You are here

ഡ​ബ്ല്യു.​എ​ച്ച്.​ഒ ആ​ഗോ​ള സ​മ്മേ​ള​നം സ​മാ​പി​ച്ചു 

10:31 AM
14/12/2019
മ​സ്ക​ത്തി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന സം​ഘ​ടി​പ്പി​ച്ച ആ​ഗോ​ള സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ
മ​സ്‌​ക​ത്ത്: സാം​ക്ര​മി​കേ​ത​ര രോ​ഗ​ങ്ങ​ളെ​യും  മാ​ന​സി​കാ​രോ​ഗ്യ​ത്തെ​യും കു​റി​ച്ചു​ള്ള ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ (ഡ​ബ്ല്യു.​എ​ച്ച്.​ഒ) ആ​ഗോ​ള യോ​ഗം മ​സ്‌​ക​ത്തി​ൽ സ​മാ​പി​ച്ചു. അ​കാ​ല മ​ര​ണ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന രോ​ഗ​ങ്ങ​ൾ ത​ട​യാ​ൻ ക​ർ​മ​പ​ദ്ധ​തി​യൊ​രു​ക്കാ​നും കൃ​ത്യ​മാ​യ ബോ​ധ​വ​ത്ക​ര​ണം ഉ​റ​പ്പാ​ക്കാ​നു​മാ​ണ് ആ​ഗോ​ള സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്. അ​കാ​ല മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​വു​ന്ന രോ​ഗ​ങ്ങ​ൾ ത​ട​യാ​നു​ള്ള പ​ദ്ധ​തി​യി​ൽ ഒ​മാ​ൻ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ​ങ്കാ​ളി​യാ​വു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും ന​ട​ന്നു. അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ പ​ക​രു​ന്ന​ത​ല്ലാ​ത്ത രോ​ഗ​നി​യ​ന്ത്ര​ണ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ​മാ​രു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. 
ഹൃ​ദ്രോ​ഗം, ശ്വാ​സ​കോ​ശ അ​സു​ഖ​ങ്ങ​ൾ, കാ​ൻ​സ​ർ, പ്ര​മേ​ഹം തു​ട​ങ്ങി​യ േരാ​ഗ​ങ്ങ​ളാ​ണ് അ​കാ​ല മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​വു​ന്ന പ​ക​രാ​ത്ത അ​സു​ഖ​ങ്ങ​ൾ. ലോ​കാ​ടി​സ്ഥാ​ന​ത്തി​ൽ  30നും 70​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കി​ട​യി​ലെ 70 ശ​ത​മാ​നം മ​ര​ണ​ങ്ങ​ളും ഇൗ ​രോ​ഗ​ങ്ങ​ളാ​ലാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു. ഇ​വ നി​യ​ന്ത്രി​ക്കാ​ൻ നി​ര​വ​ധി ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും പു​രോ​ഗ​തി പ​തു​ക്കെ​യാ​ണ്. സം​ഘ​ട​ന​യു​ടെ ചെ​ല​വു​കു​റ​ഞ്ഞ പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ ദ​ശ​ല​ക്ഷ​ങ്ങ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നും സാ​മ്പ​ത്തി​ക പു​രോ​ഗ​തി​ക്കും സ​ഹാ​യ​ക​മാ​വും. പു​ക​യി​ല ഉ​പ​യോ​ഗ​വും അ​നാ​രോ​ഗ്യ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ​യും പാ​നീ​യ​ങ്ങ​ളു​ടെ​യും ഉ​പ​ഭോ​ഗ​വും കു​റ​ക്കു​ക​യാ​ണ് പ്ര​ധാ​ന പ​രി​ഹാ​രം. ഇ​വ​യു​ടെ വി​പ​ണ​നം നി​രോ​ധി​ക്കു​ക​യും നി​കു​തി​ക​ൾ ചു​മ​ത്തു​ക​യും ചെ​യ്യു​ക എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള വ​ഴി​യാ​ണ്. 21ാം നൂ​റ്റാ​ണ്ടിെ​ല ഏ​റ്റ​വും വ​ലി​യ വി​ഷം പ​ഞ്ച​സാ​ര​യാ​ണ്. 2030 ആ​വു​ന്ന​തോ​ടെ ഇ​ത്ത​രം രോ​ഗ​ങ്ങ​ൾ ത​ട​യാ​നും മാ​ന​സി​കാ​രോ​ഗ്യം നേ​ടാ​നു​മു​ള്ള പ​ദ്ധ​തി​യുെ​ട ഭാ​ഗ​മാ​യാ​ണ് സ​മ്മേ​ള​നം ന​ട​ന്ന​ത്.
ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ലി​ന് കീ​ഴി​ലെ ആ​രോ​ഗ്യ​സ​മി​തി​യു​ടെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. 
 
Loading...
COMMENTS