You are here

ഒമാൻ കടൽത്തീരത്ത്​ ഇന്ന്​ ഉയർന്ന തിരമാലകൾ ഉണ്ടാകും 

08:24 AM
20/06/2019
ഷി​നാ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ ആ​ഞ്ഞ​ടി​ച്ച​തി​െൻറ ആ​കാ​ശ​ക്കാ​ഴ്​​ച
സ​ലാ​ല​: ഒ​മാ​ൻ ക​ട​ലി​​െൻറ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്​​ച​ ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്​​ഥ​നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ര​ണ്ട്​ മീ​റ്റ​ർ വ​രെ ഉ​യ​രാ​നാ​ണ്​ സാ​ധ്യ​ത. 
ഇ​തോ​ടൊ​പ്പം തെ​ക്ക്​-​കി​ഴ​ക്ക​ൻ കാ​റ്റി​​െൻറ ഫ​ല​വും കൂ​ടി​യാ​കു​േ​മ്പാ​ൾ പ​ല​യി​ട​ങ്ങ​ളി​ലും 3.2 മീ​റ്റ​ർ വ​രെ തി​ര​മാ​ല​ക​ൾ ഉ​യ​രാ​നി​ട​യു​ണ്ടെ​ന്നും കാ​ലാ​വ​സ്​​ഥ​നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​​െൻറ മു​ന്ന​റി​യി​പ്പ്​ സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. താ​ഴ്​​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റാ​ൻ സാ​ധ്യ​ത​യു​ണ്ട്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലാ​യി ഒ​മാ​ൻ ക​ട​ലി​​െൻറ​യും അ​റ​ബി​ക്ക​ട​ലി​​െൻറ​യും തീ​ര​മേ​ഖ​ല​ക​ളി​ൽ ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലും തി​ര​യ​ടി​ച്ച​തി​നെ തു​ട​ർ​ന്ന്​ ബോ​ട്ടു​ക​ളും മ​റ്റും ഒ​ഴു​ക്കി​ൽ പെ​ട്ടി​രു​ന്നു. 
അ​തേ​സ​മ​യം, രാ​ജ്യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ടു​ത്ത വേ​ന​ൽ​ച്ചൂ​ട്​ തു​ട​രു​ക​യാ​ണ്. രാ​ജ്യ​ത്ത്​ വേ​ന​ൽ​ക്കാ​ലം ഒൗ​ദ്യോ​ഗി​ക​മാ​യി വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ ആ​രം​ഭി​ക്കു​ക. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ചൂ​ടു​കാ​റ്റും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. 
ബു​ധ​നാ​ഴ്​​ച വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ മ​ഴ​യും അ​നു​ഭ​വ​പ്പെ​ട്ടു. ആ​ദ​മി​ൽ ബു​ധ​നാ​ഴ്​​ച 49 ഡി​ഗ്രി ചൂ​ട്​ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഇ​ബ്രി​യും ഫ​ഹൂ​ദു​മാ​ണ്​ ഉ​യ​ർ​ന്ന ചൂ​ട്​ അ​നു​ഭ​വ​പ്പെ​ട്ട മ​റ്റു പ്ര​ദേ​ശ​ങ്ങ​ളെ​ന്നും കാ​ലാ​വ​സ്ഥ​നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. 
സ​ലാ​ല​യി​ൽ 29 ഡി​ഗ്രി​ക്കും 33 ഡി​ഗ്രി​ക്കു​മി​ട​യി​ലാ​ണ്​ ചൂ​ട്​ അ​നു​ഭ​വ​പ്പെ​ട്ട​ത്. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ ഖ​രീ​ഫ്​ സീ​സ​ൺ വെ​ള്ളി​യാ​ഴ്​​ച ആ​രം​ഭി​ക്കാ​നി​രി​ക്കു​ക​യാ​ണ്. ഖ​രീ​ഫി​ന്​ മു​ന്നോ​ടി​യാ​യി ദോ​ഫാ​റി​ലെ മ​ല​നി​ര​ക​ളി​ൽ കോ​ട മ​ഞ്ഞ്​ ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. 
ചാ​റ്റ​ൽ മ​ഴ​യും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. അ​തേ​സ​മ​യം, ചൂ​ടി​ൽ ചെ​റി​യ കു​റ​വ്​ മാ​ത്ര​മാ​ണ്​ ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും മ​ഴ ഇ​തു​വ​രെ എ​ത്തി​യി​ട്ടി​​ല്ലെ​ന്നും സ​ലാ​ല ന​ഗ​ര​ത്തി​ലെ താ​മ​സ​ക്കാ​ർ പ​റ​ഞ്ഞു. 
Loading...
COMMENTS