കു​വൈ​ത്ത്​ തി​യ​റ്റ​ർ  ഫെ​സ്​​റ്റി​വ​ൽ ആ​രം​ഭി​ച്ചു

09:31 AM
14/12/2019
ദ​സ്​​മ തി​യ​റ്റ​റി​ൽ ആ​രം​ഭി​ച്ച കു​വൈ​ത്ത്​ തി​യ​റ്റ​ർ ഫെ​സ്​​റ്റി​വ​ലി​ൽ​നി​ന്ന്

കു​വൈ​ത്ത്​ സി​റ്റി: 20ാമ​ത്​ കു​വൈ​ത്ത്​ തി​യ​റ്റ​ർ ഫെ​സ്​​റ്റി​വ​ൽ ദ​സ്​​മ തി​യ​റ്റ​റി​ൽ ആ​രം​ഭി​ച്ചു. ഡി​സം​ബ​ർ 18ന്​ ​സ​മാ​പി​ക്കും. മ​ത്സ​ര വി​ഭാ​ഗ​ത്തി​ൽ ആ​റ്​ നാ​ട​ക​ങ്ങ​ളാ​ണ്​ അ​വ​ത​രി​പ്പി​ക്കു​ക. കു​വൈ​ത്ത്​ തി​യ​റ്റ​ർ ക​മ്പ​നി​യു​ടെ ‘ഹ​ദീ​സ്​’, യൂ​ത്ത്​ തി​യ​റ്റ​ർ ​എ​ൻ​സം​ബി​ളി​​െൻറ ‘ഷ​ഹീ​ദ്​’, അ​റ​ബ്​ തി​യ​റ്റ​ർ എ​ൻ​സം​ബി​ളി​​െൻറ ‘കോ​മ​ഡി വി​ത്തൗ​ട്ട്​ ക​ള​ർ’, ​തി​യ​ട്രോ ക​മ്പ​നി​യു​ടെ ‘ബാ​ർ​ഗ്​’, അ​റ​ബ്​ ഗ​ൾ​ഫ്​ തി​യ​റ്റ​ർ ക​മ്പ​നി​യു​ടെ ‘റ്റു​ബി ഒാ​ർ നോ​ട്ട്​ റ്റു​ബി’, പോ​പ്പു​ല​ർ തി​യ​റ്റ​ർ ട്രൂ​പ്പി​​െൻറ ‘സ​ർ​ഖ’ എ​ന്നി​വ​യാ​ണ്​ മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലു​ള്ള​ത്.

നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഫോ​ർ ക​ൾ​ച്ച​ർ, ആ​ർ​ട്ട്​ ആ​ൻ​ഡ്​ ലെ​റ്റേ​ഴ്​​സി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ്​ നാ​ട​ക​മേ​ള ന​ട​ക്കു​ന്ന​ത്. വി​വി​ധ ശി​ൽ​പ​ശാ​ല​ക​ളും ച​ർ​ച്ച​ക​ളും പ്ര​ഭാ​ഷ​ണ​വും മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്നു​​ണ്ട്. നാ​ട​ക​ര​ച​യി​താ​വ്​ ബ​ദ്​​ർ മു​ഹാ​രി​ബ്, ന​ട​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ മു​സ​ല്ലം, ന​ടി ഹു​ദ ഹു​സൈ​ൻ, സം​വി​ധാ​യ​ക​ൻ റ​മ​ദാ​ൻ അ​ലി എ​ന്നി​വ​രു​ൾ​പ്പെ​ടെ നാ​ട​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 10 പ്ര​തി​ഭ​ക​ളെ ഇ​ത്ത​വ​ണ ആ​ദ​രി​ക്കു​ന്നു​ണ്ട്. 1969ലാ​ണ്​ കു​വൈ​ത്ത്​ തി​യ​റ്റ​ർ ഫെ​സ്​​റ്റി​വ​ൽ ആ​രം​ഭി​ച്ച​ത്. 1990ൽ ​ര​ണ്ടാം എ​ഡി​ഷ​ൻ ന​ട​ന്നെ​ങ്കി​ലും ഇ​റാ​ഖ്​ അ​ധി​നി​വേ​ശ​ത്തെ തു​ട​ർ​ന്ന്​ നി​ന്നു​പോ​യ മേ​ള പി​ന്നീ​ട്​ പു​ന​രാ​രം​ഭി​ച്ച​ത്​ 1999ലാ​ണ്.

Loading...
COMMENTS