You are here

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ​ക്ല​ബ്​  മ​ല​യാ​ളം വി​ഭാ​ഗം ഒാ​ണാ​ഘോ​ഷം 19 മു​ത​ൽ

09:16 AM
11/09/2019
ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ​ക്ല​ബ്​ മ​ല​യാ​ളം വി​ഭാ​ഗം അ​ധി​കൃ​ത​ർ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​നം
മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ​ക്ല​ബ്​ മ​ല​യാ​ളം വി​ഭാ​ഗ​ത്തി​​െൻറ ഇൗ ​വ​ർ​ഷ​ത്തെ ഒാ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഇൗ​മാ​സം 19,20, 21 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും. അ​ൽ ഫ​ലാ​ജ്​ ഹോ​ട്ട​ലി​ലെ ഗ്രാ​ൻ​ഡ്​ ഹാ​ളി​ലാ​ണ്​ പ​രി​പാ​ടി. ന​ട​നും സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തും നി​ർ​മാ​താ​വു​മാ​യ ലാ​ൽ ആ​ണ്​ ഇൗ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ മു​ഖ്യാ​തി​ഥി. ലാ​ലി​ന്​ സം​ഘ​ട​ന​യു​ടെ ഇൗ​വ​ർ​ഷ​ത്തെ സാം​സ്​​കാ​രി​ക അ​വാ​ർ​ഡ്​ സ​മ്മാ​നി​ക്കും. 19ന്​ ​വൈ​കീ​ട്ട്​ 7.30നാ​ണ്​ പ​രി​പാ​ടി​ക്ക്​ തു​ട​ക്കം കു​റി​ക്കു​ക. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മു​നു മ​ഹാ​വ​ർ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും.  വ​യ​ലി​നി​സ്​​റ്റ്​ ശ​ബ​രീ​ഷ്​ പ്ര​ഭാ​ക​ർ ന​യി​ക്കു​ന്ന സം​ഗീ​ത​വി​രു​ന്നും അ​ന്നേ​ദി​വ​സം ഉ​ണ്ടാ​യി​രി​ക്കും. 
ര​ണ്ടാം​ദി​വ​സം ന​യി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ലാ​ലി​ന്​ സാം​സ്​​കാ​രി​ക പു​ര​സ്​​കാ​രം സ​മ്മാ​നി​ക്കും. തു​ട​ർ​ന്ന്​ ഇൗ​വ​ർ​ഷ​ത്തെ ഒാ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ന​ട​ക്കും. സി.​ബി.​എ​സ്.​ഇ പ​ത്ത്, പ​ന്ത്ര​ണ്ടാം ക്ലാ​സ്​ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. കൂ​ടാ​തെ മ​ല​യാ​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക്​ ക​ര​സ്​​ഥ​മാ​ക്കി​യ കു​ട്ടി​ക്ക്​ പ്ര​ത്യേ​ക പു​ര​സ്​​കാ​ര​വും ന​ൽ​കു​ന്ന​താ​ണ്. സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത-​നൃ​ത്ത പ​രി​പാ​ടി​ക​ളും അ​ന്നേ ദി​വ​സം ന​ട​ക്കും. സ​മാ​പ​ന ദി​വ​സ​മാ​യ 21ന്​ ​ഒാ​ണ​സ​ദ്യ ന​ട​ക്കും. ഏ​താ​ണ്ട്​ നാ​ലാ​യി​ര​ത്തോ​ളം പേ​ർ​ക്ക്​ ഒാ​ണ​സ​ദ്യ​യൊ​രു​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​
ൽ അ​റി​യി​ച്ചു. പ്ര​വേ​ശ​നം പാ​സ്​ മൂ​ലം നി​യ​ന്ത്രി​ക്കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മ​ല​യാ​ളം വി​ഭാ​ഗം ക​ൺ​വീ​ന​ർ എ​ബ്ര​ഹാം മാ​ത്യു, കോ​ക​ൺ​വീ​ന​ർ പി. ​ശ്രീ​കു​മാ​ർ, ട്ര​ഷ​റ​ർ അ​ജി​ത്ത്​ കു​മാ​ർ മേ​നോ​ൻ, സാം​സ്​​കാ​രി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി രാ​ജേ​ഷ്, കാ​യി​ക​വി​നോ​ദ വി​ഭാ​ഗം സെ​ക്ര​ട്ട​റി ടി.​കെ ഷ​ഹീ​ർ, സം​ഗീ​ത നാ​ട​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി മാ​ത്യു തോ​മ​സ്, സാ​മൂ​ഹി​ക​സേ​വ​ന വി​ഭാ​ഗം സെ​ക്ര​ട്ട​റി പ്ര​സാ​ദ് കാ​ര​ണ​വ​ർ, സാ​ഹി​ത്യ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ഇ.​ജി. മ​ധു​സൂ​ദ​ന​ൻ, വ​നി​ത വി​ഭാ​ഗം സെ​ക്ര​ട്ട​റി ലേ​ഖ വി​നോ​ദ്​ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
Loading...
COMMENTS