പു​ക​യി​ല വ്യാ​പാ​രം: അ​ന്താ​രാ​ഷ്‌​ട്ര പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്​ കു​വൈ​ത്ത് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം

14:33 PM
12/07/2018

കു​വൈ​ത്ത്​ സി​റ്റി: പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത വ്യാ​പാ​രം ചെ​റു​ക്കു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്‌​ട്ര പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്​ കു​വൈ​ത്ത് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. 
ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ധാ​ന​മ​ന്ത്രി ​ശൈ​ഖ്​ ജാ​ബി​ർ മു​ബാ​റ​ക് അ​സ്സ​ബാ​ഹി​​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കാ​ബി​ന​റ്റ് യോ​ഗ​മാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്രോ​ട്ടോ​കോ​ൾ അം​ഗീ​ക​രി​ച്ച​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പെ​രു​മാ​റ്റ​ച്ച​ട്ടം അം​ഗീ​ക​രി​ച്ച​തോ​ടെ അ​ന​ധി​കൃ​ത പു​ക​യി​ല വ്യാ​പാ​ര​ത്തി​നെ​തി​രെ കൈ​കോ​ർ​ക്കു​ന്ന ലോ​ക രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കു​വൈ​ത്ത് ഇ​ടം പി​ടി​ച്ചു. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ അ​ല്ലാ​ത്ത രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ ഉ​ന്ന​ത​ത​ല യോ​ഗം സെ​പ്റ്റം​ബ​ർ 27ന്​ ​ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് കു​വൈ​ത്തി​​​െൻറ തീ​രു​മാ​നം. 
കാ​ൻ​സ​ർ പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് വി​വി​ധ രാ​ജ്യ​ങ്ങ​ൾ കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് വി​ല​യി​രു​ത്തു​ക​യാ​ണ് ല​ക്ഷ്യം. 
അ​തി​നി​ടെ, മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ത്തെ കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ്വാ​ഗ​തം ചെ​യ്തു. അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ൽ കു​വൈ​ത്തി​​​െൻറ യ​ശ​സ്സ് ഉ​യ​ർ​ത്താ​ൻ തീ​രു​മാ​നം കാ​ര​ണ​മാ​കു​മെ​ന്ന് മ​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​അ​ഹ​മ്മ​ദ് അ​ൽ ഷ​ത്തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കു​വൈ​ത്തി​​​െൻറ തീ​രു​മാ​നം മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്കും പ്ര​ചോ​ദ​ന​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന്​  പു​ക​യി​ല വി​രു​ദ്ധ പ​ദ്ധ​തി​യു​ടെ വൈ​സ് ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ഡോ. ​അ​ഹ​മ്മ​ദ് അ​ൽ ഷ​ത്തി പ​റ​ഞ്ഞു. 

Loading...
COMMENTS