Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്എഫ്ഐക്കാരെ മദ്യപിച്ച പൊലീസുകാരൻ ഇടിവള ഉപയോഗിച്ച് മർദിച്ചെന്ന്; പരാതി ഉയർന്നപ്പോൾ തന്ത്രപൂർവം മാറ്റി

text_fields
bookmark_border
എസ്എഫ്ഐക്കാരെ മദ്യപിച്ച പൊലീസുകാരൻ ഇടിവള ഉപയോഗിച്ച് മർദിച്ചെന്ന്; പരാതി ഉയർന്നപ്പോൾ തന്ത്രപൂർവം മാറ്റി
cancel

പാലക്കാട്: ഡൽഹിയിൽ സമരക്കാരെ അടിച്ചമർത്തുന്നതിനെതി​രെ പാലക്കാട് സമാധാനപരമായി പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പൊലീസ് അതിക്രമം അഴിച്ചുവിട്ടതായി ആരോപണം. മദ്യപിച്ച് ഇടിവള ഉപയോഗിച്ച് മർദിച്ച പൊലീസുകാരനെ മറ്റുപോലീസുകാർ ചേർന്ന് തന്ത്രപൂർവം മാറ്റിയതായും പെൺകുട്ടികൾക്ക് നേരെ അതിക്രമം നടത്തിയതായും ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ല പ്രസിഡന്റ്‌ ഷിബി കൃഷ്ണ പറഞ്ഞു.

‘സമരത്തിൽ പങ്കെടുത്ത വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് നേരെ പൊലീസ് അപമര്യാദയായി പെരുമാറി. പ്രതിഷേധ സ്ഥലത്തുണ്ടായിരുന്ന ഒരു പോലീസുകാരൻ മദ്യപിച്ച് ഇടിവള ഉ​പയോഗിച്ച് ഇടിച്ചെന്ന ഗുരുതരമായ ആരോപണം സമരം ചെയ്ത എസ്എഫ്ഐ പ്രവർത്തകർ ഉയർത്തിയിരുന്നു. എന്നാൽ ഈ വിഷയം ചൂണ്ടിക്കാണിച്ചപ്പോൾ, ഉദ്യോഗസ്ഥൻ മദ്യപിച്ചിട്ടുണ്ടോ എന്ന് മാധ്യമങ്ങൾക്ക് മുന്നിൽ തെളിയാതിരിക്കാൻ അയാളെ സ്ഥലത്തുനിന്ന് മറ്റ് കാരണങ്ങൾ പറഞ്ഞ് പൊലീസ് തന്ത്രപൂർവം മാറ്റിനിർത്തി. പൊലീസുകാരൻ മദ്യപിച്ച കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ മറ്റ് ഉദ്യോഗസ്ഥരും തയ്യാറായില്ല’ -ഷിബി കൃഷ്ണ പറഞ്ഞു.

പൊലീസ് അക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും സംഭവത്തിൽ ഔദ്യോഗികമായി പരാതി നൽകി മുന്നോട്ടുപോകുമെന്നും നേതാക്കൾ പറഞ്ഞു. പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്കാണ് എസ്എഫ്ഐ മാർച്ച് നടത്തിയത്. റെയിൽവേ സ്റ്റേഷൻ വളപ്പിലേക്ക് കടന്ന് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ് ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്.

ഇതി​നിടെയാണ് പാലക്കാട് എ.ആർ ക്യാമ്പിലെ ഒരു പൊലീസുകാരൻ മദ്യപിച്ചെത്തി ഇടിവള കൊണ്ട് വിദ്യാർഥികളെ മർദിച്ചതെന്ന് എസ്എഫ്ഐ ആരോപിച്ചു. പരാതി ഉയർന്നതോടെ ഉദ്യോഗസ്ഥനെ പെട്ടെന്ന് തന്നെ പ്രതിഷേധ സ്ഥലത്തുനിന്ന് മാറ്റി. മദ്യ ലഹരിയിലെത്തി മർദിച്ചു എന്ന് ആരോപിച്ച് പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷനിൽ എസ്എഫ്ഐ പരാതി നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drunk policeman assaulted SFI activists in Palakkad
Next Story