You are here

ഖരീഫിന്​ മിഴിവ്​ പകർന്ന്​ സലാല  ടൂറിസം ഫെസ്​റ്റിവലിന്​ തുടക്കം

09:01 AM
13/07/2019
രാ​ത്രി​യി​ൽ ഇ​ത്തീ​നി​ലെ ഫെ​സ്​​റ്റി​വ​ൽ വേ​ദി​യു​ടെ ആ​കാ​ശ​ക്കാ​ഴ്​​ച
സ​ലാ​ല​: ഖ​രീ​ഫ്​ മ​ഴ​ക്കാ​ല​ത്തി​ന്​ മി​ഴി​വ്​ പ​ക​ർ​ന്ന്​ സ​ലാ​ല ടൂ​റി​സം ഫെ​സ്​​റ്റി​വ​ലി​ന്​ തു​ട​ക്ക​മാ​യി. ഇ​ത്തീ​നി​ലെ റി​ക്രി​യേ​ഷ​ൻ സ​െൻറ​റാ​ണ്​ ഫെ​സ്​​റ്റി​വ​ലി​​െൻറ പ്ര​ധാ​ന​വേ​ദി. പൈ​തൃ​ക, ക​ലാ​സാം​സ്​​കാ​രി​ക, വി​നോ​ദ പ​രി​പാ​ടി​ക​ളും വി​പ​ണ​ന മേ​ള​യു​മൊ​ക്കെ​യാ​യി ഒ​ന്ന​ര മാ​​സ​ത്തോ​ളം തി​ര​ക്കൊ​ഴി​യാ​ത്ത ദി​ന​ങ്ങ​ളാ​യി​രി​ക്കും പ്ര​ധാ​ന വേ​ദി​യി​ൽ. 
വാ​രാ​ന്ത്യ അ​വ​ധി ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്​​ച നി​ര​വ​ധി സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഫെ​സ്​​റ്റി​വ​ൽ വേ​ദി​യി​ലെ​ത്തി. പൈ​തൃ​ക ഗ്രാ​മ​മാ​ണ്​ ഫെ​സ്​​റ്റി​വ​ൽ വേ​ദി​യി​ൽ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ഒ​മാ​​െൻറ മ​ഹ​ത്താ​യ സാം​സ്​​കാ​രി​ക​വും പ​ര​മ്പ​രാ​ഗ​ത​വു​മാ​യ പൈ​തൃ​ക​ത്തി​​െൻറ നേ​ർ​ക്കാ​ഴ്​​ച ഇ​വി​ടെ​യെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ല​ഭി​ക്കും. ഇ​തോ​ടൊ​പ്പം വി​വി​ധ വി​ലാ​യ​ത്തു​ക​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള മ​ത്സ​ര​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. 
പ്ര​ധാ​ന വേ​ദി​ക്കു​പു​റ​മെ സം​ഹ​റം ടൂ​റി​സ്​​റ്റ്​ വി​ല്ലേ​ജ്, ഹ​ഫാ സൂ​ഖ്​ തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ലും പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. മ​ൺ​സൂ​ൺ ആ​സ്വ​ദി​ച്ച്​ ട​െൻറു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രെ ല​ക്ഷ്യ​മി​ട്ട്​ ത​ഖാ, മി​ർ​ബാ​ത്ത്​ എ​ന്നി​വി​ട​ങ്ങ​ളി​ലും വി​നോ​ദ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ ആ​ലോ​ച​ന​യു​ണ്ട്. ബ​ലൂ​ൺ കാ​ർ​ണി​വ​ലി​ന്​ സ​ഹ​ൽ​നൂ​ത്തി​ൽ ഇൗ​മാ​സം 20ന്​ ​തു​ട​ക്ക​മാ​കും. 
ഒ​മാ​നി നാ​ട​ൻ ക​ലാ​പ​രി​പാ​ടി​ക​ൾ, ചി​ത്ര​പ്ര​ദ​ർ​ശ​നം, സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്നു. സി​വി​ൽ ഡി​ഫ​ൻ​സി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ഒ​മാ​നി ജ​ന​ങ്ങ​ളു​ടെ ക​ട​ൽ​ക​ഥ​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ ഒ​രു​ക്കി​യ പ്ര​ദ​ർ​ശ​ന​വും സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്. 
വി​പ​ണ​ന​മേ​ള​യി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ സാ​ധ​ന​ങ്ങ​ളു​ടെ വ​ലി​യ സ്​​റ്റോ​ക്​​ ത​ന്നെ​യാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ബു​ക്ക്​ ഫെ​യ​ർ, ഒ​മാ​നി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം തു​ട​ങ്ങി​യ​വ​യും ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു.
Loading...
COMMENTS