻ ബാവ സാഹിബ്, എൻജിനിയർ ഗിരീഷ് തോട്ടത്തിൽ, ഫണ്ണീസ് ചാരിറ്റി ഗ്രൂപ് അധ്യക്ഷൻ ഹമീദ്, മാധ്യമ പ്രവർത്തകരായ സുചിത്രൻ, ദേവദാസ്, കലാസാംസ്കാരിക രംഗത്തുള്ള വിനോദ് കുമാർ ഏവി, സ്വർണ വ്യാപാരി ഷിജിൻ, അഡ്വ. മാഹിർ, പരിസ്ഥിതി പ്രവർത്തകൻ ഹരി തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരാണ് ഫൗണ്ടേഷന്റെ സഹപ്രവർത്തകരായി പ്രവർത്തിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

