സാ​ര​ഥി കു​വൈ​ത്ത്​ നേ​തൃ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു 

08:27 AM
10/07/2019
സാ​ര​ഥി കു​വൈ​ത്ത്​ നേഗ​മ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളെ ആ​ദ​രി​ച്ച​പ്പോ​ൾ
കു​വൈ​ത്ത്​ സി​റ്റി: ച​രി​ത്ര​ബോ​ധ​വും ആ​ത്മാ​ർ​ഥ​ത​യും അ​ച്ച​ട​ക്ക​വു​മു​ള്ള നേ​തൃ​നി​ര​യെ വാ​ര്‍ത്തെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ന്‍നി​ര്‍ത്തി സാ​ര​ഥി കു​വൈ​ത്ത്​ കേ​ന്ദ്ര​സ​മി​തി നേ​തൃ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. 
മം​ഗ​ഫ് ഇ​ന്ദ്ര​പ്ര​സ്ഥ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി പ്ര​സി​ഡ​ൻ​റ്​ കെ.​വി. സു​ഗു​ണ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. 
സാ​ര​ഥി ട്ര​സ്​​റ്റ്​ ചെ​യ​ർ​മാ​ൻ കെ. ​സു​രേ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ഡ്വ. രാ​ജേ​ഷ് സാ​ഗ​ർ, അ​ഡ്വ. ശ​ശി​ധ​ര പ​ണി​ക്ക​ർ, സ​ന്തോ​ഷ്​​കു​മാ​ർ ഷേ​ണാ​യി എ​ന്നി​വ​ർ ക്ലാ​സ്​ ന​യി​ച്ചു. 
ര​ണ്ടു​പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച്​ വി​ഡി​യോ പ്ര​ദ​ർ​ശ​നം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. 
ട്ര​ഷ​റ​ർ സി.​വി. ബി​ജു, മു​ൻ ട്ര​ഷ​റ​ർ ജ​യ​ൻ സ​ദാ​ശി​വ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സാ​ര​ഥി​യു​ടെ​യും സാ​ര​ഥി ട്ര​സ്​​റ്റി​​െൻറ​യും മു​ന്‍കാ​ല ഭാ​ര​വാ​ഹി​ക​ൾ, ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​ങ്ങ​ള്‍, നി​ല​വി​ലെ കേ​ന്ദ്ര ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍, യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ, വ​നി​താ​വേ​ദി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. 
സാ​ര​ഥി സെ​ക്ര​ട്ട​റി ദീ​പു, ജോ​യ​ൻ​റ്​ ട്ര​ഷ​റ​ർ​മാ​രാ​യ സു​നി​ൽ അ​ടു​ത്തി​ല, ഷി​ബു രാ​ജ​ൻ, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​മാ​രാ​യ സു​രേ​ഷ്, ര​മേ​ശ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ  പ​രി​പാ​ടി ഏ​കോ​പി​പ്പി​ച്ചു.
 
Loading...
COMMENTS