കേ​ര​ള​ത്തി​ന് സ്നേ​ഹ​സ്പ​ർ​ശ​വു​മാ​യി  കു​വൈ​ത്തി​ലെ കു​ട്ടി​ക്കൂ​ട്ടം 

11:28 AM
15/09/2019
കു​ട്ടി​ക​ൾ സ്വ​രൂ​പി​ച്ചു​വെ​ച്ച പ​ണം പ്ര​ള​യ​ദു​രി​താ​ശ്വ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റു​ന്ന​തി​നാ​യി ക​ല ഭാ​ര​വാ​ഹി​ക​ളെ ഏ​ൽ​പി​ക്കു​ന്നു
കു​വൈ​ത്ത് സി​റ്റി: പ്ര​ള​യാ​ന​ന്ത​ര പു​ന​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ക​മ​ഴി​ഞ്ഞ സ​ഹാ​യം ഉ​ണ്ടാ​വ​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഹ്വാ​നം ഏ​റ്റെ​ടു​ത്ത് ബാ​ല​വേ​ദി കു​വൈ​ത്ത്​ കൂ​ട്ടു​കാ​രും. ബാ​ല​വേ​ദി കു​വൈ​ത്ത്​ പൂ​മ്പാ​റ്റ ക്ല​ബ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ആ​ദി​ക് ര​ഞ്ജി​ത്ത്, ആ​ൻ​വേ ര​ഞ്ജി​ത്ത് എ​ന്നി​വ​രും ഹ​ന്ന വി​നു​വും ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി അ​വ​ർ സ്വ​രൂ​പി​ച്ചു ​െവ​ച്ചി​രു​ന്ന തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ  ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്കു ന​ൽ​കു​ന്ന​തി​നു വേ​ണ്ടി ക​ല കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ളെ ഏ​ൽ​പി​ച്ചു. ബാ​ല​വേ​ദി കു​വൈ​ത്ത്​ ഫ​ഹാ​ഹീ​ൽ മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ‘വേ​ന​ൽ​മ​ഴ’ ആ​ട്ട​വും പാ​ട്ടു​മാ​യി ഇ​ത്തി​രി നേ​രം എ​ന്ന പ​രി​പാ​ടി​യി​ൽ വെ​ച്ചാ​ണ് തു​ക കൈ​മാ​റി​യ​ത്.
ബാ​ല​വേ​ദി കു​വൈ​ത്ത്​ ഫ​ഹാ​ഹീ​ൽ മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി മം​ഗ​ഫ് ക​ല സ​െൻറ​റി​ൽ വെ​ച്ചു ന​ട​ന്ന ‘വേ​ന​ൽ​മ​ഴ’ പ​രി​ശീ​ല​ന ക്യാ​മ്പ് കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ല കു​വൈ​ത്ത് പ്ര​സി​ഡ​ൻ​റ് ടി.​വി. ഹി​ക്മ​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല കു​വൈ​ത്ത് ഫ​ഹാ​ഹീ​ൽ മേ​ഖ​ല ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി അ​നൂ​പ് മാ​ങ്ങാ​ട്, മാ​തൃ​ഭാ​ഷ സ​മി​തി ക​ൺ​വീ​ന​ർ ജ്യോ​തി​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. 75ഓ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ  ജാ​സ് ഡാ​ൻ​സ് അ​ക്കാ​ദ​മി​യി​ലെ സി​ബി​യും മ​റ്റു അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് സി​നി​മാ​റ്റി​ക്  ഡാ​ൻ​സ്  പ​രി​ശീ​ല​നം ന​ൽ​കി. പൊ​ലി​ക നാ​ട​ൻ​പാ​ട്ട് സം​ഘ​ത്തി​ലെ സു​നി​ൽ രാ​ജും കൂ​ട്ട​രും നാ​ട​ൻ പാ​ട്ടു​ക​ളെ​പ്പ​റ്റി കു​ട്ടി​ക​ളോ​ട് അ​റി​വു​ക​ൾ പ​ങ്കു​വെ​ച്ചു. കു​ട്ടി​ക​ൾ​ക്കു വേ​ണ്ടി നാ​ട​ൻ പാ​ട്ടു​ക​ളും ആ​ല​പി​ച്ചു.  ഇ​വ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ ജ്യോ​തി​ഷ്, ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ കൈ​മാ​റി. ക​ല കു​വൈ​ത്ത്​ ഫ​ഹാ​ഹീ​ൽ മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ സ​ജീ​വ് മാ​ന്താ​നം, ബാ​ല​വേ​ദി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ൾ, മാ​തൃ​ഭാ​ഷ സ​മി​തി അം​ഗ​ങ്ങ​ൾ, ക​ല കു​വൈ​ത്ത്​ പ്ര​വ​ർ​ത്ത​ക​ർ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.
 
Loading...
COMMENTS