You are here

സ്കൂൾ ബസിൽ കുട്ടി മരിച്ച സംഭവം : ഡ്രൈവർക്ക് മൂന്നുമാസം തടവും പിഴയും

09:55 AM
14/12/2019
മ​സ്ക​ത്ത്: സ്കൂ​ൾ ബ​സി​ൽ അ​ശ്ര​ദ്ധ​മാ​യി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി മ​രി​ച്ച കേ​സി​ൽ ബ​സ് ഡ്രൈ​വ​ർ​ക്ക് ത​ട​വും പി​ഴ​യും ശി​ക്ഷ. ൈപ്ര​മ​റി കോ​ട​തി ൈഡ്ര​വ​റെ കു​റ്റ​ക്കാ​ര​നാ​യി ക​ണ്ടെ​ത്തി മൂ​ന്നു​മാ​സം ത​ട​വും 300 റി​യാ​ൽ പി​ഴ​യും വി​ധി​ച്ചി​രു​ന്നു. ൈപ്ര​മ​റി കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കാ​തെ മേ​ൽ​കോ​ട​തി​യി​ൽ ന​ൽ​കി​യ അ​പ്പീ​ൽ ത​ള്ളു​ക​യാ​യി​രു​ന്നു.
പ്ര​തി ഓ​ടി​ച്ച ബ​സി​ലാ​ണ് വി​ദ്യാ​ർ​ഥി സ്കൂ​ളി​ലേ​ക്ക് പോ​യ​ത്.  ബ​സ് സ്കൂ​ൾ വ​ള​പ്പി​ൽ പാ​ർ​ക്ക്​ ചെ​യ്​​ത്​ ഡ്രൈ​വ​ർ പു​റ​ത്തുേ​പാ​വു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഉ​ച്ച​ക്ക് ശേ​ഷം തി​രി​ച്ചു​വ​ന്ന​പ്പോ​ൾ കു​ട്ടി​യെ സ്കൂ​ൾ ബ​സി​ൽ ക​ണ്ട്​ ഉ​ട​ൻ സ്കൂ​ൾ അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും അ​വ​ർ സ​ന്ദേ​ശം  പൊ​ലീ​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.  
േക​സ് വി​ചാ​ര​ണ വേ​ള​യി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നു. ബ​സി​ൽ​നി​ന്ന് പു​റ​ത്തുേ​പാ​വും മു​മ്പ് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ചി​ല സീ​റ്റു​ക​ൾ വി​ട്ടു​പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തി​നാ​ൽ, പ​ബ്ലി​ക് േപ്രാ​സി​ക്യൂ​ഷ​ൻ ഇ​ദ്ദേ​ഹ​ത്തെ ക​സ്​​റ്റ​ഡി​യി​ൽ വെ​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന കു​ട്ടി​ക​ളു​ടെ സു​ര​ക്ഷാ ഉ​റ​പ്പാ​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം ഡ്രൈ​വ​ർ​ക്കാ​ണെ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലും അ​ധി​കൃ​ത​രും കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. 
ഏ​റെ സ​മ​യം ബ​സി​ൽ അ​നു​ഭ​വ​പ്പെ​ട്ട ക​ഠി​ന​ചൂ​ട് കാ​ര​ണം ഒാ​ക്സി​ജ​ൻ കു​റ​ഞ്ഞ്​ ശ്വാ​സം​മു​ട്ടി​യാ​ണ് കു​ട്ടി മ​രി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മ​ര​ണ​ത്തി​നോ കൊ​ല​പാ​ത​ക​ത്തി​നോ കാ​ര​ണ​മാ​കു​ന്ന സം​ഭ​വ​മു​ണ്ടാ​യാ​ൽ പ്ര​തി​ക്ക് മൂ​ന്നു​മാ​സം മു​ത​ൽ മൂ​ന്നു വ​ർ​ഷം വ​രെ​യു​ള്ള ത​ട​വും 300 മു​ത​ൽ 1000 റി​യാ​ൽ വ​രെ പി​ഴ​യു​മാ​ണ് ഒ​മാ​നി​ൽ ശി​ക്ഷ. എ​ന്നാ​ൽ, ഇൗ ​നി​യ​മ​ത്തി​ലെ കു​റ​ഞ്ഞ ശി​ക്ഷ​യാ​ണ് പ്ര​തി​ക്ക് ല​ഭി​ച്ച​ത്. 
Loading...
COMMENTS