Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആളില്ലാ ടോൾ ബൂത്ത്, തടസ്സമില്ലാത്ത യാത്ര; ചെന്നൈ-ട്രിച്ചി ദേശീയപാതയിൽ ഓട്ടോമാറ്റിക് ടോൾ പിരിവിന് തുടക്കം

text_fields
bookmark_border
https://www.madhyamam.com/tags/toll-booth
cancel
camera_alt

ട്രിച്ചി-ചെന്നൈ ഹൈവേയിൽ പറന്നൂരിലെ ആളില്ലാ ടോൾ ബൂത്ത് 

കോയമ്പത്തൂർ: തമിഴ്നാട്ടിലെ ആദ്യ ആളില്ലാ ടോൾ ബൂത്ത് സംവിധാനത്തിന് വൻ സ്വീകാര്യത. ചെന്നൈ-ട്രിച്ചി ദേശീയപാതയിൽ ചെങ്കൽപ്പട്ടിനടുത്തുള്ള പരന്നൂർ ടോൾ ബൂത്തിലാണ് ആളില്ലാ ടോൾ ബൂത്ത് നിലവിൽ വന്നത്. വാഹനങ്ങൾക്ക് നിർത്താതെ കടന്നുപോകാൻ കഴിയുന്ന തരത്തിൽ ഓട്ടോമാറ്റിക് ടോൾ പിരിവ് സംവിധാനം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

പരന്നൂരിൽ 12 ടോൾ ബൂത്തുകളിലായി 140 പേർ മാറിമാറി ജോലി ചെയ്യുകയും ടോൾ പിരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഈ സംവിധാനം മാറ്റി, വാഹനങ്ങൾക്ക് തടസ്സമില്ലാതെ കടന്നുപോകാൻ കഴിയുന്ന തരത്തിൽ മൾട്ടി-ലെയ്ൻ ഗതാഗത സംവിധാനം നടപ്പാക്കി. വാഹനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ടോൾ ബൂത്ത് തിരിച്ചറിയൽ ഫാസ്റ്റ് ടാഗ് കാർഡ് ടോൾ ബൂത്തിൽ എത്തുന്നതിന് ഏകദേശം 200 മീറ്റർ മുമ്പ് സ്കാൻ ചെയ്യും. അതുപോലെ വാഹന രജിസ്ട്രേഷൻ നമ്പറും സ്വയമേവ കണ്ടെത്തുകയും അതിന്റെ അടിസ്ഥാനത്തിൽ ടോൾ ഫീസ് ഈടാക്കുകയും ചെയ്യും.

വാഹന ഉടമക്ക് എസ്.എം.എസ് അയക്കുന്ന സംവിധാനമുണ്ട്. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെയോ പണത്തിന്റെ അഭാവമുള്ള വാഹനങ്ങളുടെയോ രജിസ്ട്രേഷൻ നമ്പറുകൾ സ്വയമേവ രേഖപ്പെടുത്തും. തുടർന്ന് ബന്ധപ്പെട്ട വാഹന ഉടമകളുടെ മൊബൈൽ ഫോണുകളിലേക്ക് സന്ദേശം അയക്കും.

ടോൾ ഫീസ് അടച്ചിട്ടില്ലെങ്കിൽ, കോടതി വഴി ഇലക്ട്രോണിക് പിഴ ടിക്കറ്റും സമൻസും അയക്കും. ടോൾ ഫീസ് അടക്കുന്നതിൽ തുടർന്നും പരാജയപ്പെടുന്ന വാഹനങ്ങൾ ടോൾ ബൂത്തുകളിലൂടെ കടന്നുപോകുന്നത് നിരോധിക്കും. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ഉപകരണങ്ങൾ, റഡാർ ഉപകരണങ്ങൾ, നിരീക്ഷണ കാമറകൾ, ഓട്ടോ മാറ്റിക് വാഹന രജിസ്ട്രേഷൻ നമ്പർ തിരിച്ചറിയൽ ഉപകരണങ്ങൾ എന്നിവ പരനൂർ ടോൾ ബൂത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രതിദിനം ഏകദേശം 46,000 വാഹനങ്ങൾ പറന്നൂർ ടോൾ ബൂത്തിലൂടെ കടന്നുപോകുന്നുണ്ട്. പുതിയ സംവിധാനത്തോടെ ഉത്സവങ്ങളിലും അവധി ദിവസങ്ങളിലും നീണ്ട വരികളും ഗതാഗതക്കുരുക്കും ഇല്ലാതാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story