Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ജി.എസ് പുരസ്കാരം ഡോ. എം.ആർ. രാഘവവാര്യർക്ക്

text_fields
bookmark_border
https://www.madhyamam.com/tags/mgs-narayanan
cancel
camera_alt

ഡോ. എം.ആർ. രാഘവവാരിയർ

കോഴിക്കോട്: കേരള ചരിത്ര കോൺഫറൻസിന്റെയും കലിക്കറ്റ് ഹെറിറ്റേജ് ഫോറത്തിന്റെയും സംയുക്താഭിഖ്യത്തിലുള്ള 2026 ലെ പ്രഫ. എം.ജി.എസ് സ്മാരക പുരസ്കാരത്തിന് പ്രഫ. (ഡോ.) എം.ആർ. രാഘവവാര്യർ അർഹനായി. അൻപതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരമായി ലഭിക്കുക.

കാലിക്കറ്റ് സർവകലാശാലയിലെ ചരിത്രവിഭാഗം അധ്യാപകനായിരുന്ന പ്രഫ. വാര്യർ, ഭാഷാപഠനം, പ്രാചീന ലിപി വിജ്ഞാനീയം, സാഹിത്യ വിമർശനo തുടങ്ങിയ മേഖലകളിൽ പ്രധാന സംഭാവനകൾ നൽകിയ ചിത്രകാരനാണ്.

കേരളസാഹിത്യ അക്കാദമി അവാർഡ്, കേരള സർക്കാർ കൈരളി പുരസ്കാരം മുതലായ ലഭിച്ചിട്ടുള്ള വാര്യർ, വ്യത്യസ്ത ജ്ഞാനമേഖലകളിൽ നൽകിയ സംഭാവനകൾ പുരസ്‌കാരത്തിന് കൂടി പരിഗണിച്ചു.

നവംബർ 27-29 തീയതികൽ മലപ്പുറം ഗവ. കോളജിൽ നടക്കുന്ന പത്താമത് അന്താരാഷ്ട്ര കേരള ചരിത്ര കോൺഫറൻസിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story